Sunday, August 24, 2025

sweet balls

എന്റെ പൊന്നേ അസാധ്യ രുചി ആണ് ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം 👌

ചേരുവകൾ 

1. ശർക്കര - 3/4 കപ്പ് 
2. വെള്ളം - 1/2 കപ്പ് 
3. നെയ്യ് - 2 ടേബിൾസ്പൂൺ 
4. അണ്ടിപരിപ്പ്, കപ്പലണ്ടി, പിസ്താ - 1/2 കപ്പ് ( എല്ലാം കൂടി )
5. സേമിയ - 1 കപ്പ് (വറുത്തത്)
6. ചിരകിയ തേങ്ങ - 1/2 കപ്പ് 

തയ്യാറാക്കുന്ന വിധം 

1. ആദ്യം ഒരു പാൻ ചൂടാക്കി ശർക്കരയും, വെള്ളവും ഒഴിച്ച് പാനിയാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ഒഴിച്ച് മിക്സ്‌ ചെയ്ത് അരിച്ചു മാറ്റി വെയ്ക്കാം.
2. ഇനി നട്ട്സ് എല്ലാം മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കാം ഒട്ടും തരിയില്ലാതെ വേണം പൊടിച്ചെടുക്കാം.
3. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് അതൊന്ന് ചൂടായി വരുമ്പോൾ സേമിയ കൂടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്യാം.
4. അതൊന്നു റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് നട്ട്സ് പൊടിച്ചത് കൂടി ഇടാം.
5. ഇനി അതിലേക്ക് തേങ്ങ ചിരകിയത് കൂടി ചേർക്കാം. എല്ലാം ഒന്ന് റോസ്റ്റ് ആയി വരുമ്പോൾ ശർക്കരപാനി അതിലേക്ക് ഒഴിച്ച് കൊടുക്കാം.
6. ശേഷം നന്നായി ഇളക്കി ഒന്ന് വറ്റിച്ചെടുക്കാം.
7. പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.
8. തണുത്തതിന് ശേഷം ഓരോ ബോൾ ആക്കി എടുക്കാം.

Ingredients

1. Jaggery – ¾ cup

2. Water – ½ cup

3. Ghee – 2 tablespoons

4. Cashew, peanut, pistachio – ½ cup (all together)

5. Vermicelli – 1 cup (roasted)

6. Grated coconut – ½ cup

---

Preparation Method

1. First, heat a pan, add jaggery and water, boil into a syrup, add 1 tablespoon ghee, mix well, strain, and keep aside.

2. Next, lightly crush all the nuts in a mixer grinder. Do not grind too fine.

3. Heat a pan again, add 1 tablespoon ghee, and when it heats up, add vermicelli and roast it.

4. Once roasted, add the ground nuts.

5. Then add grated coconut. Roast everything together until slightly browned, then pour in the jaggery syrup.

6. Stir well and cook until it thickens a bit.

7. When the mixture starts leaving the sides of the pan, remove from the stove.

8. Once cooled, shape into small balls.

No comments:

Post a Comment