Friday, August 1, 2025

അവക്കാഡോ

🥑
അവക്കാഡോ ചെടികൾ കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയിൽ പിടിച്ചു കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണ്.
എന്നാൽ ഇടുക്കി, വയനാട് പോലുള്ള ഹൈറേൻജ് പ്രദേശങ്ങളിൽ ഏത് തരം അവകാഡോയും നിറഞ്ഞു കായ്ക്കുകയും ചെയ്യും.
എന്നാൽ കേരളത്തിലെ ഏത് കാലാവസ്ഥയിലും കായ്ക്കുന്നതാണ് പൊള്ളോക്ക് എന്ന ഇനം. വലിപ്പം കൂടി, ബൾബിന്റെ ആകൃതിയിലാണ് ഇതിന്റെ കായകൾ കാണാറുള്ളത്. ഇവയ്ക്ക് ഏകദേശം 600 ഗ്രാമോളം തൂക്കം കാണും.
കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ഇവയുടെ ചെടികൾ നല്ല രീതിയിൽ കായ്ച്ചു നിൽക്കുന്നുണ്ട്. ചെടികൾ വാങ്ങുമ്പോൾ ഏതെങ്കിലും അവോക്കാഡോ വാങ്ങി വച്ചാൽ നിങ്ങളുടെ അധ്വാനം നഷ്ടമാകും. ട്രോപ്പിക്കൽ പ്രദേശങ്ങളിൽ വളർത്താൻ ആണെങ്കിൽ, ട്രോപ്പിക്കൽ അവോക്കാഡോ ആണെന്ന് ഉറപ്പു വരുത്തി വാങ്ങാൻ ശ്രദ്ധിക്കുക.
 അവോക്കാഡോ നടീൽ രീതി
🥑🥑🥑🥑🥑🥑🥑🥑
നല്ല നീർവാർച്ച ഉള്ള പ്രദേശമാണ് നടുന്നതിന് നല്ലത്. കുഴി എടുത്ത ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ 5:2:1 എന്ന അനുപാദത്തിൽ കുഴിച്ചെടിത്ത മണ്ണിൽ ഇളക്കിയ ശേഷം അതുപയോഗിച്ച് കുഴി പൂർണമായും മൂടുക. (കുഴിയുടെ അടിഭാഗത്ത് കരിയില വളമോ ചകിരിച്ചോറോ ഇടുന്നത് കൂടുതൽ വേരോട്ടത്തിന് സഹായിക്കും.) അതിനു ശേഷം കൂന കൂട്ടി വേണം ചെടി നടേണ്ടത്. ചുവട്ടിൽ ഒരിക്കലും വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത്. ചെടി ആരോഗ്യത്തോടെ വരുന്നത് വരെ മറ നൽകണം. രണ്ടു നേരം ആവശ്യത്തിന് മാത്രം നന നൽകുക. 3 മാസം കൂടുമ്പോൾ ജൈവവളങ്ങൾ നൽകണം. ഇല കരിച്ചിൽ ആദ്യത്തെ ആറ് മാസം വരെ കാണിക്കാറുണ്ട്. ഇത് തടയുന്നതിനുള്ള മരുന്നുകൾ നൽകണം. 2 മുതൽ 5 വർഷത്തിനുള്ളിൽ കായ്‌ഫലം കിട്ടി തുടങ്ങും.
ആഗസ്ത് മുതൽ ഒക്ടോബർ വരെയാണ് വിളവ് ലഭിക്കുന്നത്.
#agriculture #avocado #gardening #farminglife #fruitlover

No comments:

Post a Comment