ഡൈ ഇല്ലാതെ മുടി കറുപ്പിക്കാം; ഈ അപൂർവ കൂട്ട് വീട്ടിൽ പരീക്ഷിച്ച് നോക്കൂ, മാസങ്ങളോളം നര വരില്ല
ഒരു പ്രായം കഴിഞ്ഞാൽ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലർക്ക് യൗവനത്തിൽ തന്നെ മുടി നരയ്ക്കുന്നു. ഇതിന് പരിഹാരമായി മുടി കളർ ചെയ്യുകയോ കൃത്രിമ ഡൈ ഉപയോഗിക്കുകയോ ആണ് ഭൂരിഭാഗംപേരും ചെയ്യുന്നത്. ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഇനി കെമിക്കലുകൾ ഉപയോഗിക്കേണ്ട. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു നാടന്‍ ഹെയർപായ്ക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
കഞ്ഞിവെള്ളം - അരക്കപ്പ്
കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ
ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ
കാത്താപ്പൊടി - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഇരുമ്പ് പാത്രത്തിൽ കഞ്ഞിവെള്ളവും കാപ്പിപ്പൊടിയും ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. അൽപ്പം തണുക്കുമ്പോൾ ഇതിലേക്ക് ഹെന്നപ്പൊടി, കാത്താപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് ഡൈ രൂപത്തിലാക്കുക. ശേഷം 12 മണിക്കൂർ അടച്ചുവച്ച ശേഷം ഉപയോഗിക്കാവുന്നതാണ്. മുടി നന്നായി കറുക്കാൻ സഹായിക്കുന്ന ഒന്നാണ് കാത്താപ്പൊടി. ഇത് ഒരു മരത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്നതാണ്. അധികം കേട്ടിട്ടില്ല എങ്കിലും ഡൈകളിലെ പ്രധാന ചേരുവയാണിത്.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടി രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കട്ടക്കറുപ്പാകും.
KeralaKaumudi Epaper
TRENDING IN LIFESTYLE• ഒരു ചെടിയിൽ നിന്ന് 50,000 രൂപ വരെ ആദായം; കർഷകർ ഡബിൾ ഹാപ്പി, ലോകത്തിന്റെ നെറുകയിലേക്ക് 'വയനാടൻ' ബ്രാൻഡ് • 'ലോണ്‍ എടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്നത് മണ്ടത്തരം', തിരിച്ചടവിന് ജോലി കിട്ടാന്‍ പോലും ബുദ്ധിമുട്ടും• ഓണവിപണി കണക്കാക്കി തമിഴ്‌നാട്ടിലെ ഫ്രീസറുകളിൽ പച്ചക്കറി സൂക്ഷിക്കുന്നു, വാങ്ങുന്നവർ സൂക്ഷിക്കണമെന്ന് വ്യാപാരികൾ• കർക്കടക മാസത്തിൽ കഴിക്കാം 28 ആയുർവേദ മരുന്നുകൾ അടങ്ങിയ മരുന്നിറച്ചി• പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ നടന്നില്ല; ഒടുവിൽ കുഞ്ഞ് ഹിപ്പോ ചെയ്തത് കണ്ടോ?
No comments:
Post a Comment