Monday, July 28, 2025

ബട്ടേളപ്പം/ബട്ടിലപ്പം

*ബട്ടേളപ്പം/ബട്ടിലപ്പം കേട്ടിട്ടുണ്ടോ ഇതുപോലൊരു പലഹാരം എന്നാൽ ഈ പേരിൽ അറിയപ്പെടുന്ന ഒരു ലക്ഷദ്വീപ് സ്പെഷ്യൽ നാലുമണി പലഹാരം ആണ് ബട്ടേളപ്പം . ദ്വീപിലെ സ്പെഷ്യൽ പരിപാടികളിൽ ഒക്കെ തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവമാണ് വളരെ കുറഞ്ഞ ചേരുവ മാത്രമേ ഇതിനുള്ളൂ ട്ടോ*
 
ചേരുവകൾ:-
1-മുട്ട - 5 എണ്ണം
2-പഞ്ചസാര - 5 ടേബിൾസ്പൂൺ
3 -ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
4-മഞ്ഞ ഫുഡ് കളർ- ഒന്നോ രണ്ടോ നുള്ള് 
5-നെയ്യ് - ഒട്ടിപ്പിടിക്കാതിരിക്കാൻ ആവശ്യമുള്ളത് 
6-കിസ്മിസ് 
തയ്യാറാക്കുന്ന വിധം:-
1️⃣ മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക 
2️⃣ അഞ്ചു മുട്ടയിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക 
3️⃣ ഏലക്കാപൊടിയും മഞ്ഞ ഫുഡ് കളറും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച് എടുക്കുക . ഒരിക്കലും മുട്ട പതഞ്ഞു പോകരുത് അതുകൊണ്ട് ഒന്നെങ്കിൽ നിങ്ങൾ കൈ വെച്ചിട്ടോ അതല്ലെങ്കിൽ ചെറിയ സ്പൂൺ വച്ചിട്ട് പതഞ്ഞു പൊങ്ങാത്ത രീതിയിൽ വേണം ഇത് യോജിപ്പിച്ചെടുക്കാൻ
4️⃣ പഞ്ചസാരയും മുട്ടയും നന്നായി യോജിച്ചു കഴിഞ്ഞാൽ ഇതൊരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക
5️⃣ ബട്ടേലപ്പം തയ്യാറാക്കുന്നത് ഇഡലി പാത്രത്തിലാണ്. അതുകൊണ്ട് തന്നെ ഇഡലി തട്ട് നെയ്യ് ഒന്ന് പുരട്ടി വെക്കുക
7️⃣ ഒരു സമയത്ത് ഒരു ഇഡലിത്തട്ടിൽ മാത്രം വച്ചിട്ടാണ് നമ്മൾ ഇത് വേവിച്ചെടുക്കുന്നത്. കാരണം താഴെ തട്ട് വെച്ച് വേവിച്ചാൽ അതിലേക്ക് വെള്ളം ഇറങ്ങും ഇതിൽ അങ്ങനെ വരാൻ പാടില്ല. മാത്രവുമല്ല നമ്മൾ ഇത് മുഴുവനായി അടച്ചിട്ട് വേവിക്കരുത് അടപ്പ് കുറച്ച് തുറന്നിട്ടിട്ട് വേണം വേവിച്ച് കൊടുക്കാൻ ഇതും വെള്ളം ഇതിലേക്ക് ഇറങ്ങാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത് 
8️⃣ ഇഡലിത്തട്ട് അടുപ്പിൽ വെച്ച് ആവി കയറ്റി എടുക്കുക ഇത് പകുതി വേവ് ആവുമ്പോൾ ഓരോന്നിന്റെ മുകളിലും ഓരോ കിസ്മിസ് വീതം വെച്ചു കൊടുക്കുക
9️⃣ മുഴുവനായി വെന്ത് കഴിഞ്ഞാൽ ചൂടാറിയതിനു ശേഷം സ്പൂൺ ഉപയോഗിച്ച് എടുക്കാം. വളരെ കുറഞ്ഞ ചേരുവ കൊണ്ട് കിടിലൻ രുചി കിട്ടുന്ന ഒരു പലഹാരമാണ് എല്ലാവരും തയ്യാറാക്കി നോക്കുക

No comments:

Post a Comment