Tuesday, December 10, 2024

ഗ്രേവി പോലും കുടിച്ചിരുന്നു പോകും! ഗ്രേവിയ്ക്ക് പോലും കിടിലൻ രുചിയുള്ള ഒരു അടിപൊളി മുട്ട കറി! 🙆‍♂️👇

ചേരുവകൾ | Ingredients :

1. പുഴുങ്ങിയ മുട്ട
2. സവാള
3. പച്ചമുളക്
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
5. കറിവേപ്പില
6. തക്കാളി
7. മഞ്ഞൾ പൊടി
8. കുരുമുളകു പൊടി
9. മല്ലിപ്പൊടി
10. തേങ്ങാപ്പാൽ
11. ഉപ്പ്
എണ്ണ
കടുക്

മുട്ട കുറുമ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പുഴുങ്ങിയ മുട്ട നാലു മുതൽ അഞ്ചെണ്ണം വരെ തോട് കളഞ്ഞ് വൃത്തിയാക്കിയത്, സവാള മൂന്നെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്തത്, ഒരു പച്ചമുളക് നെടുകെ കീറിയത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഒരു തക്കാളി നാലായി മുറിച്ചത്, മഞ്ഞൾപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, തേങ്ങാപ്പാൽ, ഉപ്പ്, എണ്ണ, കടുക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കടുകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. ശേഷം സവാള കൂടി ചേർത്തു കൊടുക്കണം. സവാള എണ്ണയിൽ കിടന്ന് നന്നായി വഴണ്ട് തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി കൊടുക്കുക.

അതോടൊപ്പം തന്നെ തക്കാളി കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കാം. എല്ലാ ചേരുവകളും നന്നായി വെന്ത് എണ്ണ ഇറങ്ങി തുടങ്ങുമ്പോൾ അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. എരുവിന് ആവശ്യമായ കുരുമുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഉള്ളി നല്ലതുപോലെ വഴറ്റുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കുക. തേങ്ങാപ്പാൽ തിളച്ച് ഒന്ന് സെറ്റായി തുടങ്ങുമ്പോൾ പുഴുങ്ങി വെച്ച മുട്ട കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. 

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

Full Recipe Link : https://bityl.co/SUVh

No comments:

Post a Comment