Tuesday, December 10, 2024

മുട്ട പുട്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.!! ഇത്രയും രുചിയുള്ള മറ്റൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല; കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം | Easy Breakfast Egg Puttu Recipe
.
.
മുട്ട
സവാള
കടുക്
വറ്റൽമുളക്
പച്ചമുളക്
കറിവേപ്പില
ചിക്കൻ മസാല
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി

ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് സാധാരണ തയ്യാറാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും, വറ്റൽമുളകും പൊട്ടിച്ചെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും എരിവിന് ആവശ്യമായ പച്ചമുളകും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ഉള്ളിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു തക്കാളി കൂടി അതിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പൊട്ടിച്ചു വച്ച മുട്ടയുടെ മിക്സു കൂടി മസാലക്കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ചു വച്ച പുട്ടുകൂടി മുട്ടയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി അല്പം മല്ലിയില കൂടി പുട്ടിന്റെ മുകളിലായി തൂവിയശേഷം ചൂടോടു കൂടി തന്നെ മുട്ട പുട്ട് സെർവ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഈയൊരു മുട്ട പുട്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വീഡിയോ ➡️ https://bityl.co/Skfp

© ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

#EasyBreakfast #EggPuttu #PuttuRecipe #HealthyBreakfast #BreakfastIdeas #EggRecipes #QuickBreakfast #IndianCuisine #TraditionalRecipe #BreakfastInspiration #NutritiousMeals #VeganFriendly #ComfortFood #CookingAtHome #Foodie #Yummy #FoodLovers #CookingTips #RecipeOfTheDay #MealPrep

Egg Puttu is a delicious and nutritious breakfast dish, combining the traditional South Indian puttu with eggs. Puttu, typically made with rice flour, is steamed in a cylindrical shape, creating a soft, fluffy texture. For Egg Puttu, a spicy egg mixture with onions, green chilies, and aromatic spices is layered with the steamed puttu, allowing the flavors to meld together. The dish is often served with coconut chutney or curry for extra richness. This easy-to-make recipe is perfect for a hearty morning meal, offering a balance of protein, carbs, and flavor in every bite.

No comments:

Post a Comment