.
.
ചേരുവകൾ | Ingredients :
സോയ ചങ്ക്സ് – 2 കപ്പ്
സവാള – വലുത് ഒരെണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി – ഒരു പിടി അളവിൽ ചതച്ചെടുത്തത്
കറിവേപ്പില – 1 തണ്ട്
പച്ചമുളക് – 1 എണ്ണം
തേങ്ങ – 1 കപ്പ്
ജീരകം – 1 പിഞ്ച്
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ ടീസ്പൂൺ
ഗരം മസാല – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് കുറച്ച് ഉപ്പുമിട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടു കൊടുക്കാവുന്നതാണ്. സോയാബീൻ വെള്ളത്തിൽ കിടന്ന് ഒന്ന് വെന്തു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. അതിന്റെ ചൂട് പോയി കഴിഞ്ഞാൽ കൈ ഉപയോഗിച്ച് നല്ലതുപോലെ സോയാബീനിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളയണം. അടുത്തതായി കറിയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി എടുത്തുവച്ച എല്ലാ പൊടികളും ഉള്ളിയും, പച്ചമുളകും, തക്കാളിയും, കറിവേപ്പിലയും സോയാബീനിലേക്ക് ഇട്ട് കുറച്ച് വെള്ളവും ചേർത്ത് അടച്ചു വെച്ച് 15 മിനിറ്റ് നേരം വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ ഇട്ടു കൊടുക്കുക.
തേങ്ങ നല്ലതുപോലെ നിറം മാറി ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് ജീരകം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം സ്റ്റൗ ഓഫ് ചെയ്തു ചൂടാറാനായി മാറ്റി വയ്ക്കാം. ഈയൊരു സമയം കൊണ്ട് കറി നല്ലതുപോലെ തിളച്ച് വരുന്നതായിരിക്കും. ശേഷം എടുത്തു വച്ച തേങ്ങയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളം മാത്രം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആ ഒരു കൂട്ടു കൂടി കറിയിലേക്ക് ചേർത്ത് കുറച്ചു കറിവേപ്പില കൂടി മുകളിലായി തൂവി അല്പനേരം കൂടി അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ തിളച്ചു കുറുകി വറ്റി തുടങ്ങിയാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ സോയാബീൻ കറി വയ്ക്കുകയാണെങ്കിൽ ഇറച്ചിക്കറിയുടെ അതേ രുചി തന്നെ ലഭിക്കുന്നതാണ്.
©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)
Full Recipe Link : https://bityl.co/SYGm
No comments:
Post a Comment