Tuesday, December 10, 2024

വെറും 3 മിനിറ്റിൽ ഒരു ഉഗ്രൻ കറി; 😋👌 ചോറിന് ഇതുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട, 😍💯 കൊതിയൂറും മുളക് തൈര് കറി... 🤤👇

ഒരിക്കൽ കഴിച്ചവർക്കറിയാം ഈ കറിയുടെ രുചി | Curd Green Chilli Curry | side dish Recipes malayalam

തൈരും പച്ചമുളകും കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാടൻ കറിയുടെ റെസിപ്പി പരിചയപ്പെട്ടാലോ. നമ്മുടെ അടുക്കളയിലെ വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന വളരെ രുചികരമായ ഒരു ഒഴിച്ചു കറിയാണിത്. ചോറിന്റെ കൂടെ വിളമ്പാവുന്ന രുചികരമായ ഈ കറിക്കൊപ്പം ഒരു പപ്പടം മാത്രം മതിയാകും. ഈ നാടൻ ഒഴിച്ച്‌ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients :

പച്ചമുളക് - 5 എണ്ണം 
തൈര് 
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂണിൽ കുറവ് 
കായപ്പൊടി 
കടുക് - 1/4 ടീസ്പൂൺ 
ഉലുവ - 1/4 ടീസ്പൂൺ 
വെളിച്ചെണ്ണ 
കറിവേപ്പില 
ഉണക്ക മുളക് 
വെളുത്തുള്ളി - 2 അല്ലി 
ചെറിയുള്ളി - 4 എണ്ണം 
ഉപ്പ്

ആദ്യമായി 5 വലിയ പച്ചമുളക് എടുത്ത് അതിൻറെ നെടുകെ ചെറുതായൊന്ന് കീറിയെടുക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ അധികം പുളിയില്ലാത്ത തൈര് എടുക്കണം. എടുത്തു വച്ച തൈര് അൽപ്പം ഉപ്പ് കൂടെ ചേർത്ത് സ്പൂൺ ഉപയോഗിച്ച് നല്ലപോലെ ഇളക്കി ഉടച്ചെടുക്കണം. അടുത്തതായി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം വെളിച്ചെണ്ണ കുറച്ചധികം ഒഴിക്കുന്നത് ഈ നാടൻ കറിയുടെ രുചി ഇരട്ടിയാക്കും. ശേഷം ഇതിലേക്ക് നെടുകെ കീറി വെച്ച പച്ചമുളക് ചേർത്ത് കുറഞ്ഞ തീയിൽ നന്നായി ഫ്രൈ ചെയ്തെടുക്കണം. 

അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ വീതം ഉലുവയും കടുകും ചേർത്ത് പൊട്ടി വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വറ്റൽ മുളക് കൂടെ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം രണ്ടല്ലി വെളുത്തുള്ളിയും നാല് ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ചധികം കായപ്പൊടിയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുത്ത ശേഷം എടുത്തു വച്ച തൈര് കൂടെ ചേർത്ത് കൊടുക്കണം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച പച്ചമുളക് കൂടെ ചേർത്തിളക്കി തിളപ്പിക്കാതെ ചെറുതായെന്ന് ചൂടാക്കിയെടുത്ത ശേഷം തീ ഓഫ് ചെയ്യണം. ഈ കറി കുറച്ച് സമയം ഇരുന്ന ശേഷം വേണം നമ്മൾ എടുത്ത് ഉപയോഗിക്കാൻ. രുചികരമായ ഈ വിഭവം നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ.

https://www.youtube.com/watch?v=6a-R1lDhyfY

No comments:

Post a Comment