.
.
ചേരുവകൾ | Ingredients :
1. അരി
2. മൈദ
3. പഴം
4. ഏലയ്ക്ക
5. ജീരകം
6. ശർക്കര
7. തേങ്ങ കൊത്ത്
8. നെയ്യ്
9. എണ്ണ
10. അപ്പക്കാരം
11. ഉപ്പ്
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ കാണില്ല. വളരെ സ്വാദിഷ്ടമായ ഒരു പലഹാരം എന്നതി ലുപരി നാലുമണിക്ക് മറ്റും കാപ്പിയുടെ കൂടെ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാമെല്ലാവരും. എന്നാൽ വീടുകളിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് മൃദുതം കൂട്ടുവാനായി എന്തെല്ലാം ചെയ്യണം എന്ന് നോക്കാം. ഇതിനായി ആദ്യം രണ്ട് കപ്പ് അരി നല്ലതുപോലെ കഴുകി കുതിരാൻ ആയിട്ട് വയ്ക്കുക. കുതിർത്ത അരി അരിപ്പ യിലേക്ക് മാറ്റിയശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് കുറച്ച് അരി ഇട്ട് ഏലയ്ക്ക, ജീരകവും കൂടി ചേർത്ത് ഒരു മീഡിയം രീതിയിൽ പൊടിച്ചെടുക്കുക.
അടുത്തതായി 300 ഗ്രാം ശർക്കര രണ്ട് കപ്പ് വെള്ളത്തിൽ അലിയിച്ച് പാനിയാക്കി എടുക്കുക. നേരത്തെ മാറ്റിവെച്ചിരിക്കുന്നു പൊടിയിലേക്ക് പകുതി ശർക്കരപ്പാനി ചൂടോടുകൂടി ഒഴിക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചൂടാറിയതിനു ശേഷം ഒരു കപ്പ് മൈദ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ബാക്കിയുള്ള ശർക്കരപ്പാനി കൂടി ചേർത്ത് ഇളക്കി നല്ലപോലെ കുറുക്കിയെടുക്കുക. അടുത്തതായി മിക്സിയുടെ ജാറിൽ നാല് പഴം അടിച്ചെടുക്കുക.
ശേഷം ഇവ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ആറ് ഏഴ് മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. അപ്പോഴേക്കും നെയ്യിൽ തേങ്ങ കുത്തിയിട്ട് വറുത്ത് എടുത്ത് മാറ്റി വെക്കാവുന്നതാണ്. ഇവ കൂടി ചേർത്ത് കുറച്ച് അപ്പക്കാരവും കുറച്ച് ഉപ്പും ഇട്ട് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ കോരിയൊഴിച്ച് അതിലേക്ക് ഇവ സ്പൂൺകൊണ്ട് കോരിയൊഴിച്ച് രണ്ടുവശവും വേവിച്ച് കോരി മാറ്റാവുന്നതാണ്. സ്വാദിഷ്ടമായ ഉണ്ണിയപ്പം റെഡി. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്.
Unniyappam is a popular traditional sweet snack from Kerala, made from rice, jaggery, and bananas. These small, round fritters are soft on the inside with a slightly crispy outer layer, making them a delightful treat for any occasion. The addition of ingredients like coconut, sesame seeds, and cardamom enhances the flavor, while the use of ghee or coconut oil for frying gives them a rich aroma. Soft Unniyappam is a delicious and traditional Kerala sweet that is easy to make and loved by all. Made with a simple batter of rice, jaggery, and bananas, these little fritters are fried to perfection in ghee or coconut oil, giving them a unique flavor and texture. The addition of coconut, sesame seeds, and cardamom takes this classic recipe to the next level, making it a must-try for anyone looking to experience the authentic taste of Kerala. Whether for a festive occasion or a simple snack, Unniyappam is sure to bring joy with every bite.
©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )
No comments:
Post a Comment