Tuesday, February 18, 2025

j33

വീട്ടിലെ ജെ-33 എന്ന പ്ലാവ് ഇനം (J-33)ഇത്രെയും ആയിട്ടുണ്ട്. അതിനെ പറ്റി ചെറിയ വിവരണം. നിങ്ങളുടെ വീട്ടിൽ ഉള്ള പ്ലാവിന്റെ ഇനവും ഫോട്ടോയും കമന്റ്‌ ചെയ്യാൻ മറക്കല്ലേ!

തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ- 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടും വിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം...

അതിമധുരവും വലിയ ചുളകളുമുള്ള ചക്ക. വിദേശയിനം പ്ലാവുകളിൽ രുചിയിൽ മുൻനിരയിലാണ് മലേഷ്യയിൽനിന്നുള്ള ജെ-.33. ചകിണിക്ക് പോലും മധുരമുണ്ട്. ഷെൽഫ് ലൈഫ് കൂടുതലാണ്...മടലിന് കനം കുറവുമാണ്. 10-20 കിലോ തൂക്കമുണ്ടാകും. പുഴുങ്ങാനുൾപ്പെടെ നല്ലതാണ്. മരംനിറയെ കായ്ക്കുന്ന ഇവ വ്യാവസായികമായി കൃഷിചെയ്യാനും പറ്റിയതാണ്.ഇവയുടെ ബഡ് തൈകൾ മൂന്നുവർഷത്തിനകം കായ്ക്കും...

ഹോം ഗ്രോൺ ബയോടെക് വർഷങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ പരിചയപ്പെടുത്തിയ ഇനമാണിത്. കേരളത്തിൽ വാണിജ്യ പ്ലാവുകൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ഇനങ്ങൾ തേടിയുള്ള യാത്രയില്‍ ഹോംഗ്രോൺ റിസർച് ടീം മലേഷ്യയിൽനിന്നു കണ്ടെത്തിയതാണ് ജെ -33 ഇനം. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളില്‍ മാത്രമല്ല, വീട്ടുവളപ്പുകളിലും ജെ-33 പ്ലാവുകൾ ഇന്നു മികച്ച വിളവ് നൽകുന്നുണ്ട്. നന്നായി പഴുത്ത ജെ 33 പഴങ്ങൾക്ക് മറ്റിനങ്ങളെക്കാൾ 3–4 ദിവസം കൂടുതൽ സൂക്ഷിപ്പുകാലമുണ്ടെന്നതും മേന്മ. പാകമായ ചക്കകൾക്ക് 15-20 കിലോ തൂക്കമുണ്ടാകും...

ആകര്‍ഷകമായ കടും മഞ്ഞ നിറത്തില്‍ നല്ല ദൃഢതയുള്ള ചുളകള്‍ക്ക് ജലാംശം താരതമ്യേന കുറവാണെന്നുള്ളത് ഈ ഇനത്തെ മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാക്കുന്നു. മൂപ്പെത്തിയ ചക്കകള്‍ വിളവെടുത്തതിനുശേഷം, നന്നായി പഴുക്കുവാന്‍ മറ്റിനങ്ങളില്‍ നിന്നും വ്യത്യസ്തമായി, മൂന്ന് - നാല് ദിവസങ്ങള്‍ കൂടുതല്‍ വേണമെന്നുള്ളത് വളരെ ആകര്‍ഷകമായ ഘടകമാണ്. ദീര്‍ഘമായ സൂക്ഷിപ്പുകാലം വ്യാവസായികമേഖലയില്‍ പ്രയോജനപ്രദമാണ്....
      തോട്ടമടിസ്ഥാനത്തില്‍ ജെ 33 ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. മരങ്ങള്‍ തമ്മില്‍ 30: 30 അടി അകലമാണ് വേണ്ടത്....

കൃഷിരീതി...

കേരളത്തിന്റെ കാലാവസ്ഥയിൽ കരുത്തോടെ വളർന്ന് ഉയർന്ന വിളവു നൽകുന്ന ജെ -33 പ്ലാവുകൾ 30x30 അടി അകലത്തിൽ നടാം. പ്രൂണിങ്ങിലൂടെ ഉയരം കുറച്ച് പടർത്തി വളർത്തുന്നത് വിളവെടുപ്പ് എളുപ്പമാക്കും. മൂന്നാം വർഷം പൂവിട്ടു തുടങ്ങുന്ന പ്ലാവ് സ്ഥിരമായ വിളവ് ഉറപ്പ് നൽകുന്നു....

പഴയീച്ചകളുടെ ആക്രമണത്തെ തടയാനായി ചക്കകൾ പൊതിഞ്ഞു സൂക്ഷിക്കുന്നതു നന്ന്. പ്ലാവിന്റെ പ്രായമനുസരിച്ച് ചക്കകളുടെ എണ്ണം ക്രമീകരിക്കുന്നത് ഗുണനിലവാരവും വലുപ്പവും കൂട്ടാൻ ഉപകരിക്കും. ഒരു ഞെട്ടിൽ ഏറ്റവും ആരോഗ്യമുള്ള ഒരു ചക്ക മാത്രം വളരാൻ അനുവദിച്ച് ബാക്കിയുള്ളവ നീക്കം ചെയ്യണം. മുറിച്ചുമാറ്റിയ ചക്കകൾ കറിവയ്ക്കാനെടുക്കാം. ...

മഴക്കാലത്തിനു മുന്നോടിയായി കോപ്പർ ഓക്‌സിക്ലോറൈഡ് (2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) എന്ന തോതിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും , ചുവട്ടിൽ ഒഴിക്കുന്നതും കുമിൾരോഗവ്യാപനം തടയും. അതുപോലെ ഏക്കറിന് 300 കിലോ എന്ന തോതിൽ ഡോളമൈറ്റ് നൽകണം. വ്യവസായിക പ്ലാവുകൃഷിക്ക് ഗവേഷണ വിഭാഗം ശുപാർശ ചെയ്യുന്ന ശാസ്ത്രീയ രീതി അവലംബിക്കുന്നത് പ്ലാവുകള്‍ക്ക് ആരോഗ്യവും ചക്കകള്‍ക്ക് നല്ല ആകൃതിയും വലുപ്പവും ഉറപ്പാക്കും. പൂവിട്ടതിനു ശേഷം പൊട്ടാഷ്, സൂക്ഷ്‌മ മൂലകങ്ങൾ പോലെയുള്ള വളങ്ങൾ നൽകാം. വിളവെടുപ്പിനുശേഷം കംപോസ്റ്റ് ചെയ്‌ത കാലിവളവും നൽകുന്നത് പ്ലാവിന്റെ തുടർന്നുള്ള വളർച്ച മെച്ചപ്പെടുത്തും. ...

കുള്ളൻ പ്ലാവ് ഇനങ്ങൾക്ക് പൊതുവെ നാടൻ പ്ലാവുകൾ പോലെ വിശാലമായ വേര് പടലം ഇല്ലാത്തതിനാൽ അവ കാറ്റിൽ മറിഞ്ഞു വീഴുവാനുള്ള സാധ്യത കൂടുതലും ആണ് ..അതുപോലെ ദൂരെ നിന്നും വളം വലിച്ചെടുക്കാനുള്ള ശേഷിയും കുറയും ..അതിനാൽ ഈ ഇനം പ്ലാവുകൾ പത്ത് അടി ഉയരത്തിൽ ഉയരം ക്രമീകരിച്ച് പ്രൂൺ ചെയ്‌ത്‌ നിർത്തുകയും , അത്യാവശ്യം വളപ്രയോഗം ഇവയ്ക്ക് നൽകുകയും വേണം ...ഇല്ലായെങ്കിൽ ബോറോൺ പോലുള്ള സൂക്ഷ്മമൂലകങ്ങളുടെ കുറവ് മൂലം ചക്ക പൊഴിഞ്ഞു പോകുക , ചക്ക കേട് ബാധിക്കുക പോലുള്ള രോഗങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ ആണ് ..അതുപോലെ ഫംഗസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കൃത്യമായിട്ടുള്ള കുമിൾനാശിനി പ്രയോഗവും നടത്തണം ....കൂടുതൽ പ്ലാവുകൾ കൃഷി ചെയ്യുന്നവർ ഏതെങ്കിലും ഒരിനം പ്ലാവുകൾ മാത്രം കൃഷി ചെയ്യാതെ വിത്യസ്തയിനങ്ങൾ പരീക്ഷിക്കുന്നത് നന്നായിരിക്കും ...ഒരു പുരയിടത്തിൽ ഒരു എണ്ണം എങ്കിലും വിശ്വസിച്ച് വളർത്താവുന്ന ഒന്നാണ് ജെ -33 പ്ലാവിനം ... 
Share #J33#jack fruit #viral post #jack fruit

No comments:

Post a Comment