Wednesday, February 12, 2025

പയർ കൃഷി ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കണം 

1. പയറിനു കുമിള്‍രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്തു തളിക്കണം.  

2. പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാന്‍ ഒരു ലീറ്റര്‍ കരിങ്ങോട്ടയെണ്ണയില്‍ 50 ഗ്രാം സോപ്പ് ചേര്‍ത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടികള്‍ക്കു തളിക്കുക.

3. കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കല്‍ ഒഴിക്കുന്നതു നന്ന്.

4. മുഞ്ഞയ്‌ക്കെതിരേ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.

5. കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം.

6. അമരപയറിന്റെ തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും.

7. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂപൊഴിച്ചില്‍ നിയന്ത്രിക്കാം.

8. പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താന്‍ 20 ഗ്രാം കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കാം.

9. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റാന്‍ 250 ഗ്രാം കൂവളത്തില ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേര്‍ത്തു 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പയറില്‍ തളിക്കുക.

No comments:

Post a Comment