എൻറെ കുട്ടിക്കാലത്ത് എല്ലാം മഞ്ഞൾ പുഴുങ്ങുന്നത് കണ്ടിട്ടുണ്ട്. ഉമിയിട്ട് വളരെനേരം പുഴുങ്ങിയെടുത്താണ് മഞ്ഞൾ പരുവപ്പെടുത്തി എടുക്കുന്നത്. പുഴുങ്ങിയ പരുവം തിരിച്ചറിയുന്നത് പുഴുങ്ങിയ മഞ്ഞളിൽ കൂടി ഒരു ഈർക്കിൽ കടത്തിവിടുമ്പോൾ അത് മഞ്ഞൾ കഷ്ണത്തിൽ കൂടി കടന്നുപോയാൽ പരുവമായെന്ന് തിട്ടപ്പെടുത്താം. ബാക്കി വന്ന വെള്ളം ഊറ്റിക്കളഞ്ഞ് ദിവസങ്ങളോളം വെയിലത്തിട്ട് ഉണക്കി ആണ് മഞ്ഞൾ പൊടിക്കുന്ന പരുവത്തിലേക്ക് എത്തിക്കുന്നത്. പണ്ടുമുതൽ അനുവർത്തിച്ചിരിക്കുന്ന ഒരു രീതിയാണിത് . കുർക്കുമിൻ അധികമായാൽ ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്
No comments:
Post a Comment