Tuesday, December 16, 2025

വിത്ത് മുളപ്പിക്കൽ (Seed Germination):****************************************

വിത്ത് മുളപ്പിക്കൽ (Seed Germination):
*****************************************
വിത്ത് മുളയ്ക്കൽ ഏതൊരു സസ്യത്തിൻ്റെയും വളർച്ചയുടെ അടിസ്ഥാനവും നിർണ്ണായകവുമായ ആദ്യഘട്ടമാണ്. നല്ല വിളവ് ഉറപ്പാക്കാൻ, വിത്തുകൾ നടുന്നതിന് മുൻപ് ഗുണമേന്മയുള്ളതും രോഗരഹിതവുമാണെന്ന് ഉറപ്പാക്കണം; ഒപ്പം, കൃത്യമായ അളവിൽ ഈർപ്പം, താപനില, വായുസഞ്ചാരം എന്നിവ നൽകി അവയെ പരിപാലിക്കുകയും വേണം. ഈ അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യവും കരുത്തുമുള്ള തൈകൾ ഉത്പാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. നല്ല തൈകൾ ഉണ്ടാക്കാൻ വിത്തുകൾ മുളപ്പിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

വിത്തുകൾ മുളപ്പിക്കുന്നതിനുള്ള രീതി:
******************************************
വിത്ത് തിരഞ്ഞെടുക്കൽ:
***************************
നല്ല വിളവ് ലഭിക്കാൻ വിത്ത് തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം; ആരോഗ്യമുള്ളതും രോഗവിമുക്തമായതുമായ വിത്തുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. വിത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കാൻ, വെള്ളത്തിൽ താഴ്ന്നുപോകുന്നവ മാത്രം എടുക്കുകയും, പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കുകയും ചെയ്യുക. കൂടാതെ, വിത്തുകൾ നടുന്നതിന് മുൻപ് രോഗബാധ ഒഴിവാക്കാനായി, ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം സ്യൂഡോമോണസ് കലക്കിയ ലായനിയിൽ ഏകദേശം 30 മിനിറ്റ് നേരം മുക്കിവെക്കുന്നത് ഉത്തമമാണ്. ഈ ലായനിയിൽ മുക്കിയ ശേഷം, വിത്തുകൾ നന്നായി ഉണങ്ങിയ ശേഷം മാത്രമേ കൃഷിയിടത്തിൽ നടാവൂ.

നടാനുള്ള പോട്ടിംഗ് മിശ്രിതം തയ്യാറാക്കൽ:
*******************************
സാധാരണയായി, മണ്ണ്, ചകിരിച്ചോറ് അല്ലെങ്കിൽ മണൽ, ജൈവവളം (ചാണകപ്പൊടി, കമ്പോസ്റ്റ് പോലുള്ളവ) എന്നിവ 1:1:1 എന്ന അനുപാതത്തിൽ എടുക്കുക. നടാനുള്ള പോട്ടിംഗ് മിശ്രിതം രോഗവിമുക്തമാക്കാൻ, അതിലേക്കു 20 ഗ്രാം മുതൽ 50 ഗ്രാം വരെ ട്രൈക്കോഡെർമ ചേർക്കുന്നത് നല്ലതാണ്. തയാറാക്കിയ പോട്ടിംഗ് മിശ്രിതം സീഡ്‌ലിംഗ് ട്രേകളിലോ ചെറിയ ഗ്രോബാഗുകളിലോ, ചെറിയ കപ്പുകൾ, അല്ലെങ്കിൽ തൈകൾ പറിച്ചു നടാൻ സൗകര്യമുള്ള പാത്രങ്ങൾ എന്നിവയിൽ നിറയ്ക്കാം.

വിത്ത് നടീൽ:
***************
വിത്തിന്റെ വലിപ്പത്തിനനുസരിച്ച്, വിത്തിന്റെ വലിപ്പത്തിന്റെ രണ്ടിരട്ടി ഇരട്ടി ആഴത്തിൽ നടുന്നതാണ് ഉചിതം. അധികം താഴ്ത്തി നടരുത്. ചെറിയ വിത്തുകൾക്ക് ആവശ്യത്തിന് ഊർജ്ജം ഇല്ലാത്തതിനാൽ, അവയ്ക്ക് അധികം ആഴത്തിലുള്ള മണ്ണ് തുളച്ച് പുറത്തുവരാൻ കഴിയാതെ പോവുകയും മുളയ്ക്കാതിരിക്കുകയും ചെയ്യാം. വിത്തുകൾ നട്ട ശേഷം, ഒരുപാട് വെള്ളം ഒഴിക്കാത്ത രീതിയിൽ ആവശ്യത്തിന് മാത്രം നനയ്ക്കുക. മുളയ്ക്കുന്ന സമയം വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെ, എന്നാൽ ആവശ്യത്തിന് ചൂടും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് വെക്കുക.

തൈകൾക്ക് പരിചരണം:
****************************
ദിവസവും രാവിലെ കുറഞ്ഞ അളവിൽ വെള്ളം സ്‌പ്രേയർ ഉപയോഗിച്ച് ആവശ്യമെങ്കിൽ തളിച്ചുകൊടുക്കുക. മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, എന്നാൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല. വിത്തുകൾ മുളച്ച് ഇലകൾ വന്നാൽ, തൈകളെ ക്രമേണ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റണം. വിത്തുകൾ മുളച്ചു തുടങ്ങുമ്പോൾ കീടങ്ങളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വേപ്പെണ്ണ എമൽഷൻ പോലുള്ള ജൈവ കീടനാശിനികൾ ചെറിയ തോതിൽ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുക. സാധാരണയായി 3 മുതൽ 4 ഇലകൾ വരുമ്പോൾ, അതായത് ഏകദേശം 20 മുതൽ 30 ദിവസത്തിനുള്ളിൽ, തൈകൾ സ്ഥിരമായി നടേണ്ട സ്ഥലത്തേക്ക് പറിച്ചു നടാം.

ടിഷ്യൂ പേപ്പറിൽ വിത്തുകൾ മുളപ്പിക്കുന്നതിനുള്ള രീതി:
******************************
ടിഷ്യൂ പേപ്പറിൽ വിത്തുകൾ വളരെ വിജയകരമായി മുളപ്പിക്കാൻ സാധിക്കും. ഈ രീതിക്ക് പേപ്പർ ടവൽ മെത്തേഡ് എന്നും പറയാറുണ്ട്. 

ഒരു പേപ്പർ ടവൽ എടുത്ത് അതിൽ സ്യൂഡോമോണസ് ലായനി സ്‌പ്രേ ചെയ്‌തു നനയ്ക്കുക. പേപ്പറിൽ നനവ് വേണം എന്ന് മാത്രം വെള്ളം ഒലിച്ച് പോകുന്ന രീതിയിൽ ആകരുത്. വലിയ പേപ്പർ ടവൽ ആണെങ്കിൽ രണ്ടായി മടക്കിയെടുക്കാം. നനഞ്ഞ പേപ്പർ ടവലിൻ്റെ ഒരു പകുതിയിൽ, മുളപ്പിക്കേണ്ട വിത്തുകൾ തമ്മിൽ ഒട്ടിപ്പോകാതെ ആവശ്യമായ അകലത്തിൽ വെക്കുക. പേപ്പർ ടവലിൻ്റെ മറ്റേ പകുതി ഉപയോഗിച്ച് വിത്തുകൾ പൂർണ്ണമായും മൂടുക. അല്ലെങ്കിൽ മറ്റൊരു ടിഷ്യൂ പേപ്പർ എടുത്തു അതിനു മുകളിൽ ഇട്ടു മൂടുക. അതായത്, വിത്തുകൾ പേപ്പർ ടവലിൻ്റെ രണ്ട് പാളികൾക്കിടയിലായിരിക്കണം. വിത്തുകളുള്ള ഈ നനഞ്ഞ പേപ്പർ ടവൽ സാവധാനം മടക്കി ഒരു സിപ്പ് ലോക്ക് പ്ലാസ്റ്റിക് ബാഗിനുള്ളിൽ വെക്കുക. ബാഗിൻ്റെ സിപ്പ് അടയ്ക്കുന്നതിന് മുൻപ്, ഉള്ളിലെ അധികമുള്ള വായു ചെറുതായി പുറത്തേക്ക് കളഞ്ഞ് സീൽ ചെയ്യുക. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ഈ ബാഗ് നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, എന്നാൽ ചൂടുള്ള ഒരിടത്ത് ഉദാഹരണത്തിന്, അടുക്കളയുടെ കൗണ്ടർ ടോപ്പ്, അല്ലെങ്കിൽ റഫ്രിജറേറ്ററിൻ്റെ മുകളിൽ വെക്കുക. വിത്തുകൾ മുളയ്ക്കാൻ ചൂട് ആവശ്യമാണ്. 3 മുതൽ 10 ദിവസം വരെ ഉള്ള ദിവസങ്ങളിൽ ബാഗ് ശ്രദ്ധിക്കുക. ടിഷ്യൂ പേപ്പർ ഉണങ്ങിപ്പോകുന്നുണ്ടെങ്കിൽ, വെള്ളം തളിച്ച് ഈർപ്പം നിലനിർത്തുക. മുള വന്ന വിത്തുകൾ ശ്രദ്ധയോടെ എടുത്ത്, അവ വളരാൻ ഉദ്ദേശിക്കുന്ന ചട്ടിയിലേയോ , ഗ്രോ ബാഗിലെയോ പോട്ടിംഗ് മിശ്രിതത്തിലേക്ക് മാറ്റി നടുക. 

ശ്രദ്ധിക്കുക വലിയ വിത്തുകൾ മുളപ്പിക്കാൻ ഈ രീതി സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും, ചെറിയ വിത്തുകളായ തക്കാളി, മുളക്, വഴുതന, മറ്റു പച്ചക്കറി വിത്തുകൾ എന്നിവ മുളപ്പിക്കാൻ ഈ രീതി ഏറ്റവും മികച്ചതാണ്.

വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
********************************
വിത്തുകൾ മുളപ്പിക്കുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ, നടീൽ പാത്രങ്ങളിൽ വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം, കാരണം അധിക ഈർപ്പം വിത്തുകൾ അഴുകിപ്പോകാൻ കാരണമാകും. ഓരോ വിത്തിനും അനുയോജ്യമായ താപനില ആവശ്യമായതിനാൽ, കാലാവസ്ഥ പരിഗണിച്ച് വിത്തുകൾ നടുക. കട്ടിയുള്ള തോടുള്ള വിത്തുകൾ മുളപ്പിക്കാനായി 12 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുകയോ അല്ലെങ്കിൽ പുറന്തോട് ഉരച്ച് നേർപ്പിക്കുകയോ ചെയ്യാം. മുളയ്ക്കുന്ന ഈ ഘട്ടത്തിൽ തൈകൾക്ക് ഇളക്കം തട്ടാതെ ശ്രദ്ധിക്കുന്നതിനൊപ്പം, അധിക രാസവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം, കാരണം ഇത് തൈകളെ നശിപ്പിച്ചു കളയാൻ സാധ്യതയുണ്ട്........

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

Wednesday, December 10, 2025

"ചോദ്യവും അതിനുള്ള മറുപടിയും": 
(Q & A - 05 )
***************************************
Q : 
എല്ലുപൊടി ജന്തുജന്യ ജൈവ വളം ആയതിനാൽ ഉപയോഗിക്കാൻ താൽപര്യം ഇല്ലാത്തവർക്ക് അതിനു പകരമായി കൃഷിയിൽ ഉപയോഗിക്കാൻ പറ്റിയ വളം ഏതാണ്?
********************************************
A :
എല്ലുപൊടി (Bone Meal)" 
റോക്ക് ഫോസ്‌ഫേറ്റ് (Rock Phosphate): 
രാജ്‌ഫോസ് (Rajphos):
(ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ)
********************************************
എല്ലുപൊടി: 
*************
എല്ലുപൊടി പ്രധാനമായും ഫോസ്ഫറസിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ്. ഇത് ചെടികൾക്ക് ഈ പോഷകങ്ങൾ സാവധാനം ലഭ്യമാക്കുന്ന ഒരു മികച്ച ജൈവവളമാണ്. പ്രധാനമായും കന്നുകാലികളുടെ എല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇതിനായി, എല്ലുകൾ ഉയർന്ന താപനിലയിൽ ആവിയിൽ പുഴുങ്ങുന്നു (Sterilization). ഇത് എല്ലുകളെ അണുവിമുക്തമാക്കാനും ബാക്കിയുള്ള അവശിഷ്ടങ്ങൾ നീക്കാനും സഹായിക്കുന്നു.പുഴുങ്ങിയ ശേഷം, ബാക്കിയുള്ള ഈർപ്പം നീക്കം ചെയ്യുന്നതിനായി എല്ലുകളെ നന്നായി ഉണക്കുന്നു.ഉണങ്ങിയ എല്ലുകൾ പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് അതീവ സൂക്ഷ്മമായി പൊടിച്ചെടുക്കുകയും, ആവശ്യമുള്ള വലുപ്പമനുസരിച്ച് തരംതിരിക്കുകയും. ഇതാണ് വിപണിയിൽ കിട്ടുന്ന എല്ലുപൊടി (Bone Meal). ആവിയിൽ പുഴുങ്ങിയ എല്ലുപൊടി (Steamed Bone Meal) ആണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. ഇതിൽ ഫോസ്ഫറസ് ആണ് കൂടുതൽ. അസംസ്കൃത എല്ലുപൊടിയും (Raw Bone Meal) ഉണ്ട്. ഇത് ആവിയിൽ പുഴുങ്ങാതെ ഉണ്ടാക്കുന്നതാണ്. ഇതിൽ നൈട്രജന്റെ അംശം കൂടുതലായിരിക്കും, പക്ഷേ രോഗാണു സാധ്യത ഒഴിവാക്കാൻ പല രാജ്യങ്ങളിലും ഇത് നിരോധിച്ചിരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലുപൊടി സസ്യങ്ങൾക്ക് സാവധാനം പോഷകം നൽകുന്ന, ഒരു മികച്ച ജൈവവളമാണ്. ഇത് സസ്യങ്ങൾക്ക് ദീർഘകാലത്തേക്ക് ഫോസ്ഫറസ് ലഭ്യമാക്കാൻ സഹായിക്കുന്നു.

എല്ലുപൊടിക്കു പകരമായി ഉപയോഗിക്കാവുന്ന വളങ്ങൾ:
**********************************
റോക്ക് ഫോസ്‌ഫേറ്റ്:
**********************
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ ജൈവവസ്തുക്കളായ സമുദ്രജീവികളുടെയും പക്ഷികളുടെയും ഫോസിലുകൾ, എല്ലുകൾ എന്നിവയിൽ നിന്നുമാണ് ഇത് രൂപപ്പെടുന്നത്. ഈ ജൈവവസ്തുക്കൾ രാസപ്രവർത്തനങ്ങളിലൂടെയും ഉയർന്ന മർദ്ദത്തിലൂടെയും ഫോസ്ഫറസ് അടങ്ങിയ പാറയായി മാറുന്നു. അത് ഖനനം ചെയ്തെടുക്കുന്ന ഒരു പ്രകൃതിദത്ത വിഭവമാണ് റോക്ക് ഫോസ്‌ഫേറ്റ്. ഖനനം ചെയ്തെടുത്ത അസംസ്കൃത പാറയെ ആവശ്യമില്ലാത്ത മണൽ, കളിമണ്ണ് പോലുള്ള മറ്റ് ധാതുക്കളെ നീക്കം ചെയ്യുതു ശുദ്ധീകരിച്ചതിനു ശേഷം, യന്ത്രങ്ങൾ ഉപയോഗിച്ച് വളരെ സൂക്ഷ്മമായ പൊടിയായി മാറ്റുന്നു. ഈ ശുദ്ധീകരിച്ച പൊടിയാണ് നേരിട്ട് വളമായി ഉപയോഗിക്കുന്ന റോക്ക് ഫോസ്ഫേറ്റ്. റോക്ക് ഫോസ്ഫേറ്റിന്റെ പ്രധാന ഉപയോഗം കൂടുതൽ ഫലപ്രദമായ രാസവളങ്ങൾ ഉണ്ടാക്കാനാണ്. ശുദ്ധീകരിച്ച റോക്ക് ഫോസ്ഫേറ്റ് സൾഫ്യൂറിക് ആസിഡുമായി പ്രവർത്തിപ്പിച്ച് ഫോസ്ഫോറിക് ആസിഡ് നിർമ്മിക്കുന്നു. ഈ ഫോസ്ഫോറിക് ആസിഡ് ഉപയോഗിച്ചാണ് സൂപ്പർ ഫോസ്ഫേറ്റ്, ഡൈ-അമോണിയം ഫോസ്ഫേറ്റ് (DAP) തുടങ്ങിയ സസ്യങ്ങൾക്ക് നൽകുന്ന രാസവളങ്ങൾ നിർമ്മിക്കുന്നത്.

രാജ്‌ഫോസ്:
**************
ഇന്ത്യയിലെ രാജസ്ഥാൻ സ്റ്റേറ്റ് മൈൻസ് ആൻഡ് മിനറൽസ് ലിമിറ്റഡ് (RSMML) എന്ന സർക്കാർ സ്ഥാപനം വിപണനം ചെയ്യുന്ന റോക്ക് ഫോസ്ഫേറ്റ് ഉൽപ്പന്നമാണ് രാജ്‌ഫോസ്. ഇതും റോക്ക് ഫോസ്ഫേറ്റ് തന്നെയാണ്. രാജസ്ഥാനിലെ ഖനികളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത റോക്ക് ഫോസ്ഫേറ്റിന്റെ ഒരു വാണിജ്യ നാമമാണ് രാജ്‌ഫോസ് എന്നത്. രാജ്‌ഫോസും റോക്ക് ഫോസ്‌ഫേറ്റും തമ്മിൽ ഘടനയിലും ഉപയോഗത്തിലും വലിയ വ്യത്യാസങ്ങളില്ല. റോക്ക് ഫോസ്‌ഫേറ്റ് ശുദ്ധീകരിച്ചു പൊടിയാക്കുന്നതു പോലെയുള്ള പ്രക്രിയ തന്നെയാണ് രാജ്‌ഫോസിന്റെ കാര്യത്തിലും ചെയ്യുന്നത്. അമ്ലാംശം കൂടുതലുള്ള മണ്ണിൽ (Acidic Soils) നേരിട്ട് ഉപയോഗിക്കുന്നതിന് ഇത് വളരെ അനുയോജ്യമാണ്. കേരളത്തിലെ മണ്ണ് പൊതുവെ അമ്ല സ്വഭാവമുള്ളതിനാൽ, റബ്ബർ, തേയില, കാപ്പി, തെങ്ങ് തുടങ്ങിയ തോട്ടവിളകൾക്ക് രാജ്‌ഫോസ് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
***************************
എല്ലുപൊടിക്കു പകരമായി റോക്ക് ഫോസ്‌ഫേറ്റ് ,രാജ്‌ഫോസ് എന്നിവ ഉപയോഗിക്കുമ്പോൾ, ഫോസ്ഫറസിന്റെ ആവശ്യം നിറവേറ്റപ്പെടും, എന്നാൽ കാൽസ്യത്തിന്റെ അളവ് എല്ലുപൊടിയിൽ ഉള്ളത്ര കിട്ടണമെന്നില്ല. ഇതിനൊപ്പം കാൽസ്യം ലഭിക്കാനായി കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഡോളോമൈറ്റിനെയാണ്. ഡോളോമൈറ്റിൽ കാൽസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ഇത് അമ്ലാംശം കൂടുതലുള്ള കേരളത്തിലെ മണ്ണിൽ pH ക്രമീകരിക്കാനും സഹായകരവുമാണ്. ഡോളോമൈറ്റിന് പുറമെ, വേഗത്തിൽ pH കൂട്ടാൻ സഹായിക്കുന്ന ചുണ്ണാമ്പ് (Lime), ചെറിയ തോതിലുള്ള കൃഷിക്ക് ഉണക്കിപ്പൊടിച്ച മുട്ടത്തോട്, കൂടാതെ പൊട്ടാസ്യവും കാൽസ്യവും നൽകുന്ന ചാരം എന്നിവയും കാൽസ്യത്തിനായി ഉപയോഗിക്കാവുന്ന മറ്റ് മികച്ച ജൈവമാർഗ്ഗങ്ങളാണ്.

ഈ മൂന്ന് ഉൽപ്പന്നങ്ങളിൽ എല്ലുപൊടിക്കാണ് സാധാരണയായി വിപണിയിൽ ഏറ്റവും കൂടുതൽ വില. ഇതിന് പ്രധാന കാരണം, റോക്ക് ഫോസ്‌ഫേറ്റ് ഒരു പാറയുടെ പൊടിയാണ് എന്നതാണ്; പാറ ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും പൊടിക്കുകയും ചെയ്യുന്ന ലളിതമായ പ്രക്രിയകളിലൂടെ അത് ഉൽപ്പാദിപ്പിക്കാം. എന്നാൽ, എല്ലുപൊടി മൃഗങ്ങളുടെ ഉപോൽപ്പന്നമായതുകൊണ്ട്, അത് ശേഖരിക്കുന്നതിനുള്ള ചെലവും, കൂടാതെ ഉയർന്ന താപനിലയിൽ ആവിയിൽ പുഴുങ്ങി അണുവിമുക്തമാക്കേണ്ട അധിക പ്രോസസ്സിംഗ് ചെലവും അതിന്റെ വില വർദ്ധിപ്പിക്കുന്നു.........

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

Green Village
HomeHydroponicsഹൈഡ്രോപോണിക്സ് കൃഷി: തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ഗൈഡ് (Hydroponics Farming Kerala).
ഹൈഡ്രോപോണിക്സ് കൃഷി: തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ഗൈഡ് (Hydroponics Farming Kerala).
 GREEN VILLAGE December 10, 2025 0
Hydroponics


കൃഷിക്ക് മണ്ണ് ആവശ്യമില്ലാത്ത, ജലവും പോഷകങ്ങളും ഉപയോഗിച്ച് ചെടികൾ വളർത്തുന്ന നൂതനവും കാര്യക്ഷമവുമായ ഒരു രീതിയാണ് മണ്ണില്ലാകൃഷി അഥവാ സോയ്‌ലസ് ഫാമിംഗ് (Soilless Farming). വെള്ളം, സ്ഥലം, ഊർജ്ജം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പരമ്പരാഗത കൃഷിരീതികളെ അപേക്ഷിച്ച് ഇതിന് വലിയ സാധ്യതകളുണ്ട്. ഈ രീതിയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സാങ്കേതിക വിദ്യകൾ ആണ് ഹൈഡ്രോപോണിക്സ് (Hydroponics), എയറോപോണിക്സ് (Aeroponics), അക്വാപോണിക്സ് (Aquaponics) എന്നിവ. ഈ മൂന്ന് രീതികളും സ്ഥലപരിമിതിയെ മറികടന്നും, കാലാവസ്ഥാ വ്യതിയാനങ്ങളെ ആശ്രയിക്കാതെയും വർഷം മുഴുവനും മികച്ച വിളവ് ഉറപ്പാക്കാൻ സഹായിക്കുന്നു.



ഹൈഡ്രോപോണിക്സ് കൃഷി സ്ഥലപരിമിതിയെ മറികടന്ന് വീടിനകത്തും പുറത്തും എവിടെയും, പ്രത്യേകിച്ച് ടെറസ്സുകളിലും ബാൽക്കണികളിലും വൃത്തിയായി കൃഷി ചെയ്യാൻ സാധിക്കുന്ന നൂതന സാങ്കേതികവിദ്യയാണ്. മണ്ണില്ലാത്ത ഈ കൃഷിരീതിയിൽ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ആവശ്യമായ മൂലകങ്ങൾ കൃത്യമായ അളവിൽ ലയിപ്പിച്ച പോഷക ലായനിയാണ് ചെടികളുടെ വളർച്ചയ്ക്ക് ആധാരം. ഈ ലായനി ചെടികൾക്ക് നേരിട്ട് ലഭിക്കുന്നതിനാൽ അവയുടെ വളർച്ചാ നിരക്ക് കൂടുതലായിരിക്കും; ഇത് മികച്ച വിളവിനും സഹായിക്കുന്നു. കൂടാതെ, ഉപയോഗിക്കുന്ന വെള്ളം പലതവണ പുനരുപയോഗിക്കാൻ കഴിയുന്നതിനാൽ പരമ്പരാഗത കൃഷിയേക്കാൾ വളരെ കുറഞ്ഞ അളവിൽ ജലം മതിയാകും. മണ്ണിൽ നിന്നുള്ള രോഗങ്ങളും കീടബാധകളും ഒഴിവാക്കാൻ സാധിക്കുന്നത് വഴി, കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഹൈഡ്രോപോണിക്സ് സഹായിക്കുന്നു, ഇത് ആരോഗ്യകരമായ വിളവെടുപ്പ് ഉറപ്പാക്കുന്നു.



🔥 Don't Miss (ശ്രദ്ധിക്കുക)
സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാം: ഒരു ദിവസത്തെ ഗ്രാഫ്റ്റിംഗ് മാസ്റ്റർ ക്ലാസ്! 👉
ഹൈഡ്രോപോണിക്സ് എന്നത് മണ്ണില്ലാകൃഷിയിലെ ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ ഒരു രീതിയാണ്. ഈ സമ്പ്രദായത്തിൽ, ചെടികളെ പോഷകാംശം കൃത്യമായി കലർത്തിയ വെള്ളത്തിൽ (Nutrient Solution) നേരിട്ട് വളർത്തുന്നു, അല്ലെങ്കിൽ റോക്ക്‌വൂൾ, ചകിരിച്ചോറ്, പെർലൈറ്റ്, ഗ്രാവൽ തുടങ്ങിയ വളർച്ചാ മാധ്യമങ്ങളുടെ സഹായത്തോടെ വളർത്തുന്നു. ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും കൃത്യമായ അളവിലും സമയത്തും വെള്ളത്തിലൂടെ നൽകാൻ സാധിക്കുന്നതിനാൽ വെള്ളവും വളവും വളരെ കാര്യക്ഷമമായി ഉപയോഗിക്കാം, ഇത് മണ്ണിലെ വളർച്ചാ പരിമിതികളെ പൂർണ്ണമായും ഒഴിവാക്കുന്നു. തക്കാളി, വെള്ളരി, കാപ്സിക്കം തുടങ്ങിയ കായ്ഫലങ്ങൾ, സ്ട്രോബെറി, കൂടാതെ ലെറ്റൂസ്, ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ, തുളസി, പുതിന, മല്ലി, റോസ്മേരി പോലുള്ള ഔഷധസസ്യങ്ങൾ എന്നിവ ഹൈഡ്രോപോണിക്സിൽ വളരെ വിജയകരമായി കൃഷി ചെയ്യാനാകും. വേഗത്തിൽ വളരുന്നതും വേരുകൾക്ക് കൂടുതൽ ആഴം ആവശ്യമില്ലാത്തതുമായ ഇനങ്ങളാണ് ഈ രീതിക്ക് ഏറ്റവും അനുയോജ്യം. പൊതുവായി പറഞ്ഞാൽ, ഹൈഡ്രോപോണിക്സിൽ മിക്കവാറും എല്ലാ സസ്യങ്ങളും വളർത്താമെങ്കിലും, ഇലക്കറികളും ഔഷധസസ്യങ്ങളുമാണ് ഏറ്റവും എളുപ്പത്തിലും കാര്യക്ഷമമായും വളർത്താൻ സാധിക്കുന്നത്. കൃത്യമായ പോഷക നിയന്ത്രണം വഴി വിളവിന്റെ ഗുണമേന്മയും അളവും വർദ്ധിപ്പിക്കാനും, തുടർച്ചയായി വിളവെടുപ്പ് നടത്താനും ഹൈഡ്രോപോണിക്സ് സഹായിക്കുന്നുണ്ട്.



ഇത്തരം നൂതന കൃഷിരീതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടുന്നതിനും പരിശീലനം നേടുന്നതിനും കേരളത്തിൽ വിപുലമായ സാധ്യതകളുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ (KAU) കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (KVK), വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരള (VFPCK) എന്നിവയുടെ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും ഈ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും, പലപ്പോഴും ചെറുകിട യൂണിറ്റുകളുടെ നിർമ്മാണത്തിലുള്ള പരിശീലനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കേരളത്തിൽ നിരവധി സ്വകാര്യ കാർഷിക സാങ്കേതിക കമ്പനികളും (Agri-Tech Startups) ഹൈഡ്രോപോണിക്സ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും, കിറ്റുകൾ വിതരണം ചെയ്യുകയും, കർഷകർക്ക് സാങ്കേതിക സഹായം നൽകുകയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളെ 'Hydroponics Kerala', 'Indoor Farming Kerala' തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞാൽ കണ്ടെത്താൻ കഴിയും. ഏറ്റവും എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുന്നതിനും സർക്കാർ സബ്സിഡികളെക്കുറിച്ചോ മറ്റ് പദ്ധതികളെക്കുറിച്ചോ അറിയുന്നതിനും, നിങ്ങളുടെ പ്രാദേശിക കൃഷിഭവനിലെ ഉദ്യോഗസ്ഥരെ സമീപിക്കുന്നത് ഉചിതമാണ്.



ഹൈഡ്രോപോണിക്സ് വളരെ കാര്യക്ഷമമായ ഒരു കൃഷിരീതിയാണെങ്കിലും, ഇത് തുടങ്ങുന്നതിനും പരിപാലിക്കുന്നതിനും ചില പ്രധാന വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ഉയർന്ന പ്രാരംഭ ചെലവ്, വൈദ്യുതി തടസ്സങ്ങൾ മൂലമുള്ള വിളനാശ സാധ്യത, പോഷകങ്ങളുടെ കൃത്യമായ അളവ് (pH, EC) ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക ആവശ്യകത, ഒപ്പം ജലത്തിലൂടെ രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കാനുള്ള സാധ്യത എന്നിവ ഹൈഡ്രോപോണിക്സ് സമ്പ്രദായം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. എന്നാൽ, ഈ സാങ്കേതിക തടസ്സങ്ങളെല്ലാം സമയബന്ധിതമായ നിരീക്ഷണത്തിലൂടെയും കൃത്യമായ മാനേജ്മെന്റിലൂടെയും മറികടക്കാൻ സാധിക്കും. പരിമിതമായ സ്ഥലവും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത കൃഷിയേക്കാൾ 30% മുതൽ 50% വരെ കൂടുതൽ വിളവ് നേടാൻ കഴിയുന്നു എന്നുള്ളതാണ് ഈ രീതിയുടെ പ്രധാന ആകർഷണം. അതിനാൽ, നഗരപ്രദേശങ്ങളിലും മരുഭൂമികൾ പോലുള്ള പ്രതികൂല സാഹചര്യങ്ങളിലും സ്ഥലപരിമിതിയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും മറികടന്ന് സുസ്ഥിരമായ ഭക്ഷ്യോത്പാദനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും സംരംഭകർക്കും ഏറ്റവും അനുയോജ്യമായ, ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന നൂതന കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ് എന്നതിൽ സംശയമില്ല..........



Green Village WhatsApp Group
Click join
Tags
Agri TrainingAgriculturalAgriculture BusinessAgriculture TipsBeautiful Garden KeralaFarmingHydroponics
Newer
ഹൈഡ്രോപോണിക്സ് കൃഷി: തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ഗൈഡ് (Hydroponics Farming Kerala).

Older
മാമ്പൂ മുതൽ മാമ്പഴം വരെ: മാവ് പരിപാലനത്തിൽ അറിയേണ്ടതെല്ലാം

You May Like
Show more
ഹൈഡ്രോപോണിക്സ് കൃഷി: തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ഗൈഡ് (Hydroponics Farming Kerala).
ഹൈഡ്രോപോണിക്സ് കൃഷി: തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ഗൈഡ് (Hydroponics Farming Kerala).
December 10, 2025
വെറും 1200 രൂപയ്ക്ക് നഴ്സറി മാനേജ്മെന്റ് പഠിക്കാം; കൂടെ ഗ്രീൻ വില്ലേജിൽ തൊഴിലവസരവും!
വെറും 1200 രൂപയ്ക്ക് നഴ്സറി മാനേജ്മെന്റ് പഠിക്കാം; കൂടെ ഗ്രീൻ വില്ലേജിൽ തൊഴിലവസരവും!
December 04, 2025
സൗജന്യ പശു വളർത്തൽ പരിശീലനം
സൗജന്യ പശു വളർത്തൽ പരിശീലനം
November 09, 2025
Post a Comment
0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Search This Blog
Search this blog
2025226
2024589
2023705
2022462
2021120
Social Plugin
facebook
whatsapp
instagram
youtube
Popular Posts
അശോകം - വീട്ടിലെ ഗൈനക്കോളജിസ്റ്റ്; പക്ഷെ മലയാളിയ്ക്ക് പുഞ്ഞം - പ്രമോദ് മാധവൻAgriculture Tips
അശോകം - വീട്ടിലെ ഗൈനക്കോളജിസ്റ്റ്; പക്ഷെ മലയാളിയ്ക്ക് പുഞ്ഞം - പ്രമോദ് മാധവൻ
October 05, 2025
വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിത്ത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
October 05, 2025
ക്ലോറിൻ.., വിസ്മൃത സസ്യമൂലകം - പ്രമോദ് മാധവൻ
ക്ലോറിൻ.., വിസ്മൃത സസ്യമൂലകം - പ്രമോദ് മാധവൻ
October 05, 2025
ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം?
ഒട്ടുമാവ് പൂക്കാത്തതെന്തുകൊണ്ട്? തളിരിലകൾ ഉണങ്ങി വീഴുന്നത് എങ്ങനെ തടയാം?
November 23, 2025
മുളകിലെ കുരുടിപ്പ് മാറാൻ സവാള മതി! വീട്ടിൽ തയ്യാറാക്കാം അത്യുഗ്രൻ കീടനാശിനി
മുളകിലെ കുരുടിപ്പ് മാറാൻ സവാള മതി! വീട്ടിൽ തയ്യാറാക്കാം അത്യുഗ്രൻ കീടനാശിനി
November 22, 2025
Categories
Home Garden77
Vegetables/പച്ചക്കറി കൃഷി76
Fertilizers വളപ്രയോഗം69
Green Village
About Us
Green Village- Agriculture, Home Gardening, Home & Garden Website, Health, Vegetables & Fruits, Farming technology and techniques, Sweet recipes
Follow Us
 
 
 
Home About Contact us Privacy Policy
Design by - Blogger Templates | Distributed by Free Blogger Templates
© 2025 All Rights Reserved By Green Village

Tuesday, December 9, 2025

ചാരം (Wood ash):

ചാരം (Wood ash):
*******************
(ചാരം വെറും ചാരമല്ല, 
അത് മണ്ണിന്റെ പോഷകമാണ്)
*********************************
അടുക്കളയിൽ വിറക് കത്തിക്കുമ്പോൾ ലഭിക്കുന്ന ചാരം (wood ash) പണ്ട് മുതലേ നമ്മുടെ പ്രധാനപ്പെട്ടൊരു നാടന്‍ വളമായിരുന്നു. ഇതിനേയും കുമ്മായ വസ്തുക്കളുടെ ഗണത്തിൽ പെടുത്താം. ഒരു മികച്ച ജൈവവളവും കൂടിയാണ് ചാരം. പക്ഷേ, ശരിയായ രീതിയിലും അളവിലും ഉപയോഗിച്ചാൽ മാത്രമേ ഇത് ഗുണകരമാകൂ. ചാരം മണ്ണിന്റെ അമ്ലത്വം കുറയ്ക്കുകയും ഒപ്പം ഇത് മണ്ണിന്റെ pH കൂട്ടാനും ചെടികൾക്ക് ആവശ്യമായ പല പോഷകങ്ങളും നല്കാനും സഹായിക്കുന്നുണ്ട്. ചാരം കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നവും ക്ഷാരസ്വഭാവമുള്ളതുമാണ്. ഇതിലെ പൊട്ടാസ്യം ചെടികളുടെ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. ചാരത്തിൽ ചെറിയ അളവിൽ മറ്റ് സൂക്ഷ്മ മൂലകങ്ങളും (micronutrients) അടങ്ങിയിട്ടുണ്ട്. ചാരം സാധാരണ കുമ്മായത്തെക്കാൾ വേഗത്തിൽ മണ്ണിൽ പ്രവർത്തിക്കുകയും pH ലെവൽ എളുപ്പം ക്രമപ്പെടുത്തുകയും ചെയ്യും. കാരണം ഇതിലെ ക്ഷാര സംയുക്തങ്ങൾ കുമ്മായത്തിലെ കാൽസ്യം കാർബണേറ്റിനെക്കാൾ എളുപ്പത്തിൽ ലയിക്കുന്നവയാണ്.

ചാരം ഉപയോഗിക്കാവുന്ന രീതികൾ:
***************************************
മണ്ണിന്റെ pH ലെവൽ എത്രയാണെന്ന് പരിശോധിച്ച ശേഷം മാത്രം ചാരം ചേർക്കുക. അമിതമായി ചേർക്കുന്നത് മണ്ണിന്റെ pH അമിതമായി ഉയർത്താനും ചില ചെടികൾക്ക് ദോഷകരമാകാനും സാധ്യതയുണ്ട്. നേരിട്ട് മണ്ണിൽ ചേർത്ത് കൊടുക്കുന്നതാണ് ഒരു രീതി. ചെടികൾ നടുന്നതിന് മുമ്പോ, അല്ലെങ്കിൽ വളരുന്ന ചെടികളുടെ ചുറ്റുമോ മണ്ണിൽ വിതറി നന്നായി ഇളക്കി കൊടുക്കുക. ചെടികളുടെ വലിപ്പം അനുസരിച്ചു 50 ഗ്രാം മുതൽ 100 ഗ്രാം വരെ നൽകാം. അത് പോലെ ചാരം വെള്ളത്തിൽ കലക്കി ഏകദേശം 1 കപ്പ് ചാരം 4-5 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ഏതാനും മണിക്കൂറുകൾ വെച്ച ശേഷം, തെളിഞ്ഞ വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. തെളിഞ്ഞ വെള്ളം ചെടികളുടെ ഇലകളിൽ സ്പ്രേ ചെയ്‌തും കൊടുക്കുന്നത് ചില പ്രാണികളെ അകറ്റാൻ സഹായിച്ചേക്കാം. കമ്പോസ്റ്റ് നിർമ്മാണത്തിൽ ചാരം ചേർക്കുന്നത് കമ്പോസ്റ്റ് പ്രക്രിയയെ വേഗത്തിലാക്കാനും പോഷകാംശം വർദ്ധിപ്പിക്കാനും സഹായിക്കും.വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടിലെ ചാരം നമുക്ക് കമ്പോസ്റ്റ് ആക്കാം.

ചാരം കമ്പോസ്റ്റ് ആക്കുന്ന രീതി:
***********************************
ഒരു പ്ലാസ്റ്റിക് ചാക്കില്‍ അല്പം മേല്‍മണ്ണ് നിറയ്ക്കുക, അതിനുമുകളില്‍ കാല്‍ഭാഗം വരെ വെണ്ണീര്‍ നിറയ്ക്കുക. വീണ്ടും അല്പം മേല്‍മണ്ണ് വിതറിയതിന് ശേഷം ഒന്നു ചെറുതായി നനയ്ക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. അതിനുശേഷം അതിന്റെ വായ്ഭാഗം കെട്ടിയതിനുശേഷം കമിഴ്ത്തിവെക്കുക. നനവില്ലാത്തസ്ഥലത്ത് ഈ ചാക്കുകള്‍ സൂക്ഷിച്ചു വെച്ചശേഷം രണ്ടുമാസം കഴിഞ്ഞ് എടുത്താല്‍ വെണ്ണീര്‍ കമ്പോസ്റ്റ് റെഡിയാകും. ഇത് ചെടികള്‍ക്ക് നേരിട്ട് നല്‍കാം.

ചാരം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
******************************
കത്തിച്ച ശുദ്ധമായ വിറകിന്റെ/മരങ്ങളുടെ ചാരം മാത്രം ഉപയോഗിക്കുക. രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്കരിച്ച മരങ്ങളുടെ (treated wood), പ്രോസസ് ചെയ്ത മരങ്ങളുടെ അതായത് plywood, particle board എന്നിവ, നിറം പൂശിയ തടി, ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച തടി, കൽക്കരി, ചാർക്കോൾ ബ്രിക്കറ്റുകൾ എന്നിവയുടെയും ചാരം കൃഷിക്ക് ഉപയോഗിക്കരുത്. ഇവയിൽ ഹാനികരമായ രാസവസ്തുക്കളും ഹെവി മെറ്റലുകളും അടങ്ങിയിരിക്കാം.

അമിത ഉപയോഗം ഒഴിവാക്കുക, ചാരം അമിതമായി ഉപയോഗിക്കുന്നത് മണ്ണിന്റെ pH പെട്ടെന്ന് വർദ്ധിപ്പിക്കാനും, സസ്യങ്ങൾക്ക് പൊള്ളലേൽക്കാനും, മണ്ണിരകളെയും മറ്റ് സൂക്ഷ്മാണുക്കളെയും ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

ചാരം നനഞ്ഞ അവസ്ഥയിൽ സൂക്ഷിക്കുന്നത് പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. അതിനാൽ, ഈർപ്പം തട്ടാതെ ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ചകിരി, ഓല, മടല്‍ എന്നിങ്ങനെ തെങ്ങിന്റെ ഭാഗങ്ങൾ കത്തിച്ചതിനു ശേഷം കിട്ടുന്ന ചാരത്തിന് പുളിരസം ഉണ്ടാകും. പുളിയുള്ള ചാരത്തിന്റെ അംശം പച്ചക്കറിവിളകള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.അത് കൊണ്ട് അങ്ങനെ കിട്ടുന്ന ചാരം ഒഴിവാക്കുക.

യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുമായി നേരിട്ട് ചാരം കലർത്തുന്നത് നൈട്രജൻ നഷ്ടപ്പെടാൻ ഇടയാക്കും. അത്പോലെ ചൂടോടുകൂടി പുതിയ ചാരം നേരിട്ട് സസ്യങ്ങളുടെ ചുവട്ടിൽ ഇടുന്നത് ഒഴിവാക്കുക. അത് വളരെ ക്ഷാരഗുണമുള്ളതായിരിക്കും. അത് ചെടികൾക്ക് ചിലപ്പോൾ ദോഷകരം ആകും.

ചാരം ഒരു നല്ല ജൈവ വളമാണെങ്കിലും, ശ്രദ്ധയോടെയും അളവറിഞ്ഞും ഉപയോഗിച്ചില്ലെങ്കിൽ ദോഷകരമായേക്കാം. അതിനാൽ, നിങ്ങളുടെ കൃഷിയിടത്തിലെ മണ്ണിന്റെ അവസ്ഥ മനസ്സിലാക്കി മാത്രം ഇത് ഉപയോഗിക്കുക.............

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

ജൈവ റൂട്ടിംഗ് ഹോർമോണുകൾ

ജൈവ റൂട്ടിംഗ് ഹോർമോണുകൾ (Organic Rooting Hormones):
*************************************
(സസ്യങ്ങളുടെ വേരുകൾ വളർത്താനുള്ള പ്രകൃതിദത്ത കൂട്ടുകൾ)
*******************************************
സസ്യങ്ങളുടെ തണ്ടുകൾ, ഇലകൾ, കമ്പുകൾ എന്നിവ മുറിച്ച് നടുമ്പോൾ അവയിൽ അതിവേഗം വേരുകൾ ഉണ്ടാക്കാനും, അതുവഴി പുതിയ സസ്യങ്ങളെ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദമായ പ്രകൃതിദത്ത പദാർത്ഥങ്ങളാണ് ജൈവ റൂട്ടിംഗ് ഹോർമോണുകൾ. ഇവ, മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ തൈകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ചെടികളിൽ സ്വാഭാവികമായി കാണപ്പെടുന്ന, വേരുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഓക്സിൻ (Auxin) എന്ന ഹോർമോണിന്റെ പ്രവർത്തനം അനുകരിക്കുന്ന ചില വസ്തുക്കളാണ് ഇത്തരം ജൈവ ഹോർമോണുകളിൽ അടങ്ങിയിട്ടുള്ളത്. ഇവ കൃത്രിമ ഹോർമോണുകളെപ്പോലെ അതിവേഗം ഫലം നൽകില്ലെങ്കിലും, ചെടികൾക്ക് സുരക്ഷിതവും, മണ്ണിനും പരിസ്ഥിതിക്കും ദോഷകരമല്ലാത്തതുമാണ്. വേര് വളർച്ചയെ ത്വരിതപ്പെടുത്താൻ ഇവ സഹായിക്കുകയും, മുറിച്ചെടുത്ത കമ്പ് അഴുകിപ്പോകാതെ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജൈവ റൂട്ടിംഗ് ഹോർമോണുകൾ ഉണ്ടാക്കുന്ന പ്രധാന വസ്തുക്കൾ:
*************************************
കറ്റാർ വാഴ ജെൽ (Aloe Vera Gel):
************************************
കറ്റാർവാഴയുടെ ജെൽ ഒരു മികച്ച പ്രകൃതിദത്ത റൂട്ടിംഗ് ഹോർമോണാണ്. ഇതിൽ സാലിസിലിക് ആസിഡ് പോലുള്ള വേരുപിടിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കറ്റാർ വാഴയുടെ ഇലകളിൽ നിന്ന് എടുക്കുന്ന ജെൽ ആന്റിഫംഗൽ ഗുണങ്ങളുള്ളതും വേരുകൾ ഉണ്ടാകാൻ സഹായിക്കുന്നതുമാണ്.

ഉണ്ടാക്കുന്ന രീതി:

ഒരു കറ്റാർവാഴയുടെ തണ്ട് മുറിച്ച് അതിലെ ജെൽ എടുക്കുക. ഇലയുടെ അടിഭാഗത്ത് നിന്ന് മഞ്ഞനിറത്തിലുള്ള ദ്രാവകം (അലോയിൻ) ഒലിച്ചുപോകാൻ 10-15 മിനിറ്റ് കുത്തനെ വെക്കുക. അതിനുശേഷം, തണ്ടിന്റെ പുറത്തുള്ള തൊലി ശ്രദ്ധാപൂർവ്വം നീക്കം ചെയ്ത് ഉള്ളിലെ തെളിഞ്ഞ ജെൽ ശേഖരിക്കുക. കറ്റാർവാഴ ജെല്ലിൽ കമ്പിന്റെ മുറിച്ച അടിഭാഗം നന്നായി മുക്കുക. ജെൽ കമ്പിന്റെ ചുറ്റും ഒരു നേർത്ത പാളിയായി പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ജെൽ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ഒരു ലായനിയാക്കി, അതിൽ കമ്പുകൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മുക്കിവെക്കാവുന്നതാണ്. ഇങ്ങനെ ജെൽ പുരട്ടിയ കട്ടിംഗുകൾ ഉടൻ തന്നെ തയ്യാറാക്കിയ മണ്ണിലോ, ചകിരിച്ചോറ് പോലുള്ള നടീൽ മിശ്രിതത്തിലോ നടുക.

മുരിങ്ങ ഇല സത്ത് (Moringa Leaf Extract):
*************************************
മുരിങ്ങയില സത്ത് ഒരു ജൈവ റൂട്ടിംഗ് ഹോർമോൺ എന്നതിലുപരി, സസ്യങ്ങളുടെ വളർച്ചയെ മൊത്തത്തിൽ ഉത്തേജിപ്പിക്കുന്ന ബയോസ്റ്റിമുലന്റ് (Biostimulant) ആയിട്ടാണ് കൂടുതലായി ഉപയോഗിക്കുന്നത്. മുരിങ്ങയിലയിൽ സെയാറ്റിൻ (Zeatin) പോലുള്ള ഉയർന്ന അളവിലുള്ള സൈറ്റോകൈനിനുകൾ (Cytokinins) അടങ്ങിയിട്ടുണ്ട്. ഇവ കോശവിഭജനത്തെയും, ഇലകളുടെ വളർച്ചയെയും, മൊത്തത്തിലുള്ള വിളവിനെയും ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

ഉണ്ടാക്കുന്ന രീതി:

ഇളം മുരിങ്ങയിലകളുടെ തളിരിലകളും തളിർ തണ്ടും ശേഖരിക്കുക. ഏകദേശം 30-40 ദിവസം പ്രായമായ ഇലകളാണ് ഏറ്റവും ഉചിതം. ഏകദേശം 1 കിലോഗ്രാം ഇളം മുരിങ്ങയിലകൾക്ക് 3 ലിറ്റർ വെള്ളം എന്ന അനുപാതത്തിൽ എടുക്കുക. ചെറിയ അളവിൽ മതിയെങ്കിൽ 100 ഗ്രാം ഇലയ്ക്ക് 300 മില്ലി വെള്ളം എടുത്താൽ മതിയാകും.മുറിച്ചെടുത്ത ഇലകൾ നന്നായി കഴുകി വൃത്തിയാക്കുക. കുറഞ്ഞ അളവിൽ വെള്ളം ചേർത്ത് മിക്സിയിലോ ബ്ലെൻഡറിലോ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ അരച്ചെടുത്ത മിശ്രിതം ഒരു നേർത്ത തുണി ഉപയോഗിച്ച് അരിച്ചെടുത്ത് സത്ത് വേർതിരിക്കുക. അരിച്ചെടുത്ത സത്ത് 10 മില്ലി സത്തിന് 300-400 മില്ലി വെള്ളം ചേർത്ത് നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ തണ്ടിന്റെ അറ്റം ഈ നേർപ്പിച്ച മുരിങ്ങയില സത്തിൽ 15 മിനിറ്റ് മുക്കിവെക്കുക. അതിനുശേഷം ഉടൻ തന്നെ നടീൽ മിശ്രിതത്തിൽ നടാവുന്നതാണ്. പുതിയ തൈകളുടെയും വളർന്നു വരുന്ന ചെടികളുടെയും ഇലകളിൽ ഈ നേർപ്പിച്ച ലായനി തളിച്ചുകൊടുക്കുന്നത് വേര് വളർച്ചയെയും മറ്റ് വളർച്ചാ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

ചിരട്ടക്കരി (Coconut Shell Charcoal):
**************************************
ചിരട്ടക്കരി നേരിട്ട് റൂട്ടിംഗ് ഹോർമോൺ എന്ന നിലയിലല്ല, മറിച്ച് കട്ടിംഗുകൾ നടാനുള്ള മാധ്യമത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചിരട്ടക്കരിക്ക് പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് കമ്പുകൾ മുറിച്ച ഭാഗത്ത് പൂപ്പൽ, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളെ തടയാൻ സഹായിക്കുന്നു. വേരുകൾ വരുന്നതിന് മുമ്പ് കമ്പുകൾ അഴുകിപ്പോകുന്നത് തടയാൻ ഇത് വളരെ പ്രധാനമാണ്.

ഉണ്ടാക്കുന്ന രീതി:

നന്നായി കത്തിയെരിഞ്ഞ് ചാരമായി മാറിയ ചിരട്ടക്കരിയല്ല, മറിച്ച് നിയന്ത്രിതമായ അളവിൽ കുറച്ചു കരിച്ച് എടുത്ത ശുദ്ധമായ ചിരട്ടക്കരി എടുക്കുക. ഈ കരി നന്നായി പൊടിച്ച് നേരിയ പൊടിയാക്കി മാറ്റുക. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുന്നത് നല്ലതാണ്. നടാൻ ഉദ്ദേശിക്കുന്ന ചെടിയുടെ തണ്ടിന്റെ അറ്റം (കട്ടിംഗ്) അല്പം നനയ്ക്കുക. നനഞ്ഞ അറ്റത്ത്, പൊടിച്ചെടുത്ത ചിരട്ടക്കരിയുടെ പൊടി നന്നായി പുരട്ടുക. കരി പുരട്ടിയ കട്ടിംഗുകൾ ഉടൻ തന്നെ നടീൽ മിശ്രിതത്തിൽ നടുക. ചിരട്ടക്കരി പൊടി, വേര് പിടിപ്പിക്കാനുള്ള മാധ്യമത്തിൽ ചേർത്തും ഉപയോഗിക്കാറുണ്ട്. ഇത് മിശ്രിതത്തിന് കൂടുതൽ വായു സഞ്ചാരവും നീർവാർച്ചാ ശേഷിയും നൽകുന്നു.

തേൻ (Honey):
***************
തേൻ ഒരു റൂട്ടിംഗ് ഹോർമോൺ അല്ല പക്ഷെ തേനിന് ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് കമ്പുകളിൽ രോഗങ്ങൾ വരുന്നത് തടയാനും വേരുപിടിപ്പിക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രോഗാണുക്കളെ തടയാനും സഹായിക്കുന്നു. കറ്റാർവാഴ പോലുള്ള യഥാർത്ഥ ജൈവ റൂട്ടിംഗ് ഹോർമോണുകളോടൊപ്പം തേൻ ഉപയോഗിക്കുന്നത് കൂടുതൽ മികച്ച ഫലം നൽകും.

ഉപയോഗിക്കേണ്ട രീതി:
2 കപ്പ് തിളപ്പിച്ച വെള്ളത്തിൽ 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് തണുക്കാൻ വെക്കുക. ഈ ലായനിയിൽ കമ്പുകളുടെ അടിഭാഗം കുറച്ച് സമയം മുക്കിവെച്ച ശേഷം നടുക.

ആപ്പിൾ സിഡെർ വിനാഗിരി
(Apple Cider Vinegar):
*******************************
ആപ്പിൾ സിഡെർ വിനാഗിരിയിൽ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ആപ്പിൾ സിഡെർ വിനാഗിരിയുടെ നേരിയ അസിഡിറ്റി ചില സസ്യങ്ങൾക്ക് വേരുപിടിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയേക്കാം. കറ്റാർവാഴ പോലുള്ള യഥാർത്ഥ ജൈവ റൂട്ടിംഗ് ഹോർമോണുകളോടൊപ്പം ഇത് ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും.

ഉപയോഗിക്കേണ്ട രീതി:
ഏകദേശം 3.5 ലിറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി ചേർത്ത് നേർപ്പിക്കുക. നേർപ്പിച്ച ലായനിയിൽ കമ്പിന്റെ മുറിച്ച അടിഭാഗം 10-15 മിനിറ്റ് മാത്രം മുക്കിവെക്കുക. ഇതിൽ കൂടുതൽ സമയം മുക്കിവെക്കരുത്. അധികമായാൽ ചെടികൾക്ക് ദോഷകരമാകാൻ സാധ്യതയുള്ളതിനാൽ അളവിൽ ശ്രദ്ധിക്കുക.

കറുവപ്പട്ട (Cinnamon):
************************
കറുവാപ്പട്ടക്ക് ഫംഗസ് വിരുദ്ധ ഗുണങ്ങളുണ്ട്. ഇത് കമ്പുകളിൽ ഫംഗസ് ബാധിക്കുന്നത് തടയാനും വേരുപിടിപ്പിക്കാനും സഹായിക്കും.കറുവപ്പട്ട ഒരു റൂട്ടിംഗ് ഹോർമോൺ അല്ല, മറിച്ച് വേരുപിടിപ്പിക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രോഗാണുക്കളെ തടയാൻ സഹായിക്കുന്ന ഒരു സംരക്ഷകനാണ്. കറുവപ്പട്ട പൊടിയോടൊപ്പം കറ്റാർവാഴ ജെല്ല് കൂടി ചേർക്കുന്നത് വളരെ നല്ലതാണ്

ഉപയോഗിക്കേണ്ട രീതി:
കമ്പുകളുടെ മുറിച്ച അറ്റത്ത് നേരിട്ട് കറുവാപ്പട്ട പൊടി പുരട്ടാവുന്നതാണ്.

തേങ്ങാ വെള്ളം (Coconut Water):
***********************************
തേങ്ങാ വെള്ളത്തിൽ സ്വാഭാവികമായി സസ്യവളർച്ചാ ഹോർമോണുകളായ സൈറ്റോകിനിനുകൾ (Cytokinins) അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം കോശവിഭജനത്തെയും പുതിയ വേരുകളുടെ വളർച്ചയെയും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും..

ഉപയോഗിക്കേണ്ട രീതി:
മുറിച്ചെടുത്ത കമ്പുകളുടെ അറ്റം ഈ നേർപ്പിച്ച തേങ്ങാ വെള്ളത്തിൽ കുറച്ച് മണിക്കൂറുകളോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനോ മുക്കിവെക്കുക.

അരി കഴുകിയ വെള്ളം (Rice Water):
**************************************
അരി കഴുകിയ വെള്ളത്തിൽ അമിനോ ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചെടികളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും വേരുപിടിപ്പിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്

ഉപയോഗിക്കേണ്ട രീതി:
അരി കഴുകിയ വെള്ളം കുറഞ്ഞത് 24 മണിക്കൂർ പുളിപ്പിക്കാൻ വെച്ച ശേഷം, കമ്പുകൾ നനയ്ക്കാൻ ഉപയോഗിക്കുക. നേരിട്ട് കമ്പുകൾ മുക്കിവെക്കുകയോ മണ്ണിൽ ഒഴിക്കുകയോ ചെയ്യാം.

ആസ്പിരിൻ ഗുളിക (Aspirin) :
********************************
കമ്പുകളിൽ വേരുപിടിപ്പിക്കാൻ ആസ്പിരിൻ ഗുളിക ഉപയോഗിക്കുന്നത് ഒരു സാധാരണ രീതിയാണ്. ഇതിന്റെ പിന്നിലുള്ള ശാസ്ത്രീയ കാരണം സാലിസിലിക് ആസിഡ് (Salicylic Acid) ആണ്. ആസ്പിരിനിൽ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ്, സസ്യങ്ങളിൽ സ്വാഭാവികമായി കാണുന്ന ഒരു ഹോർമോണാണ്. പക്ഷെ ഇതിനെ പൂർണമായും ജൈവ റൂട്ട് ഹോർമോൺ എന്ന് പറയാൻ പറ്റില്ല. കാരണം, ആസ്പിരിൻ ഗുളിക വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ്.

ഉപയോഗിക്കേണ്ട രീതി: 3 .5 ലിറ്റർ വെള്ളത്തിൽ ഒരു ആസ്പിരിൻ ടാബ്ലറ്റ് (നോൺ-കോട്ടഡ്) ലയിപ്പിക്കുക. ഈ ലായനിയിൽ കമ്പുകൾ മുക്കി നടാവുന്നതാണ്. അമിതമായി നേർപ്പിക്കാതെയും അമിതമായി വീര്യമുള്ളതാക്കാതെയും ശ്രദ്ധിക്കുക, കാരണം ഇത് ചെടികൾക്ക് ദോഷകരമായേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
***************************
ഏത് ജൈവ ഹോർമോൺ ഉപയോഗിക്കുമ്പോഴും കമ്പുകൾ നടാനായി തയ്യാറാക്കുമ്പോൾ, മൂർച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിച്ച് 45 ഡിഗ്രി ചരിവിൽ മുറിക്കുക.

ഹോർമോൺ ലായനിയിൽ മുക്കിയ കമ്പുകൾ നടാൻ നല്ല നീർവാർച്ചയുള്ളതും വായുസഞ്ചാരമുള്ളതുമായ നടീൽ മാധ്യമം തിരഞ്ഞെടുക്കുക. ചകിരിച്ചോറ്, പെർലൈറ്റ്, വെർമിക്യുലൈറ്റ്, മണൽ എന്നിവയുടെ മിശ്രിതം സാധാരണയായി ഉപയോഗിക്കാറുണ്ട്. മണ്ണ് മാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അത് വേരുകൾക്ക് ആവശ്യമായ വായുസഞ്ചാരം നൽകില്ല.

ഹോർമോൺ ലായനിയിൽ മുക്കിയ ശേഷം, ഉടൻ തന്നെ കമ്പുകൾ നടുന്നതാണ് നല്ലത്.
നട്ട ശേഷം, മണ്ണ് ഈർപ്പമുള്ളതായി നിലനിർത്താൻ ശ്രദ്ധിക്കുക, ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യുക. പക്ഷേ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. നനഞ്ഞ തുണികൊണ്ടോ പ്ലാസ്റ്റിക് കവർ കൊണ്ടോ കമ്പുകളെ മൂടുക. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് തടയും.എന്നാൽ, അമിതമായി നനച്ച് മണ്ണ് ചെളിപോലെയാകാതെ ശ്രദ്ധിക്കുക, ഇത് വേരുകൾ അഴുകിപ്പോകാൻ കാരണമാകും.

കമ്പുകൾ നട്ടതിനു ശേഷം നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്ത, എന്നാൽ നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലതു കുറച്ചു ദിവസം സൂക്ഷിക്കുക. തീവ്രമായ സൂര്യപ്രകാശം കമ്പുകളെ ഉണക്കി നശിപ്പിക്കാൻ സാധ്യതയുണ്ട്.സ്ഥിരമായതും മിതമായതുമായ താപനിലയാണ് വേരുപിടിപ്പിക്കലിന് ഏറ്റവും അനുയോജ്യം. അമിതമായ ചൂടോ തണുപ്പോ ഒഴിവാക്കുക.

പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടുകയാണെങ്കിൽ, ദിവസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും കവർ മാറ്റി അല്പസമയം വായുസഞ്ചാരം ഉറപ്പാക്കുക. ഇത് പൂപ്പൽ വളരുന്നത് തടയാൻ സഹായിക്കും.

വേരുപിടിക്കാൻ ഓരോ ചെടിക്കും വ്യത്യസ്ത സമയം വേണ്ടിവരും. ചിലതിന് ഏതാനും ആഴ്ചകൾ മതിയാകുമ്പോൾ, ചിലതിന് മാസങ്ങൾ എടുത്തേക്കാം. പുതിയ ഇലകളോ തളിരുകളോ വരുന്നത് വേരുപിടിച്ചു എന്നതിന്റെ സൂചനയാണ്. എന്നാൽ, വേരുകൾ ശരിയായി ഉറയ്ക്കുന്നത് വരെ കമ്പുകൾ ഇളക്കി നോക്കുന്നത് ഒഴിവാക്കുക.

പുതിയതായി വേരുപിടിക്കുന്ന കമ്പുകൾക്ക് കീടബാധയും രോഗബാധയും വരാൻ സാധ്യതയുണ്ട്. ഇവയെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ജൈവ കീടനാശിനികൾ ഉപയോഗിച്ച് സംരക്ഷിക്കുകയും ചെയ്യുക.

ഈ രീതികൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തന്നെ ജൈവ റൂട്ടിംഗ് ഹോർമോണുകൾ തയ്യാറാക്കി ചെടികൾ കമ്പുകളിൽ നിന്ന് വേരുപിടിപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. ഈ ജൈവമാർഗ്ഗങ്ങൾ കെമിക്കൽ ഹോർമോണുകളേക്കാൾ വേഗത്തിൽ ഫലം നൽകില്ലായിരിക്കാം, പക്ഷേ അവ പരിസ്ഥിതി സൗഹൃദവും ചെടികൾക്ക് ദോഷകരമല്ലാത്തതുമാണ്. ഓരോ ചെടിക്കും ഓരോ രീതിയിലായിരിക്കും പ്രതികരിക്കുക എന്നതിനാൽ, ഏതാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചുനോക്കുന്നത് നല്ലതാണ്………

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

Friday, November 21, 2025

paste

Four pastes. Four moods. One spoon, endless stories. 

RED BEAN PASTE:
1¼ cups red beans (250g)
2⅓ cups water (550ml)
1/2 cup + 1 tbsp butter or oil (125g)
3/4 cup + 1 tbsp sugar (180g)

Steps:
1. Rinse red beans, then soak them in boiling water for 10 minutes.  

2. Drain. Add beans and water to a rice cooker (or pot) and cook until soft.  
 
3. Blend beans with butter or oil until smooth.  

4. Transfer to a non-stick pan and stir over medium-low heat.  

5. When thick, add sugar in two parts and stir until the paste no longer sticks to the pan.  

6. Cool completely, then store in an airtight container.

Storage
- Keep in the fridge for up to 1 week  
- Freeze for up to 1 month

********
MUNG BEAN PASTE:
1.5 cups yellow split mung beans (300g)
3 tbsp cooking oil (45ml)
1/4 tsp salt (1.5g)
2/3 cup sugar (120g)

Steps:
1. Rinse beans until the water runs clear. Soak in hot water for 2–4 hours until soft and easy to break.

2. Drain and add beans to a pot. Cover with water (about two fingers above the beans). Bring to a boil, then simmer for 30–35 minutes until soft and creamy. Skim off foam as needed.

3. Drain well, pressing out extra moisture. Blend into a smooth paste.

4. Transfer to a non-stick pan. Add oil, salt, and sweetener. Stir over medium heat for 15–20 minutes until thick like cookie dough. Adjust sweetness if needed and stir constantly to prevent sticking.

5. Let cool completely. If the paste feels dry, stir in a little oil to make it creamier.

********
TARO PASTE:
13 oz peeled taro, cut into wedges (375g)
1/2 cup coconut milk (100ml)
1/2 to 3/4 cup sugar (100-150g) 
A Pinch of salt  

Steps:
1. Steam taro wedges over medium-high heat until fork tender, about 30 minutes.  

2. Mash until smooth using a fork or food processor.  

3. Transfer mash to a pan. Add coconut milk and sugar. Cook over medium-low heat, stirring until smooth and blended. Taste and sweeten to your preference.  

4. Let cool to room temp. Store leftovers in a sealed container in the fridge for up to 1 week.

********
BLACK SESAME PASTE:
1/2 cup black sesame seeds (100g)
1/3 cup + 1 tbsp sugar (80g)
7 tbsp unsalted butter (100g)

Steps:
1. Prepare black sesame seeds, wash and drain, and roast in a dry pan until the moisture is completely dried. Set aside.

2.Put the roasted black sesame seeds and sugar into a blender and grind into powder.

3. Heat butter until melted. Pour it into the ground powder and mix thoroughly. Chill in the freezer for about 30 mins. Put on gloves and roll it into small balls.

#dessertideas
#asiandessert
#redbeans
#mungbeans
#BlackSesame

do nuts

Easy homemade doughs that cover it all — breakfast, dinner, dessert, done.

🥐 CROISSANTS:
4 cups plain flour (500g)
1/4 cup sugar (50g)
2¼ tsp dry yeast
1.5 tsp salt
1¼ cups warm milk (300 ml)
2 tbsp unsalted butter, softened (30g) 
1 cup unsalted butter, cold for laminating (225 g) 

Steps:
1. Activate Yeast
- Mix warm milk (110°F / 43°C) with yeast and a pinch of sugar.  
- Let sit 5–10 minutes until foamy.

2. Make Dough
- In a large bowl, whisk flour, sugar, and salt.  
- Add softened butter and yeast mixture.  
- Mix until shaggy, then knead until smooth and elastic.
- Shape into a ball, cover, and refrigerate for 1 hour.

3. Prepare Butter Block
- Pound cold butter between parchment into a 7x7-inch square.  
- Chill until firm but flexible.

4. Enclose Butter
- Roll dough into a 10x10-inch square.  
- Place butter block diagonally in the center.  
- Fold dough corners over butter to seal it inside.

5. Laminate (3 Turns)
- Roll into a 10x20-inch rectangle.  
- Fold into thirds like a letter (1st turn).  
- Wrap and chill 30 min.  
- Repeat rolling, folding, and chilling two more times (total 3 turns).

6. Final Rest
- Wrap dough tightly and refrigerate at least 4 hours or overnight before shaping.

************
🍩 DONUTS:
- 1 cup (250ml) milk  
- 4 cups (500g) plain flour  
- 2 large eggs   
- 2¼ tsp (10g) dry yeast  
- 1.5 tsp vanilla sugar (1 sachet) or sub with 1/2 tsp vanilla extract + 1.5 tsp sugar)
- 1/4 cup (50g) caster sugar  
- 1 pinch salt  
- 1/3 cup (80g) unsalted butter  

Steps:
1. Mix warm milk, yeast, and 1 tsp sugar; let sit for 2 min at 37°C.  
2. Mix in flour, sugar, salt, vanilla sugar, and eggs; knead for 5 min.  
3. Add softened butter in pieces; knead another 5 min.  
4. Rest dough in an oiled bowl until doubled in size.  
5. Shape into 12 balls on a floured surface; flatten slightly (2cm thick).  
6. Cut center with a cookie cutter and separate donuts on parchment paper.  
7. Rest for 30 min.  
8. Fry until golden brown, drain on paper towels.  
9. Coat with sugar or add glaze.  

************
🍕PIZZA DOUGH:
- 1¾ cups (400 ml) warm water  
- 1.5 tbsp (20ml) extra virgin olive oil 
- 2¼ tsp (7g) instant yeast 
- 2.5 tsp (15g) salt 
- 1.5 tbsp (20g) granulated sugar 
- 5.5 cups (680g) all-purpose flour 

Steps:
1. Mix warm water, olive oil, yeast, salt, and sugar. Gradually add flour and mix until a dough forms.  
2. Knead with a wet hand until smooth.  
3. Rest covered at room temp for 30 min.  
4. Fold dough 3-4 times using wet hands.  
5. Shape into a ball, flip seam-side down, and let rest covered for 60 min.  
6. Divide into 4 equal pieces (280g each).  
7. Form balls, place on an oiled tray, cover, and rest 15 min.  
8. Shape pizza, pressing outward to leave a 1/2-inch crust. Stretch to 10-12 inches.  
9. Top & Bake with sauce/toppings at 550°F (285°C) for 10-12 min.  

************
🍞 DINNER ROLLS:
* 4 to 5 cups bread flour (500-625g)
* 2 Tbsp instant yeast (18g)
* 1/3 cup sugar (65g)
* 1 tsp salt (5g)
* 1.5 cups warm milk, 110°F (335ml)
* 5 Tbsp softened butter (70g)
* 1 egg (50g)
* 2 Tbsp melted butter, for brushing (30g)

Steps:
1. Mix 3 cups flour with yeast, sugar, salt, milk, butter, and egg.  

2. Beat for 2 minutes.  

3. Add more flour (1/2 cup at a time) until dough is soft and a bit sticky.  

4. Let dough rise in a greased bowl, covered, for 30 minutes.  

5. Punch down, shape into 24 rolls.  

6. Place in a greased pan, cover, and let rise another 30 minutes.  

7. Bake at 375°F for 12–15 minutes until golden.  

8. Brush with melted butter and enjoy!


#doughnuts
#croissant
#pizzadough
#dinnerrolls
#homemadedough
#Thanksgiving
#diy