Sunday, February 16, 2025

കരളിനെ സംരക്ഷിക്കും ഈ പത്ത് ഭക്ഷണങ്ങൾ

 നിരവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ. പക്ഷേ, അര്‍ഹിക്കുന്ന പരിചരണം നാം പലപ്പോഴും കരളിന് നൽകാറില്ല. ഇനി പറയുന്ന പത്ത് ഭക്ഷണങ്ങൾ കരളിന് ആരോഗ്യമേകാൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

1. നാരങ്ങ

രാവിലെ ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ നീര് കഴിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും. 

2. ബീറ്റ് റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ജ്യൂസ് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ നീർക്കെട്ടും കുറയ്ക്കുന്നു. ഫാറ്റി ലിവർ രോഗത്തിനെതിരെ പോരാടാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. 

3. ആപ്പിൾ

ഫൈബർ ധാരാളമുള്ള പഴമാണ് ആപ്പിൾ. ഇത് ഭക്ഷണക്രമത്തിൽ ചേർക്കുന്നത് കരളിലെ വിഷാംശം നീക്കാൻ സഹായിക്കും. ദഹനസംവിധാനത്തെയും ആപ്പിൾ ഗുണകരമായി സ്വാധീനിക്കുന്നു. 

4. ഒലീവ് എണ്ണ

കരൾ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് ഒലീവ് എണ്ണ. പല വിധത്തിലുള്ള വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഒലീവ് എണ്ണയ്ക്കുണ്ട്. 

5. വാൾനട്ട്

കരളിനെ ശുദ്ധീകരിക്കുന്ന അമിനോആസിഡ് അർജിനൈൻ വാൾനട്ടിൽ അധികമായി അടങ്ങിയിരിക്കുന്നു. വാൾനട്ട് കഴിക്കുമ്പോൾ കരളിലെ രക്തത്തിലേക്ക് കൂടുതൽ ഓക്സിജൻ എത്തുന്നു. സസ്യാധിഷ്ഠിത രാസവസ്തുക്കളും വാൾനട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു

6. ഫാറ്റി ഫിഷ്

ഫാറ്റി ഫിഷിൽ അടങ്ങിയിരിക്കുന്ന ഒമേഗ – 3 ഫാറ്റി ആസിഡ് കരളിലെ നീർക്കെട്ട് കുറയ്ക്കുന്നു. കരളിൽ കൊഴുപ്പടിയുന്നതും ഇവ തടയുന്നു. 

7. അവക്കാഡോ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പലതരം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയതാണ് അവക്കാഡോ. ശരീരത്തിലെ വിഷാംശം നീക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഗ്ലൂട്ടാത്തിയോൺ എന്ന ആന്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിരിക്കുന്നു. 

8. ഗ്രീൻ ടീ

കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് ഗ്രീൻ ടീ. ഇവ കരളിനെ ശുദ്ധീകരിക്കാനും ഇവിടുത്തെ നീർക്കെട്ട് തടയാനും സഹായിക്കുന്നു. 

9. വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ തന്മാത്രകൾ കരളിലെ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും വിഷാംശങ്ങളും പുറംതള്ളുന്ന പ്രക്രിയയെ ഈ എൻസൈമുകൾ സഹായിക്കുന്നു. കരളിനെ സംരക്ഷിക്കുന്ന സെലീനിയവും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. 

 

10. മഞ്ഞൾ

കരളിനെ സംരക്ഷിക്കുന്ന മഞ്ഞൾ ആരോഗ്യകരമായ കരൾ കോശങ്ങളുടെ വളർച്ചയെയും ഉത്തേജിപ്പിക്കുന്നു. കരളിൽ കൊഴുപ്പടിയാതിരിക്കാനും ഇവ സഹായിക്കുന്നു. ബൈലിന്റെ ഉൽപാദനത്തെയും മഞ്ഞൾ പരിപോഷിപ്പിക്കുന്നു.

ഡയറ്റ് പ്ലാനിനു വേണ്ടി കോൺടാക്ട് 
Contact for appointment and diat plan 
Watsup 9747256602
Senior wellness coach 
Sinisha kalesh
പച്ചക്കറി കൃഷി ചെയ്യുന്നവർ കൃത്യമായും മനസിക്കേണ്ട വിവരം
കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്

എന്തിനാണ് പുളിപ്പിച്ച് ചെടികൾക്ക് ഒഴിക്കുന്നത്?

പുളിപ്പിച്ച കടല പിണ്ണാക്കിന്റെ തെളിനീർ മാത്രം ഊറ്റിഒഴിക്കുന്നത് എന്തിന് ? ബാക്കി ചണ്ടി അല്ലെങ്കില്‍ മട്ട് എന്തുചെയ്യണം? പുളിപ്പിക്കാതെ ഇട്ടുകൂടെ ?

ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും പൂഷ്പ്പിക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് പതിനഞ്ചോളം ഉപ മൂലകങ്ങളും സൂക്ഷമാണുക്കൾളും ആവിശ്യമാണ്. അടുക്കള തോട്ടത്തിലെ കൃഷിക്ക് മേൽപറഞ്ഞ മൂലകങ്ങളുടെയും ഉപ മൂലകങ്ങളുടെയും ശാസ്ത്രീയപഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാൽ മുകളില്‍ പറഞ്ഞ പ്രധാന മൂന്ന് മൂലകങ്ങളും മറ്റ് പല ഉപ മൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് നാം മനസിലാക്കിയിരിക്കണം . മാത്റവുമല്ല നമുക്ക് ഏറ്റവും അടുത്തുള്ള പല ചരക്ക് കടയിൽനിന്നും ലഭിക്കുന്നതുമാണ്.

എന്തിനാണ് പുളിപ്പിക്കുന്നത് ?

ഒരുചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാൻ പറ്റില്ലല്ലോ ദ്രാവക രൂപത്തിലുള്ളതാണ് ആവശ്യം. മാത്രമല്ല കടല പിണ്ണാക്ക് പുളിപ്പിക്കുമ്പോൾ ചെടിവളർച്ചയെ സഹായിക്കുന്ന സൂക്ഷമാണുക്കൾ കോടിക്കണക്കിന് ഉണ്ടാവുകയും എന്നാൽ അതിൽ അടങ്ങിയിരുന്ന മൂലകങ്ങള്‍ നഷ്ടമാകുകയുമില്ല .

എങ്ങിനെ പുളിപ്പിക്കാം?

കടല പിണ്ണാക്ക് പല തരത്തില്‍ പുളിപ്പിച്ചെടുക്കാം എന്നാൽ എന്നാൽ പൊതുവെ ഉപയോഗിക്കുന്ന രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം

പിണ്ണാക്ക് പുളിപ്പിച്ചത്

കപ്പലണ്ടി പിണ്ണാക്ക് -1kg

ശർക്കര-250g

ശുദ്ധജലം -25 ലിറ്റർ

ഒരു ബക്കറ്റിൽ പിണ്ണാക്കും ശര്ക്കരയും വെള്ളത്തിൽ നല്ലവണ്ണം കലക്കി 5 ദിവസ്സം തണലത്തു സൂഷിക്കണം. ദിവസ്സവും ഒരുനേരമെങ്കിലും നന്നായി ഇളക്കി കൊടുക്കണം. അഞ്ചാം ദിവസ്സം മുതൽ തെളിവ് ഊറ്റിയെടുത്ത് പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഇരുപതിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിച്ചും കൊടുക്കാം. (പത്ത് ദിവസം കഴിഞ്ഞെടുത്താൽ വളരെ നല്ലത്
✍️ കടപ്പാട്
നന്മ 💕 സ്നേഹം

Saturday, February 15, 2025

According to the post, here are 8 types of snake-repelling plants:

1. Tiger Tongue Plant
2. Flying Plant (Holly Plant)
3. Chrysanthemum
4. Marigolds
5. Wormwood
6. Basil
7. Garlic
8. Lemongrass

These plants are believed to repel snakes due to their strong scents, sharp leaves, or chemical compositions.
Snake plants (Sansevieria) can be easily propagated through several methods:

# 1. Leaf Cuttings
Cut off a healthy leaf from the mother plant, allow it to dry for 1-3 days to form a callus, and then plant it in well-draining soil. Keep the soil moist and warm until roots develop.

# 2. Division
Divide the mother plant by separating the rhizomes (thick underground stems) into smaller sections, each with at least one growing leaf. Replant the sections in well-draining soil.

# 3. Pups (Offsets)
Snake plants produce small plants or "pups" around the base of the mother plant. Wait until the pup is at least 2-4 inches tall, then carefully remove it from the mother plant and pot it in well-draining soil.

# 4. Rhizome Cuttings
Cut sections of the rhizome (about 2-3 inches long) from the mother plant, allow them to dry for 1-3 days, and then plant them in well-draining soil.

# 5. Water Propagation
Place leaf cuttings or rhizome sections in a glass of water. Roots will develop within 1-3 weeks. Once roots appear, transfer the cutting to well-draining soil.

These methods are relatively easy and have high success rates. Make sure to provide the new plants with bright, indirect light and proper care.

Wednesday, February 12, 2025

പയർ കൃഷി ചെയ്യുന്നവർ ഇത് അറിഞ്ഞിരിക്കണം 

1. പയറിനു കുമിള്‍രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞിവെള്ളത്തില്‍ ചാരം ചേര്‍ത്തു തളിക്കണം.  

2. പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാന്‍ ഒരു ലീറ്റര്‍ കരിങ്ങോട്ടയെണ്ണയില്‍ 50 ഗ്രാം സോപ്പ് ചേര്‍ത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടികള്‍ക്കു തളിക്കുക.

3. കടചീയലിനു ചാണകത്തിന്റെ തെളിവെള്ളം കടയ്ക്കല്‍ ഒഴിക്കുന്നതു നന്ന്.

4. മുഞ്ഞയ്‌ക്കെതിരേ രാവിലെ ചാരം തൂവുന്നതു ഫലപ്രദം.

5. കഞ്ഞിവെള്ളം തളിച്ചു പയറിന്റെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നശിപ്പിക്കാം.

6. അമരപയറിന്റെ തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തുന്നതു നന്നായി പൂക്കുന്നതിനും കായ്ക്കു ന്നതിനും സഹായിക്കും.

7. പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂപൊഴിച്ചില്‍ നിയന്ത്രിക്കാം.

8. പയറിലെ പൂവിലുണ്ടാകുന്ന പുഴുവിനെ തുരത്താന്‍ 20 ഗ്രാം കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കാം.

9. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ അകറ്റാന്‍ 250 ഗ്രാം കൂവളത്തില ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുത്തശേഷം അതിലേക്ക് 250 മില്ലി പുതിയ ഗോമൂത്രം ചേര്‍ത്തു 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു പയറില്‍ തളിക്കുക.
വീട്ടിൽ ഒരു കഷ്ണം പിവിസി പൈപ്പ് ഉണ്ടോ? 😱👌 ഇനി കുരുമുളകിന് സ്ഥലം വേണ്ട! 😲🙆‍♂️ ഈ ഒരു സൂത്രം ചെയ്താൽ കിലോ കണക്കിന് കുരുമുളക് പൊട്ടിച്ചു മടുക്കും! 💯👌 ഇനി കുരുമുളക് പറിക്കാൻ ആരും വേണ്ട! 😍🙆‍♂️ പഴയ PVC പൈപ്പ് മതി രു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം! 😱👌 പഴയ പിവിസി പൈപ്പ് ഇനി ആരും ചുമ്മാ കളയല്ലേ! 😩👇
.
.
.
.
Easy Pepper Cultivation Using PVC Pipes : നമ്മുടെയെല്ലാം വീടുകളിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു സുഗന്ധവ്യഞ്ജനം ആണല്ലോ കുരുമുളക്. സാധാരണയായി കുരുമുളക് പടർത്തി വിട്ട് കഴിഞ്ഞാൽ അതിൽ നിന്നും കുരുമുളക് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി ധാരാളം സ്ഥലത്തിന്റെയും മരങ്ങളുടെ ആവശ്യവുമെല്ലാം കൂടുതലാണ്. എന്നാൽ എത്ര സ്ഥലപരിമിതി ഉള്ള സ്ഥലത്തും വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വളരെ എളുപ്പത്തിൽ പടർത്തിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. 

കൃത്യമായ ഇടവേളകളിൽ ചാണകപ്പൊടി മറ്റ് വളപ്രയോഗങ്ങൾ എന്നിവ നടത്തിക്കൊടുക്കുകയാണെങ്കിൽ ആവശ്യത്തിന് കുരുമുളക് ലഭിക്കുകയും ചെയ്യും. സാധാരണയായി കുരുമുളക് പടർത്തി വിട്ടു കഴിഞ്ഞാൽ അത് മരത്തിൻ മുകളിലേക്ക് പടർന്നു പോകുന്ന പതിവുണ്ട്. അതുകൊണ്ടു തന്നെ കുരുമുളക് ഉണ്ടായാലും അത് പറിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഈയൊരു രീതിയിൽ ചെയ്യുമ്പോൾ എളുപ്പത്തിൽ കുരുമുളക് ആവശ്യാനുസരണം പറിച്ചെടുത്ത് ഉപയോഗിക്കാനായി സാധിക്കും. മാത്രമല്ല ഇലകളിലും മറ്റും ചെറിയ രീതിയിലുള്ള പ്രാണി ശല്യം കാണുമ്പോൾ തന്നെ അത് ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതുമാണ്. 

കൃത്യമായ വലിപ്പത്തിൽ മാത്രം ചെടി പടർന്നു പന്തലിക്കുന്നത് കൊണ്ടു തന്നെ കാഴ്ചയിലും നല്ല ഭംഗിയായിരിക്കും. വീടിന്റെ മുറ്റത്തൊട് ചേർന്നുള്ള ഏതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുത്ത് ഈയൊരു രീതിയിൽ കുരുമുളക് വളർത്തിയെടുക്കാവുന്നതാണ്. അതിനായി മണ്ണിൽ അത്യാവശ്യം വട്ടമുള്ള ഒരു പിവിസി പൈപ്പ് നാട്ടുകയാണ് വേണ്ടത്. വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ ആണ് പൈപ്പ് വെക്കേണ്ടത്. അത് മണ്ണിലേക്ക് കുഴിഞ്ഞു നിൽക്കുന്ന രീതിയിലാണ് വേണ്ടത്. അതിന് അകത്തു കൂടെ വളർന്നു വരുന്ന രീതിയിൽ...

ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായി അറിയാനും ഒപ്പം വീഡിയോ കാണാനും 👉👉 https://bitl.to/3Tn6

#agriculture #farming #harvest #krishi #krishitips #agro #farm #farmlife #farmer

Wednesday, February 5, 2025

halva

കേരള സ്റ്റൈൽ കറുത്ത ഹൽവ

വേണ്ട സാധനങ്ങൾ:-

അരിപൊടി -1 കപ്പ്

കറുത്ത ശർക്കര -600 gm

തേങ്ങാപാൽ – 5 കപ്പ്

ഏലക്കാപ്പൊടി -1 tbsp

അണ്ടിപ്പരിപ്പ് – ഒരു കൈപ്പിടിയിൽ.

നെയ്യ് – 4 tbsp

ഉണ്ടാക്കുന്ന വിധം :-

ഒരു അടികട്ടിയുള്ള പാത്രത്തിലേക്ക് അരിപൊടി ,തേങ്ങാപാൽ , ശർക്കര പാനി ഒഴിച്ച് കൊടുത്തു ഇളക്കുക.

ചെറിയ തീയിൽ കൈ എടുക്കാതെ/ നിർത്താതെ ഇളക്കുക.

ഇത് കുറുകി വരുമ്പോൾ ഏലക്ക പൊടിയും , നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇടവിട്ട് ഇടവിട്ട് നെയ്യ് കുറച്ചു കുറച്ചു ഒഴിച്ച് കൈ എടുക്കാതെ ഇളക്കുക.

ഒരു 40-45 മിനിറ്റിനു ശേഷം , നന്നായി കുറുകി പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഒരു പരുവം ആകുമ്പോൾ , തീ നിർത്തുക.

ഇനി ചൂടോടുകൂടി വേറൊരു പാത്രത്തിലേക്ക് മാറ്റി കുറഞ്ഞത് 4 മണിക്കൂർ എങ്കിലും തണുക്കാൻ വയ്ക്കുക . ഒരു ദിവസം വയ്ക്കുന്നത് നല്ലത്.

നല്ല നാടൻ ഹൽവ റെഡി

Monday, February 3, 2025

the end

*THE END OF EVERY MAN*

*Psalm 103:15 As for man, his days are as grass: as a flower of the field, so he flourisheth. 16 For the wind passeth over it, and it is gone; and the place thereof shall know it no more*

What is a man that made GOD be mindful of him says one of the most wisest and powrful king in the bible,the bible say men are made from dust and to dust shall a man return to, there is no powerful man that will live forever on earth. The bible in the book of *Ecclesiastes 8:8 There is no man that hath power over the spirit to retain the spirit; neither hath he power in the day of death: and there is no discharge in that war; neither shall wickedness deliver those that are given to it*

This morning I will be very brief and precise. *HAVE YOU TAKEN A REFLECTION OF YOUR TIME IN LIFE? HAS YOUR PART CROSS THE PART OF GOD? HAVE YOU TAKEN ANY MOMENT IN LIFE TO TOTALLY SURRENDER YOUR LIFE TO JESUS CHRIST AS PERSONAL LORD AND SAVIOUR?* For the truth of the matter is as the day break every man gets nearer to his day of death. WHAT IS YOUR END GONNA BE IN LIFE AND WHERE WILL YOU END YOUR JOURNEY HERE IN EARTH? is it in PARADISE or HELL? everyone who has genuinely given and surrender his/her life to JESUS and continue to walk in him till the end will end up in PARADISE,THE KINGDOM OF GOD after this earth And those that Reject the salvation of our lord Jesus Christ and those that perpetually live and enjoy sin and dies without REPENTANCE will end up HELL  *Psalm 9:17 The wicked shall be turned into hell, and all the nations that forget God*

Let the UNGODLY come to JESUS today for the remission of their sin and salvation of their soul and let every sinner forsake his sinfully way and come to JESUS,today may be your last day on earth. Deaths is certain and it is the end of everyman on earth.

Give your life to JESUS today.
Tomorrow may be too late.