Saturday, December 27, 2025

100% ശാസ്ത്രീയമായ വിദ്യ! 😲🙆‍♂ അടുത്ത വർഷം മാവ് കായ്ക്കാൻ ഈ മാസം തന്നെ ഇത് നിർബന്ധമായും ചെയ്തിരിക്കണം! 😱👌 ഇനി ഏത്‌ പൂക്കാത്ത മാവും അടുത്ത സീസണിൽ നിറയെ പൂക്കും കുലകുത്തി കായ്ക്കും ഉറപ്പ്!! 💯👇

അടുത്ത സീസണിൽ മാവ് കായ്ക്കാൻ ഇപ്പോൾ തന്നെ ഇത് നിർബന്ധമായും ചെയ്തിരിക്കണം! ഇനി ഏത്‌ കായ്ക്കാത്ത മാവും കുലകുത്തി നിറയെ കായ്ക്കും!!

വീഡിയോ കാണാം 👉 കമന്റ് ബോക്സിൽ ⚠️🛑 

അടുത്ത സീസണിൽ മാവ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. ഒരു മാവ് ഇപ്പോഴും നന്നായി തന്നെ പൂക്കാനും കായ്ക്കാനും നമ്മൾ എപ്പോഴും കുറച്ച് കാര്യങ്ങൾ കറക്റ്റ് ആയി ചെയ്ത് കൊടുക്കണം. അങ്ങനെ നല്ല രീതിക്ക് വിളവ് എടുക്കാൻ വേണ്ടി ചെയ്ത് കൊടുക്കേണ്ട വളങ്ങളുടെ അളവ് ഒകെ ആണ് താഴെ പറഞ്ഞിരിക്കുന്നത്. പൂർണ്ണ വളർച്ച എത്തിയ മരത്തിന് നൈട്രജൻ കണ്ടന്റ് ഉള്ള വളങ്ങൾ അതായത് യൂറിയ പോലുള്ള രാസവളങ്ങൾ, ഗോമൂത്രം, പക്ഷി കാഷ്ടം എന്നിവ ചേർത്ത് കൊടുക്കാതിരിക്കുക. ഒട്ടും ചേർത്തു കൊടുക്കാതിരിക്കുക എന്നല്ല കായ്ഫലം തുടങ്ങുന്നതിന് അഞ്ച് മാസം മുന്നേ എങ്കിലും നൈട്രജൻ അടങ്ങിയ വളങ്ങളുടെ ഉപയോഗം നിർത്തുക. എങ്കിൽ മാത്രമേ മാവ് ഒരു റീപ്രൊഡക്ടീവ് ഫേസിലേക്കു വരുകയുള്ളൂ. അഞ്ചു വർഷത്തിൽ താഴെയുള്ള മാവുകൾക്ക് ആണെങ്കിൽ...

ബാക്കി വിവരങ്ങൾ 👉 ആദ്യ കമന്റ് നോക്കൂ ⚠️🛑 

How to Prepare Mango Trees for Next Season Flowering: To ensure abundant mango flowers and fruits, proper pre-season care is essential. After harvest, prune dry, diseased, or weak branches to encourage healthy new shoots. Apply organic manure, compost, and neem cake around the root zone to restore soil nutrients. Watering should be controlled during the resting period and increased gradually before flowering. Spraying a balanced mix of micronutrients like zinc and boron helps boost bud initiation. Mulching around the base conserves moisture and protects roots. Keep the tree free from pests such as mealybugs and hoppers with organic sprays. With timely care and nutrient management, your mango tree will produce strong flower buds and high yield. #fblifestyle #MangoFarming #FruitCultivation

മലയാളം 👉👉 കമന്റ് ബോക്സിൽ ⚠️🛑

Monday, December 22, 2025

chena



ഹോംYam Cultivationഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ചേന നടാം: ശാസ്ത്രീയ കൃഷിരീതികൾ അറിയേണ്ടതെല്ലാം
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ചേന നടാം: ശാസ്ത്രീയ കൃഷിരീതികൾ അറിയേണ്ടതെല്ലാം
 
മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് ചേന (Elephant Foot Yam). സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി, കാളൻ തുടങ്ങി ഒട്ടനവധി സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന താരമാണ് ചേന.

രുചിയിൽ മാത്രമല്ല, ഗുണത്തിലും ചേന കേമനാണ്. കാൽസ്യം, ഫോസ്ഫറസ്, ജീവകം-എ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മാംസ്യം, നാരുകൾ (Fibre), ഇരുമ്പ്, തയമിൻ, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചേനയിൽ അടങ്ങിയിരിക്കുന്നു.

ഫെബ്രുവരി - മാർച്ച് മാസങ്ങളാണ് ചേന കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്താൻ ഏറ്റവും യോജിച്ച വിളയാണിത്

ഇനങ്ങൾ (Varieties)
നല്ല വിളവ് ലഭിക്കാൻ മികച്ച വിത്തിനികൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

ശ്രീ പത്മ, ശ്രീ ആതിര: ഇവയാണ് ഉല്പാദനശേഷി കൂടിയ പ്രധാന ഇനങ്ങൾ. 8 മുതൽ 9 മാസം കൊണ്ട് ഇവ വിളവെടുക്കാൻ പാകമാകും.


കൃഷിരീതിയും നടീൽ സമയവും
സ്ഥലം തിരഞ്ഞെടുക്കൽ: നല്ല നീർവാർച്ചയുള്ള മണ്ണാണ് ചേന കൃഷിക്ക് ഉചിതം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഒഴിവാക്കുക.

കുഴി എടുക്കേണ്ട വിധം:

60 സെന്റീമീറ്റർ നീളവും 45 സെന്റീമീറ്റർ ആഴവുമുള്ള കുഴികളാണ് തയ്യാറാക്കേണ്ടത്.

കുഴികൾ തമ്മിൽ കുറഞ്ഞത് 90 സെന്റീമീറ്റർ അകലം പാലിക്കണം.

വളപ്രയോഗം: തയ്യാറാക്കിയ കുഴികളിൽ മേൽമണ്ണുമായി യോജിപ്പിച്ചു 2 മുതൽ 2.5 കിലോഗ്രാം വരെ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ഇട്ടു കൊടുക്കുക. ഇത് അടിവളമായി പ്രവർത്തിക്കും.

വിത്ത് തിരഞ്ഞെടുക്കൽ: ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്ന വിത്തുകളാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. ഓരോ വിത്തിലും ഒരു മുളയെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ കൂമ്പുകളും, മുളപ്പിച്ചെടുത്ത ചെറു ചേനക്കഷണങ്ങളും നടാനായി ഉപയോഗിക്കാവുന്നതാണ്.

നടീൽ: നടാനുള്ള വിത്തു ചേനക്കഷണങ്ങൾ ചാണകവെള്ളത്തിൽ മുക്കി വെക്കുന്നത് കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. കുഴികളിൽ വിത്ത് വെച്ച ശേഷം മണ്ണ് കൊണ്ട് മൂടുക. ഇതിനു മുകളിൽ കരിയിലയോ മറ്റ് ചപ്പുചവറുകളോ കൊണ്ട് പുതയിടുന്നത് (Mulching) മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

ശരിയായ രീതിയിൽ നട്ടാൽ ഒരു മാസത്തിനുള്ളിൽ വിത്തുകൾ മുളച്ചു തുടങ്ങും.




.

Sunday, December 21, 2025

chena

 ഡിസംബർ 21, 2025 0
 



​1. കൃഷിക്ക് അനുയോജ്യമായ സമയം (Time of Planting)
​കേരളത്തിൽ ചേന നടാൻ ഏറ്റവും അനുയോജ്യമായ സമയം കുംഭമാസം (ഫെബ്രുവരി - മാർച്ച്) ആണ്. മഴ തുടങ്ങുന്നതിന് മുൻപ് നട്ടാൽ വിത്ത് മണ്ണിൽ കിടന്നു പാകപ്പെടുകയും പുതുമഴയോടെ മുളയ്ക്കുകയും ചെയ്യും.

​
2. വിത്ത് തിരഞ്ഞെടുക്കലും തയ്യാറാക്കലും (Seed Preparation)
​നല്ല വിളവ് ലഭിച്ച, രോഗബാധയില്ലാത്ത ചേന വേണം വിത്തിനായി തിരഞ്ഞെടുക്കാൻ.
​ഒരു കിലോയോളം വലിപ്പമുള്ള കഷ്ണങ്ങളായി ചേന മുറിക്കുക. ഓരോ കഷ്ണത്തിലും മുകളിലായി ഒരു മുളപ്പ് (Bud) ഉണ്ടെന്ന് ഉറപ്പുവരുത്തുക.
​ഇങ്ങനെ മുറിച്ച വിത്തുകൾ ചാണകപ്പാലിൽ മുക്കി തണലത്തു ഉണക്കിയെടുക്കുക. (കുമിൾ രോഗങ്ങൾ വരാതിരിക്കാൻ ചാണകപ്പാലിൽ ട്രൈക്കോഡെർമ ചേർക്കുന്നത് വളരെ നല്ലതാണ്).

​3. നിലമൊരുക്കലും നടീലും (Land Preparation & Planting)
​നല്ല വെയിൽ ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക.
​കുഴിയുടെ വലിപ്പം: 60 x 60 x 45 സെന്റീമീറ്റർ (നീളം x വീതി x ആഴം) വലിപ്പത്തിൽ കുഴികൾ എടുക്കുക.
​അകലം: കുഴികൾ തമ്മിൽ 90 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കണം.
​കുഴിയിൽ ഉണക്കിപ്പൊടിച്ച ചാണകമോ കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് നിറയ്ക്കുക.
​വിത്ത് (ചേനക്കഷ്ണം) കുഴിയുടെ മധ്യഭാഗത്തായി വെച്ച് മുകളിൽ മണ്ണിടുക.
​
4. വളപ്രയോഗം (Manuring)
​ചേനയ്ക്ക് വളം കൃത്യസമയത്ത് നൽകിയാൽ വലിയ വിളവ് ലഭിക്കും.

​അടിവളം: നടുമ്പോൾ തന്നെ 2-3 കിലോ ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകണം.
​ആദ്യഘട്ടം (നട്ട് 45-ാം ദിവസം): ചേന മുളച്ച് ഇല വിരിയുന്ന സമയമാണിത്. കളകൾ നീക്കം ചെയ്ത ശേഷം കുറച്ച് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവയോ അല്ലെങ്കിൽ ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയോ നൽകാം.
​രണ്ടാം ഘട്ടം (നട്ട് 90-ാം ദിവസം): ചെടിക്ക് 3 മാസം പ്രായമാകുമ്പോൾ വീണ്ടും വളം നൽകണം. ചേനയ്ക്ക് വലിപ്പം വയ്ക്കാൻ ചാരം (Ash) ചേർക്കുന്നത് വളരെ നല്ലതാണ്. വളം ഇട്ട ശേഷം മണ്ണ് നന്നായി കൂട്ടിക്കൊടുക്കണം (Earthing up).
​
5. പരിപാലനം (Aftercare)
​പുതയിടൽ (Mulching): ചേന നട്ട ഉടൻ തന്നെ കുഴിയിൽ കരിയിലയോ പച്ചിലയോ കൊണ്ട് പുതയിടണം. ഇത് മണ്ണിലെ ഈർപ്പം നിലനിർത്താനും കളകൾ വളരാതിരിക്കാനും സഹായിക്കും.
​മണ്ണ് കൂട്ടിക്കൊടുക്കൽ: വളം ചെയ്യുന്ന സമയങ്ങളിൽ തടത്തിലേക്ക് മണ്ണ് കയറ്റിക്കൊടുക്കുന്നത് കിഴങ്ങ് വലുതാകാൻ സഹായിക്കും.
​
6. വിളവെടുപ്പ് (Harvesting)
​സാധാരണയായി നട്ട് 8 മുതൽ 9 മാസത്തിനുള്ളിൽ ചേന വിളവെടുക്കാൻ പാകമാകും.
​ചേനയുടെ തണ്ടുകൾ മഞ്ഞളിച്ച് ഉണങ്ങി വീഴുന്നതാണ് വിളവെടുപ്പിന്റെ ലക്ഷണം.
​തണ്ട് പൂർണ്ണമായും ഉണങ്ങിയ ശേഷം കിഴങ്ങ് ശ്രദ്ധാപൂർവ്വം മണ്ണിൽ നിന്നും ഇളക്കിയെടുക്കാം.
​
ശ്രദ്ധിക്കാൻ:
​ചേന നടുന്ന സമയത്ത് വിത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുന്നത് ചേന അഴുകൽ രോഗം തടയാൻ സഹായിക്കും.
കായീച്ച (Fruit fly):
(വിളകളുടെ ശത്രു)
*********************
പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളിൽ ഏറ്റവും പ്രധാനി ആണ് കായീച്ച. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് ഇത് . പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കക്കിരി, കോവല്‍ എന്നീ പച്ചക്കറികളിലും മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളിലും കായീച്ചയുടെ ആക്രമണം വളരെ രൂക്ഷമായിരിക്കും. ടെഫ്രിറ്റിഡേ കുടുംബത്തിൽ പെട്ട ഒരു തരം പഴയീച്ചയാണ് ഇത്തരം കായീച്ചകൾ.

കായീച്ചകൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് വിളകളെ നശിപ്പിക്കുന്നത്. ആദ്യം, പൂർണ്ണ വളർച്ചയെത്തിയ പെൺ ഈച്ചകൾ കായകളിലെ മൃദുവായ ഭാഗങ്ങളിൽ ചെറിയ സുഷിരമുണ്ടാക്കി അതിനുള്ളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കൾ കായയുടെ ഉള്ളിലുള്ള മാംസളമായ ഭാഗം തിന്നു നശിപ്പിക്കും. പുഴുക്കൾ നശിപ്പിക്കുന്നതിൻ്റെ ഫലമായി കായകൾ പുറമേ മഞ്ഞളിക്കുകയും, അഴുകിപ്പോകുകയും ചെയ്യുന്നു. കായീച്ചയുടെ ആക്രമണം മൂലം കായകൾ സാധാരണയായി പാകമാകുന്നതിനുമുമ്പേ കൊഴിഞ്ഞുപോവുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്യുന്നു.

കായീച്ചകളെ നിയന്ത്രിക്കുന്നതിൽ, ആക്രമണത്തേക്കാൾ എപ്പോഴും മികച്ചത് പ്രതിരോധമാണ്; ഇതിനായി, ജൈവീകവും യാന്ത്രികവും ആയ പ്രതിരോധ മാർഗ്ഗങ്ങൾ സമന്വയിപ്പിച്ചുള്ള സംയോജിത കീടനിയന്ത്രണ രീതിയാണ് ഏറ്റവും ഫലപ്രദമായി അവലംബിക്കേണ്ടത്.

കീടം ബാധിച്ച ചെറിയ ദ്വാരങ്ങളോ, അഴുകിയ പാടുകളോ ഉള്ള കായകൾ ഉടൻതന്നെ പറിച്ചെടുത്ത് ആഴത്തിൽ കുഴിച്ചിടുകയോ, ചൂട് വെള്ളത്തിലിട്ട് നശിപ്പിക്കുകയോ ചെയ്യണം. ഇത് പുഴുക്കൾ പുറത്തുവന്ന് മണ്ണിൽ പ്രവേശിച്ച് അടുത്ത തലമുറയുണ്ടാകുന്നത് തടയും. കായകൾ ചെറുതായി വളർന്നു തുടങ്ങുമ്പോൾ പേപ്പർ കവറുകൾ ഉപയോഗിച്ചോ, പോളിത്തീൻ ബാഗുകൾ ഉപയോഗിച്ചോ പൊതിഞ്ഞ് കെട്ടുന്നത് മുട്ടയിടുന്നത് തടയാൻ ഫലപ്രദമാണ്. ചെറിയ വലക്കണ്ണിയുള്ള നൈലോൺ വലകൾ ഉപയോഗിച്ച് പന്തൽ മുഴുവനായോ, ഓരോ കായയും പ്രത്യേകം പൊതിഞ്ഞോ സംരക്ഷിക്കാം. വിളവെടുപ്പിനു ശേഷം നിലം/മണ്ണ് ആഴത്തിൽ ഉഴുതുമറിക്കുന്നത് മണ്ണിൽ സമാധിദശയിൽ കിടക്കുന്ന കീടങ്ങളെ പുറത്തുകൊണ്ടുവന്ന് നശിപ്പിക്കാൻ സഹായിക്കും.

കായീച്ചകളെ ആകർഷിക്കാനായി ചില കെണികൾ നിർമ്മിച്ചു അവയെ നശിപ്പിക്കാം.

ഫെറമോൺ കെണി:
**********************
പെൺകീടങ്ങൾ പുറത്തുവിടുന്ന പ്രത്യേകതരം രാസവസ്തുക്കളുടെ ഗന്ധം (ഫിറമോൺ ലൂർ Lure) ഉപയോഗിച്ച് ആൺകീടങ്ങളെ ആകർഷിച്ച് നശിപ്പിക്കുകയാണ് ഈ കെണികൾ ചെയ്യുന്നത്. ഇങ്ങനെയുള്ള ഫിറമോൺ കെണികളിൽ, കീടങ്ങളുടെ പ്രജനനം തടസ്സപ്പെടുത്തുന്നതിനായി പെൺകീടങ്ങൾ പുറത്തുവിടുന്ന ഫിറമോൺ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പൂവിടുന്നതിന് 21 ദിവസം മുൻപ് കെണി വെക്കണം. കാരണം വിളകൾ പുഷ്പിച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. കെണിയിൽ കുടുങ്ങുന്ന ഈച്ചകളെ എല്ലാ ദിവസവും നീക്കം ചെയ്യേണ്ടതും വളരെ പ്രധാനം ആണ്. ഫിറമോൺ കെണികൾക്ക് സാധാരണയായി 30-45 ദിവസമാണ് കാലാവധി. കാലാവധി കഴിയുമ്പോൾ ഫിറമോൺ ലൂർ മാറ്റേണ്ടത് ആവശ്യമാണ്. തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷികളിൽ ഒരു സെന്റിന് ഒരു കെണി ധാരാളം മതിയാകും. ശ്രദ്ധിക്കേണ്ട കാര്യം, ഓരോ കീടങ്ങൾക്കും ഓരോ വിളകൾക്കും അനുയോജ്യമായ ഫെറമോൺ കെണികളാണ് ഉപയോഗിക്കേണ്ടത്. പച്ചക്കറികൾക്കും, ഫലവൃക്ഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം കെണികൾ ആണ് വേണ്ടത്. വാങ്ങുന്ന കടകളിൽ അത് പ്രത്യേകം ചോദിച്ചു വാങ്ങുക.

തുളസിക്കെണി:
*****************
ചെറിയൊരു പാത്രത്തിൽ തുളസിയില നീര് എടുത്ത്, അതിൽ കുറച്ച് വിനാഗിരിയും, 2 ഗ്രാം കാർബോഫ്യൂറാൻ പോലുള്ള ഏതെങ്കിലും കീടനാശിനിയും ചേർത്ത് പന്തലിന് സമീപം വെച്ചാൽ കായീച്ചകളെ ആകർഷിച്ച് നശിപ്പിക്കാം.

പഴക്കെണി:
*************
നന്നായി പഴുത്ത മൈസൂർ പഴം അല്ലെങ്കിൽ പാളയംകോടൻ, വട്ടത്തിൽ മുറിച്ച് ചിരട്ടയിലോ ചെറിയ പാത്രത്തിലോ വെച്ച്, അതിൽ അൽപ്പം വെള്ളവും ഏതെങ്കിലും കീടനാശിനിയും വളരെ കുറഞ്ഞ അളവിൽ ചേർക്കുക ഈച്ചകൾ പഴച്ചാർ കുടിച്ച് കെണിയിൽ വീണ് ചത്തോളും.

ശർക്കര-യീസ്റ്റ് കെണി:
************************
ശർക്കരപ്പൊടി, യീസ്റ്റ്, ഒരു നുള്ള് കീടനാശിനിയും ചേർത്ത് കുഴച്ച് ചിരട്ടയിൽ തൂക്കിയിടുന്നു. പുളിപ്പിച്ച വസ്തുക്കളുടെ ഗന്ധം ഈച്ചകളെ ആകർഷിക്കുന്നു. ഇവയും കായീച്ചകളെ തുരത്താൻ നല്ലതാണ്.

കഞ്ഞിവെള്ളം-ശർക്കര കെണി:
***********************************
നല്ല കൊഴുത്ത കഞ്ഞിവെള്ളവും ശർക്കരയും ഒരു നുള്ള് വിഷവും ചേർത്ത മിശ്രിതം ചിരട്ടയിലോ മറ്റോ തൂക്കിയിട്ട് കായീച്ചകളെ ആകർഷിച്ചു നശിപ്പിക്കാം.

വേപ്പെണ്ണ എമൽഷൻ:
************************
2% വീര്യമുള്ള വേപ്പെണ്ണ എമൽഷൻ (വെളുത്തുള്ളി, ബാർ സോപ്പ് എന്നിവ ചേർത്തത്) കായകൾ പിടിച്ചു തുടങ്ങുമ്പോൾത്തന്നെ 7-10 ദിവസം ഇടവിട്ട് തളിക്കുന്നത് മുട്ടയിടുന്നത് ഒരു പരിധി വരെ തടയും.

കായീച്ച വീണ്ടും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
************************************
ഒരേ സ്ഥലത്ത് തുടർച്ചയായി മത്തൻ, പടവലം പോലുള്ള ഒരേ കുടുംബത്തിലെ വിളകൾ കൃഷി ചെയ്യുന്നത് ഒഴിവാക്കുക. അടുത്ത തവണ മറ്റേതെങ്കിലും വെണ്ട, പയർ പോലുള്ള വിളകൾ കൃഷി ചെയ്താൽ കീടങ്ങളുടെ എണ്ണം കുറയും. കായീച്ചയുടെ ആക്രമണം കൂടുതലുള്ള മഴക്കാലം അവസാനിക്കുമ്പോൾ ഉള്ള കാലത്ത് നടീൽ ഒഴിവാക്കി അതിന് മുൻപോ പിൻപോ കൃഷി ചെയ്യുക.

വലിയ കൃഷിയിടങ്ങളിലും വാണിജ്യ വിളകളിലും കായീച്ചകളെ നിയന്ത്രിക്കുന്നതിന് ഏറ്റവും ശാസ്ത്രീയവും കാര്യക്ഷമവുമായ മാർഗ്ഗം ഫെറമോൺ കെണികൾ (Pheromone Traps) തന്നെയാണ്; കാരണം ഇവ ലക്ഷ്യമിടുന്ന ആൺ ഈച്ചകളെ മാത്രം ആകർഷിച്ച് അവ പെരുകുന്നത് തടയുന്നു. എന്നാൽ, കുറഞ്ഞ ചെലവിലുള്ളതും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ ഭക്ഷണക്കെണികൾ (Food Traps), അതായത് പഴക്കെണികൾ, ശർക്കരക്കെണികൾ എന്നിവയൊക്കെ വീടുകളിലെ അടുക്കളത്തോട്ടങ്ങളിലും ചെറിയ തോതിലുള്ള കൃഷികളിലും കീടനിയന്ത്രണത്തിനായി ഉപയോഗിക്കാവുന്നതാണ്.........

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

Thursday, December 18, 2025

Easy Mangosteen Cultivation Tips




ഈ സൂത്രം ചെയ്താൽ മതി തേനൂറും മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും! കിലോ കണക്കിന് മാങ്കോസ്റ്റിൻ പൊട്ടിച്ചു മടുക്കും!! | 

ഈ സൂത്രം ചെയ്താൽ മതി തേനൂറും മാങ്കോസ്റ്റിൻ കുലകുത്തി കായ്ക്കും! കിലോ കണക്കിന് മാങ്കോസ്റ്റിൻ പൊട്ടിച്ചു മടുക്കും!! | Easy Mangosteen Cultivation Tips
By Malavika Dev on September 6, 2025

Easy Mangosteen Cultivation Tips : നമ്മുടെ നാട്ടിൽ അത്രയധികം പരിചിതമില്ലാത്ത ഒരു ചെടിയായിരിക്കും മാങ്കോസ്റ്റിൻ. എന്നാൽ ഇവയ്ക്ക് വിപണിയിൽ നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട് എന്നതാണ് മറ്റൊരു സത്യം. വളരെയധികം രുചിയുള്ള ഒരു പ്രത്യേക പഴമാണ് മാങ്കോസ്റ്റിൻ. മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. തൊടിയിൽ മറ്റ് ചെടികൾ നട്ടുവളർത്തുന്ന അതേ രീതിയിൽ തന്നെ


വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മാങ്കോസ്റ്റിൻ. വളരെയധികം രുചിയുള്ള ഒരു പഴമായ മാങ്കോസ്റ്റിൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. മണ്ണിൽ കൃത്യമായ അളവിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ മരത്തിന് നല്ല രീതിയിൽ വളർച്ച ലഭിക്കുകയുള്ളൂ. അതുപോലെ മണ്ണ് ഇടയ്ക്കിടയ്ക്ക് റീസൈക്കിൾ ചെയ്തു നൽകണം. വെള്ളം ചാല് കീറി നൽകുകയാണെങ്കിൽ മണ്ണിലേക്ക് പെട്ടെന്ന് ഇറങ്ങി കിട്ടുന്നതാണ്. ചാണകപ്പൊടി ഇട്ടുകൊടുക്കുന്നതും

ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. സാധാരണ ചെടികൾ നടുന്ന അതേ രീതിയിൽ മണ്ണിൽ വിത്തു പാകിയാണ് ചെടി മുളപ്പിച്ച് എടുക്കുന്നത്. തുടക്കത്തിൽ രണ്ട് ഇലകൾ മാത്രമായിരിക്കും വളർന്നു വരിക. പിന്നീട് ചെടിക്ക് അത്യാവിശ്യം വലിപ്പം വന്നു തുടങ്ങുമ്പോൾ അത് വലിയ ഗ്രോബാഗിലോ അല്ലെങ്കിൽ മണ്ണിലേക്കോ റീപ്പോട്ട് ചെയ്തു നടണം. ചെടി ചെറിയതായിരിക്കുമ്പോൾ നല്ല രീതിയിൽ പരിചരണം നൽകേണ്ടതുണ്ട്. അതിനായി തെങ്ങിന്റെ പട്ട മുകളിലായി വച്ചു കൊടുക്കാവുന്നതാണ്.


കൂടാതെ തൈ ഒരു വലിപ്പം എത്തുന്നത് വരെ ഗ്രീൻ നെറ്റ് ഉപയോഗപ്പെടുത്തി ചുറ്റും വലകെട്ടി നൽകാവുന്നതാണ്. മാങ്കോസ്റ്റിന്റെ ഒരു വലിയ പ്രത്യേകത അതിന്റെ പുറംഭാഗത്ത് നോക്കി അകത്തെ ഇതളുകളുടെ എണ്ണം കണ്ടെത്താനായി സാധിക്കും. പുറന്തോട് ബീറ്റ്റൂട്ടിന്റെ അതേ നിറവും അകത്തെ കുരുവിന്റെ ഭാഗം വെള്ള നിറത്തിലുമാണ് കാണാനായി സാധിക്കുക. മാങ്കോസ്റ്റിൻ കൃഷി രീതികളെ പറ്റിയും വരുമാന രീതികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Mangosteen Cultivation Tips Video Credit : Krishi Lokam

Loading video
Here’s a beginner-friendly guide on Easy Mangosteen Cultivation Tips to help you successfully grow this tropical superfruit in your garden or farm. Mangosteen (Garcinia mangostana) is often called the “queen of fruits” for its sweet, tangy flavor and health benefits—but it does require specific growing conditions.

Easy Mangosteen Cultivation Tips | Grow the Queen of Fruits
Mangosteen is a prized tropical fruit with a juicy, fragrant pulp and antioxidant-rich properties. While it’s slow-growing, with proper care, it can thrive in the right environment. Whether you’re a home gardener or a small-scale farmer, these easy mangosteen growing tips will help you start strong.

Easy Mangosteen Cultivation Tips
how to grow mangosteen at home
best climate for mangosteen tree
tropical fruit tree cultivation
organic fruit farming tips
slow-growing fruit trees for home garden
Essential Mangosteen Cultivation Tips
1. Choose the Right Climate
Requires warm, humid, tropical climate (25°C to 35°C).
Cannot tolerate frost or cold winds.
Needs consistent rainfall or regular irrigation.
Best suited for: Coastal and tropical regions with deep, well-draining soil.

2. Soil Preparation
Prefers rich, loamy soil with good drainage.
Ideal pH: 5.5 to 6.8
Mix in organic compost, cow dung, and a bit of sand for better aeration.
3. Watering Tips
Keep the soil consistently moist, especially during dry spells.
Avoid waterlogging—it can cause root rot.
Use mulch to retain moisture and reduce weed growth.
Water young plants 3–4 times a week; mature trees 1–2 times.

4. Sunlight Requirements
Requires partial shade in early years, full sun once established.
Plant in an area that gets filtered light for the first 2–3 years.
5. Fertilization
Apply every 3 months:

Organic compost or vermicompost (2–5 kg depending on tree age)
Bone meal and potash for fruiting
Balanced NPK fertilizer (e.g., 15:15:15) for faster early growth
6. Care and Maintenance
Remove weeds around the base.
Use shade nets or intercrop with banana/papaya to protect young plants.
Prune dead or diseased branches occasionally.
7. Fruiting Time
Mangosteen trees are slow-growing; fruiting starts after 6–8 years.
Mature trees yield heavily—up to 200–300 fruits per season!
Pro Tips for Faster Growth:
Use grafted saplings if available.
Protect from heavy wind or waterlogging in the early stages.
Avoid chemical fertilizers in the first year to promote healthy rooting.
Read also : ഈ ഒരു സൂത്രം ചെയ്താൽ മതി! ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും; ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ കിടിലൻ സൂത്രം!! | Easy Avocado Krishi Tips

AgriculturecultivationMangosteenMangosteen CultivationMangosteen KrishiMangosteen Tips
Agriculture
 Share 
Related Posts
വഴുതനയിൽ ഇനി പത്തിരട്ടി വിളവ്! വഴുതന ഇരട്ടി വിളവ് ലഭിക്കാൻ ഈ ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ.. | Brinjal Farming Tips
ചെടികളിലെ വെള്ളകുത്തും വെള്ള വരകളും ഇനി തലവേദന ആകില്ല!! രണ്ട് ടിപ്സ് കൊണ്ട് സിമ്പിളായി മാറ്റാം.!! | Remedies to get rid of mealybugs
ചെടികളും പച്ചക്കറികളും കുതിച്ചു വളരാൻ ഈ ജൈവവളം മതി.. ചെടികൾ തഴച്ചു വളരാനും പൂക്കാനും.!! | Organic fertilizer for plants
പ്ലാവില്‍ ചക്ക താഴെ ഉണ്ടാകണോ.? എന്നാല്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. ചക്ക ചുവട്ടിൽ ഉണ്ടാകാന്‍.!! | Jack fruit farming ideas
ഉലുവ വീട്ടിൽ ഉണ്ടോ? കറിവേപ്പ് വീട്ടിൽ കാടായി വളർത്താം! ഭ്രാന്ത് പിടിച്ച പോലെ കറിവേപ്പ് തഴച്ചു വളരാൻ ഇനി ഉലുവ മാത്രം മതി!! | Curry Leaves Cultivation Using Fenugreek
ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Ginger Cultivation Home
അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ ഇത് മാത്രം മതി.. അഡീനിയം ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ.!! | Best Fertlizer for Adenium Plants
Home Resume
 View Desktop Version

Tuesday, December 16, 2025

വിത്ത് മുളപ്പിക്കൽ (Seed Germination):****************************************

വിത്ത് മുളപ്പിക്കൽ (Seed Germination):
*****************************************
വിത്ത് മുളയ്ക്കൽ ഏതൊരു സസ്യത്തിൻ്റെയും വളർച്ചയുടെ അടിസ്ഥാനവും നിർണ്ണായകവുമായ ആദ്യഘട്ടമാണ്. നല്ല വിളവ് ഉറപ്പാക്കാൻ, വിത്തുകൾ നടുന്നതിന് മുൻപ് ഗുണമേന്മയുള്ളതും രോഗരഹിതവുമാണെന്ന് ഉറപ്പാക്കണം; ഒപ്പം, കൃത്യമായ അളവിൽ ഈർപ്പം, താപനില, വായുസഞ്ചാരം എന്നിവ നൽകി അവയെ പരിപാലിക്കുകയും വേണം. ഈ അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യവും കരുത്തുമുള്ള തൈകൾ ഉത്പാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. നല്ല തൈകൾ ഉണ്ടാക്കാൻ വിത്തുകൾ മുളപ്പിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

വിത്തുകൾ മുളപ്പിക്കുന്നതിനുള്ള രീതി:
******************************************
വിത്ത് തിരഞ്ഞെടുക്കൽ:
***************************
നല്ല വിളവ് ലഭിക്കാൻ വിത്ത് തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം; ആരോഗ്യമുള്ളതും രോഗവിമുക്തമായതുമായ വിത്തുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. വിത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കാൻ, വെള്ളത്തിൽ താഴ്ന്നുപോകുന്നവ മാത്രം എടുക്കുകയും, പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കുകയും ചെയ്യുക. കൂടാതെ, വിത്തുകൾ നടുന്നതിന് മുൻപ് രോഗബാധ ഒഴിവാക്കാനായി, ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം സ്യൂഡോമോണസ് കലക്കിയ ലായനിയിൽ ഏകദേശം 30 മിനിറ്റ് നേരം മുക്കിവെക്കുന്നത് ഉത്തമമാണ്. ഈ ലായനിയിൽ മുക്കിയ ശേഷം, വിത്തുകൾ നന്നായി ഉണങ്ങിയ ശേഷം മാത്രമേ കൃഷിയിടത്തിൽ നടാവൂ.

നടാനുള്ള പോട്ടിംഗ് മിശ്രിതം തയ്യാറാക്കൽ:
*******************************
സാധാരണയായി, മണ്ണ്, ചകിരിച്ചോറ് അല്ലെങ്കിൽ മണൽ, ജൈവവളം (ചാണകപ്പൊടി, കമ്പോസ്റ്റ് പോലുള്ളവ) എന്നിവ 1:1:1 എന്ന അനുപാതത്തിൽ എടുക്കുക. നടാനുള്ള പോട്ടിംഗ് മിശ്രിതം രോഗവിമുക്തമാക്കാൻ, അതിലേക്കു 20 ഗ്രാം മുതൽ 50 ഗ്രാം വരെ ട്രൈക്കോഡെർമ ചേർക്കുന്നത് നല്ലതാണ്. തയാറാക്കിയ പോട്ടിംഗ് മിശ്രിതം സീഡ്‌ലിംഗ് ട്രേകളിലോ ചെറിയ ഗ്രോബാഗുകളിലോ, ചെറിയ കപ്പുകൾ, അല്ലെങ്കിൽ തൈകൾ പറിച്ചു നടാൻ സൗകര്യമുള്ള പാത്രങ്ങൾ എന്നിവയിൽ നിറയ്ക്കാം.

വിത്ത് നടീൽ:
***************
വിത്തിന്റെ വലിപ്പത്തിനനുസരിച്ച്, വിത്തിന്റെ വലിപ്പത്തിന്റെ രണ്ടിരട്ടി ഇരട്ടി ആഴത്തിൽ നടുന്നതാണ് ഉചിതം. അധികം താഴ്ത്തി നടരുത്. ചെറിയ വിത്തുകൾക്ക് ആവശ്യത്തിന് ഊർജ്ജം ഇല്ലാത്തതിനാൽ, അവയ്ക്ക് അധികം ആഴത്തിലുള്ള മണ്ണ് തുളച്ച് പുറത്തുവരാൻ കഴിയാതെ പോവുകയും മുളയ്ക്കാതിരിക്കുകയും ചെയ്യാം. വിത്തുകൾ നട്ട ശേഷം, ഒരുപാട് വെള്ളം ഒഴിക്കാത്ത രീതിയിൽ ആവശ്യത്തിന് മാത്രം നനയ്ക്കുക. മുളയ്ക്കുന്ന സമയം വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതെ, എന്നാൽ ആവശ്യത്തിന് ചൂടും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് വെക്കുക.

തൈകൾക്ക് പരിചരണം:
****************************
ദിവസവും രാവിലെ കുറഞ്ഞ അളവിൽ വെള്ളം സ്‌പ്രേയർ ഉപയോഗിച്ച് ആവശ്യമെങ്കിൽ തളിച്ചുകൊടുക്കുക. മണ്ണ് ഉണങ്ങാതിരിക്കാൻ ശ്രദ്ധിക്കണം, എന്നാൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല. വിത്തുകൾ മുളച്ച് ഇലകൾ വന്നാൽ, തൈകളെ ക്രമേണ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റണം. വിത്തുകൾ മുളച്ചു തുടങ്ങുമ്പോൾ കീടങ്ങളുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വേപ്പെണ്ണ എമൽഷൻ പോലുള്ള ജൈവ കീടനാശിനികൾ ചെറിയ തോതിൽ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കുക. സാധാരണയായി 3 മുതൽ 4 ഇലകൾ വരുമ്പോൾ, അതായത് ഏകദേശം 20 മുതൽ 30 ദിവസത്തിനുള്ളിൽ, തൈകൾ സ്ഥിരമായി നടേണ്ട സ്ഥലത്തേക്ക് പറിച്ചു നടാം.

ടിഷ്യൂ പേപ്പറിൽ വിത്തുകൾ മുളപ്പിക്കുന്നതിനുള്ള രീതി:
******************************
ടിഷ്യൂ പേപ്പറിൽ വിത്തുകൾ വളരെ വിജയകരമായി മുളപ്പിക്കാൻ സാധിക്കും. ഈ രീതിക്ക് പേപ്പർ ടവൽ മെത്തേഡ് എന്നും പറയാറുണ്ട്. 

ഒരു പേപ്പർ ടവൽ എടുത്ത് അതിൽ സ്യൂഡോമോണസ് ലായനി സ്‌പ്രേ ചെയ്‌തു നനയ്ക്കുക. പേപ്പറിൽ നനവ് വേണം എന്ന് മാത്രം വെള്ളം ഒലിച്ച് പോകുന്ന രീതിയിൽ ആകരുത്. വലിയ പേപ്പർ ടവൽ ആണെങ്കിൽ രണ്ടായി മടക്കിയെടുക്കാം. നനഞ്ഞ പേപ്പർ ടവലിൻ്റെ ഒരു പകുതിയിൽ, മുളപ്പിക്കേണ്ട വിത്തുകൾ തമ്മിൽ ഒട്ടിപ്പോകാതെ ആവശ്യമായ അകലത്തിൽ വെക്കുക. പേപ്പർ ടവലിൻ്റെ മറ്റേ പകുതി ഉപയോഗിച്ച് വിത്തുകൾ പൂർണ്ണമായും മൂടുക. അല്ലെങ്കിൽ മറ്റൊരു ടിഷ്യൂ പേപ്പർ എടുത്തു അതിനു മുകളിൽ ഇട്ടു മൂടുക. അതായത്, വിത്തുകൾ പേപ്പർ ടവലിൻ്റെ രണ്ട് പാളികൾക്കിടയിലായിരിക്കണം. വിത്തുകളുള്ള ഈ നനഞ്ഞ പേപ്പർ ടവൽ സാവധാനം മടക്കി ഒരു സിപ്പ് ലോക്ക് പ്ലാസ്റ്റിക് ബാഗിനുള്ളിൽ വെക്കുക. ബാഗിൻ്റെ സിപ്പ് അടയ്ക്കുന്നതിന് മുൻപ്, ഉള്ളിലെ അധികമുള്ള വായു ചെറുതായി പുറത്തേക്ക് കളഞ്ഞ് സീൽ ചെയ്യുക. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ഈ ബാഗ് നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, എന്നാൽ ചൂടുള്ള ഒരിടത്ത് ഉദാഹരണത്തിന്, അടുക്കളയുടെ കൗണ്ടർ ടോപ്പ്, അല്ലെങ്കിൽ റഫ്രിജറേറ്ററിൻ്റെ മുകളിൽ വെക്കുക. വിത്തുകൾ മുളയ്ക്കാൻ ചൂട് ആവശ്യമാണ്. 3 മുതൽ 10 ദിവസം വരെ ഉള്ള ദിവസങ്ങളിൽ ബാഗ് ശ്രദ്ധിക്കുക. ടിഷ്യൂ പേപ്പർ ഉണങ്ങിപ്പോകുന്നുണ്ടെങ്കിൽ, വെള്ളം തളിച്ച് ഈർപ്പം നിലനിർത്തുക. മുള വന്ന വിത്തുകൾ ശ്രദ്ധയോടെ എടുത്ത്, അവ വളരാൻ ഉദ്ദേശിക്കുന്ന ചട്ടിയിലേയോ , ഗ്രോ ബാഗിലെയോ പോട്ടിംഗ് മിശ്രിതത്തിലേക്ക് മാറ്റി നടുക. 

ശ്രദ്ധിക്കുക വലിയ വിത്തുകൾ മുളപ്പിക്കാൻ ഈ രീതി സാധാരണയായി ഉപയോഗിക്കാറില്ല. എങ്കിലും, ചെറിയ വിത്തുകളായ തക്കാളി, മുളക്, വഴുതന, മറ്റു പച്ചക്കറി വിത്തുകൾ എന്നിവ മുളപ്പിക്കാൻ ഈ രീതി ഏറ്റവും മികച്ചതാണ്.

വിത്തുകൾ മുളപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
********************************
വിത്തുകൾ മുളപ്പിക്കുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ, നടീൽ പാത്രങ്ങളിൽ വെള്ളം വാർന്നുപോകാനുള്ള ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം, കാരണം അധിക ഈർപ്പം വിത്തുകൾ അഴുകിപ്പോകാൻ കാരണമാകും. ഓരോ വിത്തിനും അനുയോജ്യമായ താപനില ആവശ്യമായതിനാൽ, കാലാവസ്ഥ പരിഗണിച്ച് വിത്തുകൾ നടുക. കട്ടിയുള്ള തോടുള്ള വിത്തുകൾ മുളപ്പിക്കാനായി 12 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുകയോ അല്ലെങ്കിൽ പുറന്തോട് ഉരച്ച് നേർപ്പിക്കുകയോ ചെയ്യാം. മുളയ്ക്കുന്ന ഈ ഘട്ടത്തിൽ തൈകൾക്ക് ഇളക്കം തട്ടാതെ ശ്രദ്ധിക്കുന്നതിനൊപ്പം, അധിക രാസവളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം, കാരണം ഇത് തൈകളെ നശിപ്പിച്ചു കളയാൻ സാധ്യതയുണ്ട്........

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming

Wednesday, December 10, 2025

"ചോദ്യവും അതിനുള്ള മറുപടിയും": 
(Q & A - 05 )
***************************************
Q : 
എല്ലുപൊടി ജന്തുജന്യ ജൈവ വളം ആയതിനാൽ ഉപയോഗിക്കാൻ താൽപര്യം ഇല്ലാത്തവർക്ക് അതിനു പകരമായി കൃഷിയിൽ ഉപയോഗിക്കാൻ പറ്റിയ വളം ഏതാണ്?
********************************************
A :
എല്ലുപൊടി (Bone Meal)" 
റോക്ക് ഫോസ്‌ഫേറ്റ് (Rock Phosphate): 
രാജ്‌ഫോസ് (Rajphos):
(ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ)
********************************************
എല്ലുപൊടി: 
*************
എല്ലുപൊടി പ്രധാനമായും ഫോസ്ഫറസിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ്. ഇത് ചെടികൾക്ക് ഈ പോഷകങ്ങൾ സാവധാനം ലഭ്യമാക്കുന്ന ഒരു മികച്ച ജൈവവളമാണ്. പ്രധാനമായും കന്നുകാലികളുടെ എല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇതിനായി, എല്ലുകൾ ഉയർന്ന താപനിലയിൽ ആവിയിൽ പുഴുങ്ങുന്നു (Sterilization). ഇത് എല്ലുകളെ അണുവിമുക്തമാക്കാനും ബാക്കിയുള്ള അവശിഷ്ടങ്ങൾ നീക്കാനും സഹായിക്കുന്നു.പുഴുങ്ങിയ ശേഷം, ബാക്കിയുള്ള ഈർപ്പം നീക്കം ചെയ്യുന്നതിനായി എല്ലുകളെ നന്നായി ഉണക്കുന്നു.ഉണങ്ങിയ എല്ലുകൾ പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് അതീവ സൂക്ഷ്മമായി പൊടിച്ചെടുക്കുകയും, ആവശ്യമുള്ള വലുപ്പമനുസരിച്ച് തരംതിരിക്കുകയും. ഇതാണ് വിപണിയിൽ കിട്ടുന്ന എല്ലുപൊടി (Bone Meal). ആവിയിൽ പുഴുങ്ങിയ എല്ലുപൊടി (Steamed Bone Meal) ആണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. ഇതിൽ ഫോസ്ഫറസ് ആണ് കൂടുതൽ. അസംസ്കൃത എല്ലുപൊടിയും (Raw Bone Meal) ഉണ്ട്. ഇത് ആവിയിൽ പുഴുങ്ങാതെ ഉണ്ടാക്കുന്നതാണ്. ഇതിൽ നൈട്രജന്റെ അംശം കൂടുതലായിരിക്കും, പക്ഷേ രോഗാണു സാധ്യത ഒഴിവാക്കാൻ പല രാജ്യങ്ങളിലും ഇത് നിരോധിച്ചിരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലുപൊടി സസ്യങ്ങൾക്ക് സാവധാനം പോഷകം നൽകുന്ന, ഒരു മികച്ച ജൈവവളമാണ്. ഇത് സസ്യങ്ങൾക്ക് ദീർഘകാലത്തേക്ക് ഫോസ്ഫറസ് ലഭ്യമാക്കാൻ സഹായിക്കുന്നു.

എല്ലുപൊടിക്കു പകരമായി ഉപയോഗിക്കാവുന്ന വളങ്ങൾ:
**********************************
റോക്ക് ഫോസ്‌ഫേറ്റ്:
**********************
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സമുദ്രത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ ജൈവവസ്തുക്കളായ സമുദ്രജീവികളുടെയും പക്ഷികളുടെയും ഫോസിലുകൾ, എല്ലുകൾ എന്നിവയിൽ നിന്നുമാണ് ഇത് രൂപപ്പെടുന്നത്. ഈ ജൈവവസ്തുക്കൾ രാസപ്രവർത്തനങ്ങളിലൂടെയും ഉയർന്ന മർദ്ദത്തിലൂടെയും ഫോസ്ഫറസ് അടങ്ങിയ പാറയായി മാറുന്നു. അത് ഖനനം ചെയ്തെടുക്കുന്ന ഒരു പ്രകൃതിദത്ത വിഭവമാണ് റോക്ക് ഫോസ്‌ഫേറ്റ്. ഖനനം ചെയ്തെടുത്ത അസംസ്കൃത പാറയെ ആവശ്യമില്ലാത്ത മണൽ, കളിമണ്ണ് പോലുള്ള മറ്റ് ധാതുക്കളെ നീക്കം ചെയ്യുതു ശുദ്ധീകരിച്ചതിനു ശേഷം, യന്ത്രങ്ങൾ ഉപയോഗിച്ച് വളരെ സൂക്ഷ്മമായ പൊടിയായി മാറ്റുന്നു. ഈ ശുദ്ധീകരിച്ച പൊടിയാണ് നേരിട്ട് വളമായി ഉപയോഗിക്കുന്ന റോക്ക് ഫോസ്ഫേറ്റ്. റോക്ക് ഫോസ്ഫേറ്റിന്റെ പ്രധാന ഉപയോഗം കൂടുതൽ ഫലപ്രദമായ രാസവളങ്ങൾ ഉണ്ടാക്കാനാണ്. ശുദ്ധീകരിച്ച റോക്ക് ഫോസ്ഫേറ്റ് സൾഫ്യൂറിക് ആസിഡുമായി പ്രവർത്തിപ്പിച്ച് ഫോസ്ഫോറിക് ആസിഡ് നിർമ്മിക്കുന്നു. ഈ ഫോസ്ഫോറിക് ആസിഡ് ഉപയോഗിച്ചാണ് സൂപ്പർ ഫോസ്ഫേറ്റ്, ഡൈ-അമോണിയം ഫോസ്ഫേറ്റ് (DAP) തുടങ്ങിയ സസ്യങ്ങൾക്ക് നൽകുന്ന രാസവളങ്ങൾ നിർമ്മിക്കുന്നത്.

രാജ്‌ഫോസ്:
**************
ഇന്ത്യയിലെ രാജസ്ഥാൻ സ്റ്റേറ്റ് മൈൻസ് ആൻഡ് മിനറൽസ് ലിമിറ്റഡ് (RSMML) എന്ന സർക്കാർ സ്ഥാപനം വിപണനം ചെയ്യുന്ന റോക്ക് ഫോസ്ഫേറ്റ് ഉൽപ്പന്നമാണ് രാജ്‌ഫോസ്. ഇതും റോക്ക് ഫോസ്ഫേറ്റ് തന്നെയാണ്. രാജസ്ഥാനിലെ ഖനികളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത റോക്ക് ഫോസ്ഫേറ്റിന്റെ ഒരു വാണിജ്യ നാമമാണ് രാജ്‌ഫോസ് എന്നത്. രാജ്‌ഫോസും റോക്ക് ഫോസ്‌ഫേറ്റും തമ്മിൽ ഘടനയിലും ഉപയോഗത്തിലും വലിയ വ്യത്യാസങ്ങളില്ല. റോക്ക് ഫോസ്‌ഫേറ്റ് ശുദ്ധീകരിച്ചു പൊടിയാക്കുന്നതു പോലെയുള്ള പ്രക്രിയ തന്നെയാണ് രാജ്‌ഫോസിന്റെ കാര്യത്തിലും ചെയ്യുന്നത്. അമ്ലാംശം കൂടുതലുള്ള മണ്ണിൽ (Acidic Soils) നേരിട്ട് ഉപയോഗിക്കുന്നതിന് ഇത് വളരെ അനുയോജ്യമാണ്. കേരളത്തിലെ മണ്ണ് പൊതുവെ അമ്ല സ്വഭാവമുള്ളതിനാൽ, റബ്ബർ, തേയില, കാപ്പി, തെങ്ങ് തുടങ്ങിയ തോട്ടവിളകൾക്ക് രാജ്‌ഫോസ് വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
***************************
എല്ലുപൊടിക്കു പകരമായി റോക്ക് ഫോസ്‌ഫേറ്റ് ,രാജ്‌ഫോസ് എന്നിവ ഉപയോഗിക്കുമ്പോൾ, ഫോസ്ഫറസിന്റെ ആവശ്യം നിറവേറ്റപ്പെടും, എന്നാൽ കാൽസ്യത്തിന്റെ അളവ് എല്ലുപൊടിയിൽ ഉള്ളത്ര കിട്ടണമെന്നില്ല. ഇതിനൊപ്പം കാൽസ്യം ലഭിക്കാനായി കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് ഡോളോമൈറ്റിനെയാണ്. ഡോളോമൈറ്റിൽ കാൽസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ഇത് അമ്ലാംശം കൂടുതലുള്ള കേരളത്തിലെ മണ്ണിൽ pH ക്രമീകരിക്കാനും സഹായകരവുമാണ്. ഡോളോമൈറ്റിന് പുറമെ, വേഗത്തിൽ pH കൂട്ടാൻ സഹായിക്കുന്ന ചുണ്ണാമ്പ് (Lime), ചെറിയ തോതിലുള്ള കൃഷിക്ക് ഉണക്കിപ്പൊടിച്ച മുട്ടത്തോട്, കൂടാതെ പൊട്ടാസ്യവും കാൽസ്യവും നൽകുന്ന ചാരം എന്നിവയും കാൽസ്യത്തിനായി ഉപയോഗിക്കാവുന്ന മറ്റ് മികച്ച ജൈവമാർഗ്ഗങ്ങളാണ്.

ഈ മൂന്ന് ഉൽപ്പന്നങ്ങളിൽ എല്ലുപൊടിക്കാണ് സാധാരണയായി വിപണിയിൽ ഏറ്റവും കൂടുതൽ വില. ഇതിന് പ്രധാന കാരണം, റോക്ക് ഫോസ്‌ഫേറ്റ് ഒരു പാറയുടെ പൊടിയാണ് എന്നതാണ്; പാറ ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും പൊടിക്കുകയും ചെയ്യുന്ന ലളിതമായ പ്രക്രിയകളിലൂടെ അത് ഉൽപ്പാദിപ്പിക്കാം. എന്നാൽ, എല്ലുപൊടി മൃഗങ്ങളുടെ ഉപോൽപ്പന്നമായതുകൊണ്ട്, അത് ശേഖരിക്കുന്നതിനുള്ള ചെലവും, കൂടാതെ ഉയർന്ന താപനിലയിൽ ആവിയിൽ പുഴുങ്ങി അണുവിമുക്തമാക്കേണ്ട അധിക പ്രോസസ്സിംഗ് ചെലവും അതിന്റെ വില വർദ്ധിപ്പിക്കുന്നു.........

"ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനകരമെന്ന് തോന്നുന്നുവെങ്കിൽ, ദയവായി ലൈക്ക് ചെയ്യുകയും മറ്റുള്ളവർക്കായി പങ്കുവെക്കുകയും ചെയ്യുക. തുടർന്നും ഇത്തരം അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്."

Follow , Like and Subscribe the Page........

*KVS കൃഷി വികസന സഭ*

https://www.facebook.com/share/1C3BaF6Nxe//

#growbaggardening #കേരളം #vegetablegarden #organicfarming #Agriculture #ടിപ്‌സ് #organicgardening #tips #agro #MalayaliFarmer #KeralaFarming #KeralaGarden #HomeGardenKerala #FruitGardenKerala #മലയാളകൃഷി #ഓർഗാനിക്‌കൃഷി #കൃഷിതൊഴിൽ #കൃഷിപഠനം #കൃഷിപ്രേമി #ഹോംഗാർഡൻ #അടുക്കള #terracegarden #kitchengardening #krishitips #Karshakasree #plantsmakepeoplehappy #organicgardeningmethods #farmfresh #healthyeats #farming