Monday, November 25, 2024

കുറച്ചു പയർ നട്ടാലോ ❤️

എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 45-50 ദിവസംകൊണ്ട് വിളവെടുക്കാം 
 ഏഴു ദിവസം കുമ്മായം ചേർത്ത് വെയികൊള്ളിച്ച മണ്ണിൽ തടം എടുത്തോ വാരം എടുത്തോ പയർ നടാം അടിവളമായി ചാണകപ്പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചേർത്ത് തടം ഒരുക്കാം 

വിത്ത് നടീൽ 
നല്ല വിളവ് ലഭിക്കുന്ന വിത്തുകൾ തിരഞ്ഞെടുക്കുക 
സുഡോമോനസ് ലായനിയിൽ കുതിർത്ത വിത്തുകൾ തടത്തിൽ നട്ടു കൊടുക്കാം നല്ല വെയിൽ ഉറപ്പാക്കണം 

നാലില പരുവം ആയാൽ ചാണക തെളി മേൽവളം ആയി നൽകാം വളരുന്നത് അനുസരിച്ചു പിണ്ണാക് ചാണകം പുളിപ്പിച്ചു നേർപ്പിച്ചൊഴിക്കാം 

പുളിപ്പിച്ച കഞ്ഞിവെള്ളം ഗോമൂത്രം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും. കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും.

ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക. അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും.

ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.

No comments:

Post a Comment