മഞ്ജരി കുള്ളൻ (മഞ്ചേരി കുള്ളൻ ) ശരാശരി തൂക്കം എത്രയാണ് എന്ന് ആൾക്കാർ ചോദിക്കുന്നുണ്ടായിരുന്നു ഒരു ശരാശരി കുല ആണ് ഇത് ഇതിലും വലുതും ചെറുതും ഉണ്ടായിരുന്നു. ഈ സൈഡ് വാഴക്ക് വളം ഒന്നും നേരേ ഇട്ടവയല്ല. ആദ്യം 2 വളം ഇട്ടു പിന്നേ ഉണക്ക് അടിച്ചു അതിനു ശേഷം വളം ഇട്ടില്ല, എന്നാൽ കന്നാലി കൂട്ടിലെ വെള്ളം തുറന്നു വിട്ടു സംഭവം വിചാരിച്ചതിലും വിജയം. ആകെ ചാണകവും പശുവിന്റെ മൂത്രവും കുറച്ചു ചാരവും മാത്രം. വാഴക്ക് ഒരുപാട് നന്ദി 🙏🙏🙏. എല്ലാവർക്കും ശുഭദിനം
***** ഓവരോൾ നല്ല കൃഷി പക്ഷേ എന്റെ കുറച്ചു അനുഭവങ്ങൾ ചുവടേ കുറിക്കുന്നു *****
* ചെറിയ വാഴ ആയതിനാൽ മയിന്റനെൻസ് കുറവ് .
* ശെരിയായ അകലം ഇല്ലങ്കിൽ ഉയരത്തിൽ പോകുന്നു , അത് ഒരു പക്ഷേ ബുദ്ധിമുട്ട് ഉണ്ടാക്കാം .
* നാലര മാസത്തിൽ കുലക്കുന്നു .
* നല്ല രുചി .
* കാണാൻ നല്ല അഴക് .
* പഴുത്താൽ നല്ല കളർ .
* തൊലിക്കണം വളരെ കുറവ് ..
* താരതമ്യേന ചെറിയ കുല ആയതിനാൽ ഏതു കടയിലും എടുക്കുന്നു .
* vfpck വിപണിയിൽ കൊടുത്താൽ മാന്യമായ വില ലഭിക്കുന്നു .
* 15 കിലോയിൽ കുറവ് കുലകൾ ആയിരിക്കും ഭൂരിഭാഗവും അതുകൊണ്ട് വാണിജ്യ പരമായ കൃഷി ചിലപ്പോൾ നഷ്ടം ആയിരിക്കും, അതുകൊണ്ട് കൂടുതൽ കന്നുകൾ നടുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കുന്നത് നല്ലതാണ് .
* നാടൻ വാഴ വച്ചാൽ ഇതുപോലെ ചിട്ടയായ പണി ചെയ്താൽ കുറച്ചു കൂടി തൂക്കം ലഭിക്കുന്ന കുലകൾ ലഭിക്കും .
* 2023 ഡിസംബർ 5 ആം തിയതി ആണ് ഞാൻ വാഴ വച്ചത് അന്ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വിത്തുകളുടെ പോസ്റ്റ് കൂടേ ചേർക്കുന്നു https://www.facebook.com/share/p/XME4gBNJGP2kmVNL/?mibextid=oFDknk
No comments:
Post a Comment