Thursday, November 28, 2024

ഏത് മുരടിച്ച കറിവേപ്പും ഇനി കാട് പോലെ തഴച്ചു വളരും; 🌱💯 എന്നും വേപ്പില നുള്ളാൻ ഒരു രഹസ്യക്കൂട്ട്... 😍👇

എത്ര കടുത്ത വേനലിലും കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ | Curry Leaves Fertilizer

കറിവേപ്പില ഉപയോഗിക്കാത്ത കറികൾ നമ്മുടെ വിഭവങ്ങളിൽ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില നട്ട് പിടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ പലവിധ പ്രാണികളുടെയും മറ്റും ശല്യം കാരണം ആവശ്യത്തിന് ഇല ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എത്ര കടുത്ത വേനലിലും ചെടിനിറച്ച് കറിവേപ്പില തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

തൊടിയിലാണ് കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടുള്ളത് എങ്കിൽ കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തി കൊടുക്കേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ല രീതിയിൽ കിളച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും ചെടിയുടെ വേര് മുറിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം എടുത്ത തടത്തിന് ചുറ്റുമായി ചാണകപ്പൊടി വിതറി കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ സെറാമീൽ കൂടി ഇതേ രീതിയിൽ ചേർത്തു കൊടുക്കാം. വളപ്രയോഗം നല്ല രീതിയിൽ നടത്തിയ ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളം ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കാം. 

അതിനായി മൂന്നോ നാലോ ദിവസം എടുത്തുവച്ച കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. കഞ്ഞി വെള്ളത്തിൽ ആവശ്യമെങ്കിൽ അടുക്കളയിൽ നിന്നും ലഭിക്കുന്ന ജൈവ വേസ്റ്റുകൾ കൂടി മിക്സ് ചെയ്യാവുന്നതാണ്. കഞ്ഞി വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരിയും ഇരട്ടി വെള്ളവും ഒഴിച്ച് നേർപ്പിച്ച ശേഷമാണ് ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കേണ്ടത്. 

ഈയൊരു രീതിയിൽ കൃത്യമായ ഇടവേളകളിൽ ചെയ്യുകയാണെങ്കിൽ തന്നെ ചെടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. കടുത്ത വേനൽക്കാലം വരുമ്പോൾ ചെടിക്ക് പരിചരണം നൽകാനായി ഉണങ്ങിയ വാഴയില ചുറ്റുമായി ഇട്ട് കൊടുക്കാവുന്നതാണ്. ഇലകൾ പാറി പോകാതിരിക്കാൻ മുകളിലായി തേങ്ങയുടെ തൊണ്ട് കൂടി വെച്ചു കൊടുക്കാം. വേനൽക്കാലത്ത് ചെടിക്ക് ആവശ്യമായ വെള്ളം കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ ഫിഷർമെന്റ് ഓയിൽ പോലുള്ളവ നേർപ്പിച്ച് ഉപയോഗിക്കുന്നതും ചെടിയുടെ വളർച്ചയിൽ നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/watch?v=KRFSUg9IsGg

Wednesday, November 27, 2024

ഇനി അടുക്കടുക്കായി ചേമ്പ് ഉണ്ടാകും! 😱👌 ഈ ഒരു സൂത്രം ചെയ്താൽ മതി 3 ഇരട്ടി വിളവ് കൊയ്യാം! 💯🙆‍♂️ ഒരു ചെറിയ കഷ്ണം ചേമ്പിൽ നിന്നും കുട്ട കണക്കിന് ചേമ്പ് പറിക്കാൻ കിടിലൻ സൂത്രം!! 😲👇
.
.
.
.
ഈ ഒരു സൂത്രം ചെയ്താൽ മതി കുട്ട കണക്കിന് ചേമ്പ് പറിക്കാം! ചേമ്പ് ഇങ്ങനെ നട്ടാൽ 3 ഇരട്ടി വിളവ് ഉറപ്പ്! ഇനി ചേമ്പ് പറിച്ചു മടുക്കും!! | Easy Chembu Krishi Tips

Easy Chembu Krishi Tips: We Malayalis must be making various curries using sorghum regularly. In the past, sorghum for household needs was grown in the house itself. But today, many people do not have a clear knowledge of how to cultivate sorghum. Such people can understand in detail how to cultivate sorghum. There are many things to pay attention to when cultivating sorghum. If you pay attention to all these things and plant sorghum, you will get a good yield. You need to pay a lot of attention to the seed you choose for planting sorghum. About a ball-sized seed should be used for planting sorghum. By doing this, you can easily get seedlings. After planting sorghum, the soil around it should be stirred well from time to time.

Similarly, wrapping it is also very beneficial for sorghum. After planting sorghum, when it starts to grow large leaves, if you cut it and remove it, new sprouts will easily come out. You can also use it for curry by cutting it in this way. Once the plant has established itself well, you can use any of the following: ash, organic fertilizer, or chemical fertilizer along with the soil. If you prefer to use organic fertilizer, it is best to mix chicken manure and ash. Once the plant has grown well, take special care to cut down all the surrounding plants and loosen the soil. If you pay attention to all these things, you can easily get a good yield from sorghum cultivation. You can watch the video to understand more in detail. Video Credit : anoopas farm tech

മലയാളം 👉👉 https://bitl.to/3BHt

#agriculture #farming #farm #farmlife #farmer #tractor #johndeere #farmers #nature #agro #agriculturelife #fendt #agricultura #agri #landwirtschaft #organic #harvest #horticulture #newholland #food #agribusiness #photography #india #tractors #agricultureworldwide #gardening #agronomia #agricultural #caseih #claas

Monday, November 25, 2024

കുറച്ചു പയർ നട്ടാലോ ❤️

എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. പയറിന് ചിട്ടയായ വള പ്രയോഗവും പരിചരണവും കൊടുത്താൽ 45-50 ദിവസംകൊണ്ട് വിളവെടുക്കാം 
 ഏഴു ദിവസം കുമ്മായം ചേർത്ത് വെയികൊള്ളിച്ച മണ്ണിൽ തടം എടുത്തോ വാരം എടുത്തോ പയർ നടാം അടിവളമായി ചാണകപ്പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചേർത്ത് തടം ഒരുക്കാം 

വിത്ത് നടീൽ 
നല്ല വിളവ് ലഭിക്കുന്ന വിത്തുകൾ തിരഞ്ഞെടുക്കുക 
സുഡോമോനസ് ലായനിയിൽ കുതിർത്ത വിത്തുകൾ തടത്തിൽ നട്ടു കൊടുക്കാം നല്ല വെയിൽ ഉറപ്പാക്കണം 

നാലില പരുവം ആയാൽ ചാണക തെളി മേൽവളം ആയി നൽകാം വളരുന്നത് അനുസരിച്ചു പിണ്ണാക് ചാണകം പുളിപ്പിച്ചു നേർപ്പിച്ചൊഴിക്കാം 

പുളിപ്പിച്ച കഞ്ഞിവെള്ളം ഗോമൂത്രം നേർപ്പിച്ച് മഞ്ഞൾപ്പൊടി കലക്കി ചെടികളുടെ ഇലകളിലും തണ്ടിലും സ്‌പ്രേ ചെയ്തു കൊടുത്താൽ ചെടികളെ ബാധിക്കുന്ന കുരുടിപ്പ്, വെള്ളീച്ച ശല്യം, മുരടിപ്പ് എല്ലാം മാറിക്കിട്ടും. കുറച്ചു ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ തഴച്ചു വളരുകയും ചെയ്യും.

ചാഴിക്ക് കുറച്ച് ഉണക്കമീൻ 3-4 ദിവസം കുതിരാൻവയ്ക്കുക. അതിനുശേഷം ആ വെള്ളം ചെടികളിൽ തളിച്ചാൽ ചാഴികൾ ഓടും. ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്താൽ മതിയാകും.

ഉറുമ്പിനെ ഓടിക്കാൻ കുറച്ചു വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ലിക്വിഡ് സോപ്പ് എന്നിവ ചേർത്ത് തളിച്ചുകൊടുക്കാം.

Sunday, November 24, 2024

No Soil Needed: Beginner's Guide to Growing Ginger in Water
What you need
Ginger rhizome: Fresh ginger with "eyes" (small shoots).
Container: A shallow, wide container (preferably glass).
Water: Fresh water at room temperature.
Light source: Indirect sunlight.
Step by step guide
1. Choose ginger
Select organic ginger with visible "eyes."
2. Prepare the ginger
Soak the ginger in water overnight to rehydrate it.
3. Prepare the container
Use a shallow bowl, placing the ginger halfway into the water, with the "eyes" facing up.
4. Provide light
Place the container in indirect sunlight. Avoid direct light.
5. Maintain water levels
Change the water every 3-4 days, keeping the ginger partially submerged.
6. Watch for growth
In 1-2 weeks roots and shoots should appear.
7. Optional transplant
After a few weeks, you can transplant into soil or continue growing in water.

Wednesday, November 20, 2024

വ്ളാത്താങ്കരചീര 
ഒരു നാടിൻ്റെ കണ്ടെത്തൽ .
================================
SK. ഷിനു
💚💚💚💚💚💚💚💚💚💚💚💚💚💚

      തിരുവനന്തപുരം ജില്ലയിൽ ,കേരളത്തിൻ്റെ തെക്കേ അറ്റത്തോട് ചേർന്നു നിൽക്കുന്ന ,ഒരു കാർഷിക പഞ്ചായത്താണ് ചെങ്കൽ .ചെങ്കൽ ഗ്രാമ പഞ്ചായത്തിൻ്റെ തനതു ചീരയാണ് വ്ളാത്താങ്കര ചീര .വ്ളാത്താങ്കരയെന്ന കാർഷിക ഗ്രാമം ഏറെ ശ്രദ്ധേയമായത് പാവൽ കൃഷിയിലൂടെയാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന ഒരു സ്ഥലമായിരുന്നു വ്ളാത്തങ്കര.മറ്റു ജില്ലകളിലേക്ക് ലോഡ് കണക്കിന് പാവലാണ് വ്ളാത്താങ്കരയിൽ നിന്ന് കയറ്റി അയച്ചിരുന്നത്. വ്ളാത്താങ്കരയിലെ തോട്ടവാരം എന്ന സ്ഥലം പാവൽ കൃഷിയുടെ കേന്ദ്രമായിരുന്നു. പിൽക്കാലത്ത് വ്ളാത്താങ്കരയിലെ കർഷകർ പാവൽ കൃഷി അവസാനിപ്പിച്ച് മറ്റു തൊഴിലുകളിലേക്ക് വഴിമാറിയപ്പോൾ ,വ്ളാത്തങ്കരയെന്ന കാർഷിക ഗ്രാമം അന്നേ വരെ താലോലിച്ചു പോന്നിരുന്ന കാർഷിക മുന്നേറ്റങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. .വർഷങ്ങൾക്കു ശേഷം വ്ളാത്താങ്കരയെന്ന കാർഷിക ഗ്രാമം കേരളത്തിൻ്റെ കാർഷിക മേഖലയിൽ വീണ്ടും ഇടം പിടിക്കുകയാണ്. വ്ളാത്തങ്കര ചീരയെന്ന , അത്ഭുത ചീരയിലൂടെ. വ്ളാത്താങ്കരയുടെ പേര് ലോകമെമ്പാടുമെത്തും എന്ന സന്തോഷത്തിലാണ് വ്ളാത്തങ്കരയിലെ കർഷകർ.അതിതീഷ്ണമായ അരുണ ശോണിമയാണ് വ്ളാത്താങ്കര ചീരയെ മറ്റു ചീരകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. തിരുവനന്തപുരം ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കരയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ഏറെയുണ്ടാകും. എന്നാൽ വൈകാതെ അവർ ഈ കരയെക്കുറിച്ചും അവിടുത്തെ പച്ചക്കറിക്കർഷകരുടെ മികവിനെക്കുറിച്ചും അറിയും. നല്ല ‘ചൊകചൊകപ്പൻ വ്ലാത്താങ്കരചീര’യുടെ വിത്തുകൾ കേരളമെമ്പാടും എത്തുന്നതോടെ നാട് ‘ഫേമസാ’കുമെന്ന സന്തോഷമാണ് വ്ളാത്താങ്കരയിലെ കൃഷിക്കാർ. വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരും ആ ചീരയില കറി വയ്ക്കുന്നവരും വ്ലാത്താങ്കരയെന്ന പേര് മനസ്സിൽ സൂക്ഷിക്കും. അത്രയ്ക്കു സുന്ദരവും രുചികരവുമാണ് ഈയിനം.
              തീക്ഷ്ണമായ ചുവപ്പുനിറമാണ് വ്ലാത്താങ്കരച്ചീരയുെട സെല്ലിങ് പോയിന്റ്. മറ്റു ചീരകൾക്കില്ലാത്ത ഒരു അരുണശോണിമ ഇവിടുത്തെ ചീരയ്ക്കു കൂടുതലായുണ്ട്. മറ്റു ചീരയിനങ്ങൾക്ക് ഇരുണ്ട ചുവപ്പാണെങ്കിൽ വ്ലാത്താങ്കര ചീരയ്ക്ക് അസ്സൽ ചുവപ്പുനിറം മാത്രം. പാടം നിറയെ ചീര വളർന്നു നിൽക്കുന്നതു കണ്ടാൽ ആരും ഒരിക്കൽ കൂടി നോക്കിപ്പോകും, അതാണ് അതിന്റെ പകിട്ട്. ‘‘ഒരു ഇല പറിച്ചു വായിലിട്ടുചവച്ച ശേഷം തുപ്പിയാൽ ചോര തുപ്പുകയാണെന്നു തോന്നും’’. മാത്രമല്ല പച്ചയ്ക്കു ചവയ്ക്കുമ്പോൾപോലും ഏറെ രുചിപ്രദവുമാണ്. മാംസളമായ ഇലകളും തണ്ടുമാണ് ഈയിനത്തിനുള്ളത്. ദീർഘ കാലം വിളവ് തരുമെന്നതും കൂടുതൽ രുചിയുണ്ടെന്നതും വ്ലാത്താങ്കര ഇനത്തിന്റെ മറ്റു സവിശേഷതകളാണ്. മുറിക്കുന്നതനുസരിച്ച് കൂടുതൽ ശാഖകളുണ്ടായി ഒരു വർഷംവരെ ഈ ചീര വിളവു തരുന്നതിനാൽ ,കർഷകർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുവാനും കഴിയുന്നു.
                                                
                       എവിടെനിന്നാണ് വ്ലാത്താങ്കരക്കാർക്ക് സവിശേഷമായ ഈ ചീരയിനം കിട്ടിയതെന്ന് അന്വേഷിക്കുന്നവരുണ്ടാകാം. ഈ നാടിന്റെ കണ്ടെത്തലാണത്. വ്ലാത്താങ്കരയിലെ കൃഷിക്കാരനായ തങ്കയ്യൻ പ്ലാങ്കാല ,മാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരയുടെ കെട്ടുകളിൽനിന്നാണ് ഒരു കുഞ്ഞൻതൈ കണ്ടെത്തിയത്. പ്രത്യേകതയുള്ള നിറമാണതിനെന്നു തോന്നിയതുകൊണ്ട് ആ ചീരത്തൈ വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. കൃഷിക്കാരന്റെ നിരീക്ഷണം തെറ്റിയില്ല. കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന സുന്ദരിയായി ആ ചീരച്ചെടി വളർന്നു. അതിൽനിന്നുള്ള വിത്തെടുത്ത് വീണ്ടും പാകി. കൂടുതൽ ചെടികളിൽനിന്നു കൂടുതൽ വിത്തുകൾ കിട്ടിയപ്പോൾ ചോദിച്ചുവാങ്ങാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. അങ്ങനെ ആ ഇനം വ്ലാത്താങ്കരയുടെ സ്വന്തമായി.‌‌‌ കൃഷിവകുപ്പ് ,ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരവും ,BPKP സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരവും, പരമ്പരാഗദ വിത്തിനങ്ങളുടെ സംരക്ഷണത്തിൻ്റെ ഭാഗമായി , സംസ്ഥാനത്തുടനീളം വ്ളാത്താങ്കര ചരകൃഷി വ്യാപന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വ്ളാത്താങ്കര ചീരയുടെ വിത്തിന് കിലോയ്ക്ക് 3500/- രൂപയാണ് . കാഴ്ച്ചക്കാർക്ക് വില കൂടുതലാണെന്ന് തോന്നുമെങ്കിലും ,ചീരവിത്ത് ഉൽപ്പാദനം കർഷകനെ സംബന്ധിച്ചടുത്തോളം വളരെ പ്രയാസകരമായ കാര്യമാണ്. നല്ല ആരോഗ്യമുള്ള ചീരകളെയാണ് വിത്തുൽപ്പാദനത്തിനായി തിരഞ്ഞെടുക്കുന്നത്. ചീരനട്ട് ആറുമാസം കഴിയുമ്പോഴെ വിത്ത് പാകമാവുകയുള്ളു. വിത്തെടുക്കാൻ പാകമാവുമ്പോൾ വ്ളാത്തങ്കര ചീര ഒരാൾ പൊക്കത്തിൽ വളർന്നിരിക്കും. വിത്ത് പാകമായ ചീരയെ ചുവട്ടിൽ നിന്നും വെട്ടിയെടുത്ത് 3 ദിവസം വെയ്ലത്തും ,2 ദിവസം തണലത്തും ഉണക്കും. ചീര നന്നായി ഉണങ്ങിയ ശേഷം, ചെടിയിൽ നിന്നും വിത്ത് വേർതിരിച്ച് ,മുറം ഉപയോഗിച്ച് പാറ്റിയ ശേഷം ,ചീരവിത്ത് വേർതിരിച്ചെടുക്കുന്നു. നല്ല വളർച്ചയെത്തിയ ഒരു ചീരയിൽ നിന്ന് 250 ഗ്രാം വിത്തു വരെ ലഭിക്കാം. വിത്തുൽപ്പാദനവും കർഷകർക്ക് ലാഭകരമാണ്. കൃഷിയിടത്തിൽ വിത്തുപാകി മൂന്നാം ദിവസം ചീരമുളക്കാൻ തുടങ്ങും. വിത്ത് പാകുന്നതിന് മുന്നോടിയായി കൃഷിയിടമൊരുക്കുമ്പോൾ ഒരു സെൻ്റിന് 100 Kg കാലി വളമോ കമ്പോസ്റ്റോ ,അടിവളമായി നൽകണം ,തവാരണകളിൽ വിത്ത് പാകിയശേഷം ,എല്ലാ ദിവസവും നനയ്ക്കണം ,മഴക്കാലത്ത് നനയുടെ ആവശ്യമില്ല. ചീരവിത്ത് മുളച്ചാൽ വളപ്രയോഗം തുടങ്ങാവുന്നതാണ്. ഗോമൂത്രം വെള്ളത്തിൽ ചേർത്ത് തടത്തിൽ ഒഴിക്കുകയാണെങ്കിൽ ചീര തഴച്ചുവളരും. വിത്ത് പാകി ഇരുപത്തിയെട്ടാം ദിവസം ചീര വിളവെടുക്കാനും കഴിയും ,തവാരങ്ങളിൽ വിത്തുപാകി നേരിട്ടും ,അല്ലെങ്കിൽ 20 ദിവസം പാകമായ തൈകൾ പറിച്ചുനട്ടും വ്ളാത്താങ്കര ചീര കൃഷിചെയ്യാം. മറ്റു ചീരകളെ അപേക്ഷിച്ച് ഇലപ്പുള്ളി രോഗത്തെ അതിജീവിക്കുവാനുള്ള കഴിവും വ്ളാത്താങ്കര ചീരയ്ക്കുണ്ട്.🌿                                              

വ്ളാത്താങ്കര ചീരയുടെ വിത്തെന്ന പേരിൽ വ്യാജ വിത്തുകൾ പിപണിയിലുണ്ട്. ഒറിജിനൽ വിത്ത് ആവശ്യമുള്ളവർ വ്ളാത്താങ്കരയിലെ കർഷകരുടെ കയ്യിൽ നിന്ന് വാങ്ങുക.

SK.ഷിനു ,
ഫോൺ: 9847168656,

Friday, November 15, 2024

കിലോകണക്കിന് ബീറ്റ്റൂട്ട് പഠിക്കാം; 😍👌 കുട്ട നിറയെ വിളവ് കിട്ടാൻ ഈ സൂത്രം ചെയ്തുനോക്കൂ, 😵‍💫 ബീറ്റ്റൂട്ട് കൃഷിയിൽ നൂറുമേനി വിളവ്... 💯👇

അടുക്കള ആവശ്യത്തിനുള്ള ബീറ്റ്റൂട്ട് ഇനി വീട്ടിൽ തന്നെ വളർത്തിയെടുക്കാം | Beetroot Cultivation | Beetroot Krishi Tips

സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്.

നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ വളർത്തിയെടുക്കാൻ ആവശ്യമായ ബീറ്റ്റൂട്ടിന്റെ തണ്ട് എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആദ്യം തന്നെ ബീറ്റ്റൂട്ടിന്റെ മുകൾഭാഗം ഒരു കാലിഞ്ച് വീതിയിൽ മുറിച്ചെടുക്കണം. ശേഷം അതിനു മുകളിലേക്ക് തണ്ടും, ഇലകളും ഉണ്ടെങ്കിൽ അത് പൂർണമായും കട്ട് ചെയ്തു കളയാനായി പ്രത്യേകം ശ്രദ്ധിക്കുക.

അതിനുശേഷം ബീറ്റ്റൂട്ട് വളർത്താൻ ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കണം. അത്യാവശ്യം വലിപ്പമുള്ള ഒരു പോട്ടിൽ വളർത്തിയെടുക്കുകയാണെങ്കിൽ ഒരു അലങ്കാര ചെടി എന്ന രീതിയിലും ബീറ്റ്റൂട്ടിനെ കാണാനായി സാധിക്കും. ശേഷം പോട്ടിങ് മിക്സ് തയ്യാറാക്കാനായി ആദ്യം ഇട്ടുകൊടുക്കേണ്ടത് മണ്ണാണ്. മുൻപ് ഉപയോഗിച്ച മണ്ണാണ് ഇതിനായി വീണ്ടും ഉപയോഗിക്കുന്നത് എങ്കിൽ ആദ്യം തന്നെ കുമ്മായം ഇട്ട് ഒന്ന് സെറ്റ് ചെയ്ത് എടുക്കേണ്ടതായി വരും.

ശേഷം അതിലേക്ക് രണ്ടു പിടി അളവിൽ എല്ല് പൊടിയും, കരിയിലയും അടുക്കളയിലെ പച്ചക്കറി വേസ്റ്റും ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളക്കൂട്ടം മിക്സ് ചെയ്തെടുക്കാം. ഈയൊരു പോട്ടിംഗ് മിക്സ് പോട്ടിലേക്ക് നിറച്ചു കൊടുക്കുക. ശേഷം മുറിച്ചു വെച്ച ബീറ്റ് റൂട്ടിന്റെ തണ്ടോടു കൂടിയ ഭാഗം അതിലേക്ക് ഇറക്കി വയ്ക്കുക. മുകളിൽ അല്പം വെള്ളം കൂടി തൂവിയ ശേഷം ഏതെങ്കിലും തണലുള്ള ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. ഈയൊരു രീതിയിൽ അടുക്കള ആവശ്യത്തിനുള്ള ബീറ്റ്റൂട്ട് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/watch?v=cXttLUXoQ5k

Thursday, November 14, 2024

മഞ്ജരി കുള്ളൻ ( മഞ്ചേരി കുള്ളൻ ) നഷ്ടമോ/ലാഭമോ ???

മഞ്ജരി കുള്ളൻ (മഞ്ചേരി കുള്ളൻ ) ശരാശരി തൂക്കം എത്രയാണ് എന്ന് ആൾക്കാർ ചോദിക്കുന്നുണ്ടായിരുന്നു ഒരു ശരാശരി കുല ആണ് ഇത് ഇതിലും വലുതും ചെറുതും ഉണ്ടായിരുന്നു. ഈ സൈഡ് വാഴക്ക് വളം ഒന്നും നേരേ ഇട്ടവയല്ല. ആദ്യം 2 വളം ഇട്ടു പിന്നേ ഉണക്ക് അടിച്ചു അതിനു ശേഷം വളം ഇട്ടില്ല, എന്നാൽ കന്നാലി കൂട്ടിലെ വെള്ളം തുറന്നു വിട്ടു സംഭവം വിചാരിച്ചതിലും വിജയം. ആകെ ചാണകവും പശുവിന്റെ മൂത്രവും കുറച്ചു ചാരവും മാത്രം. വാഴക്ക് ഒരുപാട് നന്ദി 🙏🙏🙏. എല്ലാവർക്കും ശുഭദിനം 

***** ഓവരോൾ നല്ല കൃഷി പക്ഷേ എന്റെ കുറച്ചു അനുഭവങ്ങൾ ചുവടേ കുറിക്കുന്നു ***** 

* ചെറിയ വാഴ ആയതിനാൽ മയിന്റനെൻസ് കുറവ് .

* ശെരിയായ അകലം ഇല്ലങ്കിൽ ഉയരത്തിൽ പോകുന്നു , അത് ഒരു പക്ഷേ ബുദ്ധിമുട്ട് ഉണ്ടാക്കാം . 

* നാലര മാസത്തിൽ കുലക്കുന്നു . 

* നല്ല രുചി .

* കാണാൻ നല്ല അഴക് .

* പഴുത്താൽ നല്ല കളർ .

* തൊലിക്കണം വളരെ കുറവ് ..

* താരതമ്യേന ചെറിയ കുല ആയതിനാൽ ഏതു കടയിലും എടുക്കുന്നു .

* vfpck വിപണിയിൽ കൊടുത്താൽ മാന്യമായ വില ലഭിക്കുന്നു .

* 15 കിലോയിൽ കുറവ് കുലകൾ ആയിരിക്കും ഭൂരിഭാഗവും അതുകൊണ്ട് വാണിജ്യ പരമായ കൃഷി ചിലപ്പോൾ നഷ്ടം ആയിരിക്കും, അതുകൊണ്ട് കൂടുതൽ കന്നുകൾ നടുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കുന്നത് നല്ലതാണ് . 

* നാടൻ വാഴ വച്ചാൽ ഇതുപോലെ ചിട്ടയായ പണി ചെയ്താൽ കുറച്ചു കൂടി തൂക്കം ലഭിക്കുന്ന കുലകൾ ലഭിക്കും .

* 2023 ഡിസംബർ 5 ആം തിയതി ആണ് ഞാൻ വാഴ വച്ചത് അന്ന് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത വിത്തുകളുടെ പോസ്റ്റ്‌ കൂടേ ചേർക്കുന്നു https://www.facebook.com/share/p/XME4gBNJGP2kmVNL/?mibextid=oFDknk

Tuesday, November 5, 2024

എന്താ രുചി.!! ആവിയിൽ കുറഞ്ഞ ചേരുവയിൽ മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം; ഒരിക്കൽ കഴിച്ചാൽ പിന്നെ എന്നും ഇതാവും | Easy Evening banana Snack recipe 
.
.
പഴം 
നെയ്യ്
അണ്ടിപരിപ്പ് 
ഉണക്കമുന്തിരി
ശർക്കര
നെയ്യ് 

ആദ്യം തന്നെ ഒന്നോ രണ്ടോ നേന്ത്രപ്പഴമെടുത്ത് തൊലിയെല്ലാം കളഞ്ഞ് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കാം. പലഹാരത്തിലേക്ക് ആവശ്യമായ ശർക്കര പാനി കൂടി ഈ ഒരു സമയത്ത് തയ്യാറാക്കി വെക്കേണ്ടതുണ്ട്. ശേഷം വീണ്ടും പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അരിഞ്ഞു വെച്ച പഴത്തിന്റെ കഷണങ്ങൾ പാനിലേക്ക് ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി ചേർത്ത് കൊടുക്കണം. ശർക്കരപ്പാനിയിൽ കിടന്ന് പഴം നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു പിഞ്ച് ഉപ്പും ആവശ്യത്തിന് തേങ്ങ ചിരകിയതും ഒരു കപ്പ് അളവിൽ റവയും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. എല്ലാ ചേരുവകളും നെയ്യിൽ കിടന്ന് നല്ലതുപോലെ സെറ്റായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ഈയൊരു കൂട്ടിന്റെ ചൂടൊന്ന് ആറി കഴിയുമ്പോൾ വാഴയിലയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒന്ന് വാട്ടിയെടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മാവിന്റെ കൂട്ട് നീളത്തിൽ വച്ച് മടക്കിയശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. 

വീഡിയോ ➡️ https://bityl.co/SaAS

For a quick and delicious evening snack, try this Easy Banana Snack! Simply slice a ripe banana into rounds and spread a thin layer of peanut butter on each slice. For added crunch and flavor, sprinkle with a handful of granola or chopped nuts. You can also drizzle honey or a sprinkle of cinnamon on top for extra sweetness. Serve immediately or chill in the fridge for a refreshing treat. This snack is not only tasty but also packed with nutrients, making it a perfect choice to curb your hunger and satisfy your sweet tooth in just minutes!

#EasyEveningSnack #BananaSnackRecipe #QuickRecipes #HealthySnacks #SweetTreats #BananaLovers #EveningDelight #SnackIdeas #YummySnacks #CookingAtHome #BananaDesserts #FruitSnacks #RecipeVideo #EasyRecipes #HomemadeSnacks #DeliciousAndEasy #BananaRecipes #SnackTimeJoy