Tuesday, August 20, 2024

നെയ്യപ്പം

5 മിനുട്ടിൽ ഗോതമ്പുപൊടി കൊണ്ട് രുചിയൂറും നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 😋👇

ചേരുവകൾ | Ingredients :

    1. ഗോതമ്പ് പൊടി – 1/2 കപ്പ്
    2. അരിപ്പൊടി – 2 ടേബിൾ സ്പൂൺ
    3. റവ – 2 ടേബിൾ സ്പൂൺ
    4. ഉപ്പ് – ഒരു നുള്ള്
    5. ശർക്കര – 100 ഗ്രാം
    6. ചെറിയ ജീരകം – 1/4 ടീ സ്പൂൺ
    7. തേങ്ങാക്കൊത്ത് – 2 ടേബിൾ സ്പൂൺ
    8. എള്ള് – 1/2 ടീസ്പൂൺ
    9. സോഡാ പൊടി – ഒരു നുള്ള്

രുചിയൂറും നെയ്യപ്പം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഗോതമ്പ് പൊടിയും അരി പൊടിയും റവയും ഒരു നുള്ള് ഉപ്പും കൂടെ തന്നെ ശർക്കര പാനിയും ഒഴിച്ച് നന്നായി അരച്ച് എടുക്കുക. അരച്ചെടുത്ത മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും ചെറിയ ജീരകവും കൂടി ചേർക്കുക. നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേക്ക് ഒരു നുള്ള് സോഡ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇത് അധികനേരം അടച്ച് വയ്ക്കേണ്ട ആവശ്യമില്ല. അഞ്ചു മിനിറ്റ് കഴിയുമ്പോൾ തന്നെ നമുക്ക് ഇത് ചുട്ട് എടുക്കാവുന്നതാണ്. 

അടുപ്പിൽ ഒരു അപ്പ ചട്ടിയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കുഴിയുള്ള ചട്ടിയോ വെച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി എന്നറിയുമ്പോൾ അതിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. എണ്ണ മുകളിലേക്ക് മുകളിലേക്ക് ഒഴിച്ചു കൊടുക്കുന്തോറും നമ്മുടെ നെയ്യപ്പം നന്നായി പൊന്തിവരും. പിന്നീട് ഒന്ന് മറിച്ചിട്ടും മൊരിയിച്ചെടുക്കുക. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. 

Neyyappam is a traditional South Indian sweet snack, particularly popular in Kerala. This delightful treat is made from a batter of rice flour, jaggery, and coconut, which is then deep-fried in ghee (clarified butter) to create a golden, crispy exterior with a soft and sweet interior. The name "Neyyappam" comes from the words "ney" meaning ghee and "appam" meaning pancake, which perfectly describes this rich and flavorful dish. Neyyappam is often prepared during festivals and special occasions, and its irresistible taste makes it a favorite among people of all ages.

Neyyappam is a beloved traditional sweet from Kerala that combines the rich flavors of ghee, jaggery, and coconut into a deliciously crispy and soft treat. The deep-fried pancakes are not only a feast for the senses but also a cherished part of festive celebrations and family gatherings. With its golden brown color, enticing aroma, and melt-in-the-mouth texture, Neyyappam is a snack that brings joy and comfort with every bite, reflecting the warmth and richness of Kerala's culinary heritage.

#neyyappam  #snack #food #foodie #cemilan #foodporn #snacks #yummy #instafood #snacktime #delicious #homemade #chocolate #foodstagram #foodphotography #healthyfood #jajanan #kuliner #foodblogger #healthy #cemilanenak #breakfast #dessert #snackmurah #tasty #makanan #foodlover #lunch #snackbox #vegan

No comments:

Post a Comment