Tuesday, October 29, 2024

avil

ഓട്ടുരുളി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ നെഞ്ചൊഴിച്ച് രണ്ടായി പിളര്‍ന്ന പൊട്ടു കടല ഹാര്‍ഡാകാതെയും കശുവണ്ടിയും എള്ളും കരിയാതെയും വറുത്ത് കോരി മാറ്റി വെയ്ക്കുക . എടുക്കാന്‍ ഉദ്ദേശിക്കുന്ന അവിലിന്റെ അളവനുസരിച്ച് ഉരുക്കി അരിച്ച ശര്‍ക്കര പാനി ഉരുളിയിലേക്ക് ഒഴിക്കുക . വെള്ളം വറ്റി കുറുകി വരുമ്പോള്‍ തേങ്ങ ചിരകിയതും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക . തീ ഓഫ് ചെയ്ത ശേഷം അവില്‍ ചേര്‍ത്ത് അതിന്റെ എല്ലാ ഭാഗത്തും ശര്‍ക്കര പിടിക്കത്ത വിധം നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആദ്യം വറുത്ത് വെച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ത്ത് ഉരുളിയുടെ നടുക്ക് ഭാഗത്തായി ചേര്‍ത്ത് വെയ്ക്കുക . വായു കയറാതെ അടച്ചു 24 മണിക്കൂര്‍ വെച്ച ശേഷം ഇളക്കി ഉപയോഗിച്ചാല്‍ എണ്‍പതുകളില്‍ കല്യാണ സല്‍ക്കാരത്തിന് ലഭിക്കുന്ന അതേ രുചിയില്‍ അവില്‍ വിളയിച്ചത് ഉണ്ടാക്കാം . ( നെയ് കൂടുതല്‍ വേണ്ടവര്‍ക്ക് കുറച്ചു കൂടി ചേര്‍ക്കാം ) . [ ഞങ്ങള്‍ കരുനാഗപ്പള്ളിക്കാര്‍ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് മറ്റിടങ്ങളിലെ രീതി അറിയില്ല ] . ഞാന്‍ എല്ലാ മാസവും ഒരു കിലൊ അവല്‍ വീതം വാങ്ങി ഇങ്ങനെ ഉണ്ടാക്കാറുണ്ട് . കുത്തരി ഇടിച്ച അവല് ഉപയോഗിച്ചുണ്ടാക്കിയാല്‍ അസാധ്യ ടേസ്റ്റായിരിക്കും ഇതിന് .

No comments:

Post a Comment